മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാവാണ് നസീര്‍ സംക്രാന്തി. തട്ടീം മുട്ടീം എന്ന ഹിറ്റ് പരമ്പരയിലൂടെ താരത്തിന് പ്രേക്ഷക ഹൃദയം കീഴടക്കാൻ സാധിക്കുകയും ചെയ്തു. നിരവധി ആരാധകരാണ് പരമ്പരയിലെ കമാലസന് ഉള്ളത്. കൈപ്പുനിറഞ്ഞതായിരുന്നു ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ ജീവിതം. താരം നേരത്തെ തന്നെ ഭിക്ഷാടനം വരെ ചെയ്യേണ്ടി വന്ന കുട്ടിക്കാലത്തെ കുറിച്ചു വ്യക്തമാക്കിയിരിന്നു.
അതേസമയം സുബി സുരേഷും നസീർ സംക്രാന്തിയും കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഒളിച്ചോടിയെന്ന വാർത്തകൾ പുറ്തതുവന്നിരുന്നു. ഇതിൽ പ്രതീകരണവുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് താരം. വീട്ടിലെ അവസ്ഥ എങ്ങനെ ഉണ്ടെന്ന് ചോദിച്ച് സുബിയാണ് വിളിക്കുന്നത്. നമ്മള്‍ ഒളിച്ചോടിയെന്നൊക്കെ ഞാനൊക്കെ കേട്ടു. കുറേ പേര്‍ എന്നേയും വിളിച്ചു. വിദേശത്തുള്ള അളിയനും വിളിച്ചിരുന്നു, എവിടെയാണെന്ന് ചോദിച്ചു. അദ്ദേഹത്തിനൊപ്പമുള്ളയാളായിരുന്നു കാര്യത്തെക്കുറിച്ച് ചോദിച്ചത്. ഭാര്യ എന്താണ് പറഞ്ഞതെന്നറിയാനായിരുന്നു സുബിക്ക് ആകാംക്ഷ. വിവാഹം കഴിഞ്ഞ് നാലാം നാള്‍ നിങ്ങള്‍ ഇങ്ങോട്ട് വരില്ലേ, അപ്പോള്‍ കൂടെ വരുമെന്നായിരുന്നു ഭാര്യ പറഞ്ഞത്. ചേട്ടന് പറ്റിയ ഭാര്യ തന്നെ, കിടിലന്‍ മറുപടിയാണല്ലോ ഭാര്യയുടേതെന്നായിരുന്നു സുബി പറഞ്ഞത്.
എന്നാൽ ഇപ്പോൾ സുബി സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ, ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. ഒളിച്ചോടിപ്പോയിട്ടില്ല. പോവുമ്പോള്‍ പറഞ്ഞിട്ടേ പോവുള്ളൂ. ആരെ വേണമെങ്കിലും വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യം വീട്ടുകാര്‍ തന്നിട്ടുണ്ട്. ആരെ വേണമെങ്കിലും കെട്ടിക്കോ, നിന്റെ ബുദ്ധിക്ക് അനുസരിച്ച് ഒരാളെ തിരഞ്ഞെടുത്തോളാന്‍ പറഞ്ഞിട്ടുണ്ട് വീട്ടില്‍ നിന്ന്. അതുകൊണ്ട് ഒളിച്ചോടേണ്ട സാഹചര്യമൊന്നുമില്ല. ആരെയെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞാല്‍ അമ്മയൊക്കെ അപ്പോള്‍ കൈപിടിച്ച് തരും. അങ്ങനെയുള്ള വീട്ടുകാരാണ്.