നീ ഇല്ലായിരുന്നെങ്കില്‍ ഞാനടക്കം പലരും തെണ്ടിത്തിരിഞ്ഞ് നടന്നേനെ; അമൃതയ്ക്ക് ജന്‍മദിനാശംസകൾ നേർന്ന് അഭിരാമി

Malayalilife
 നീ ഇല്ലായിരുന്നെങ്കില്‍ ഞാനടക്കം പലരും തെണ്ടിത്തിരിഞ്ഞ് നടന്നേനെ; അമൃതയ്ക്ക് ജന്‍മദിനാശംസകൾ നേർന്ന്  അഭിരാമി

ഗായിക അമൃത സുരേഷിന് ജന്‍മദിനാശംസകൾ നേർന്ന് കൊണ്ട്  സഹോദരിയും ഗായികയും അവാതരകയുമായ അഭിരാമി രംഗത്ത്. അഭിരാമി ആശംസകള്‍  സോഷ്യൽ മീഡിയയിലൂടെ തന്റെ സഹോദരിയും ഉറ്റ സുഹൃത്തുമായ ചേച്ചിക്ക് സ്‌നേഹവും നന്ദിയും പറഞ്ഞാണ്  അറിയിച്ചിരിക്കുന്നത്.

അഭിരാമിയുടെ കുറിപ്പ്:

ഹാപ്പി ബര്‍ത്ത്ഡേ മൈ ഡിയറസ്റ്റ് കണ്‍മണി… സത്യം പറയാലോ, ദശലക്ഷത്തില്‍ ഒരാളാണ് നിങ്ങള്‍ തിന്മയുടെയും നന്മയുടെയും കൃത്യമായ കൂടിച്ചേരലാണ്. പക്ഷെ എന്തൊക്കെ പറഞ്ഞാലും, നീയെന്റെ സഹോദരിയും ഉറ്റസുഹൃത്തും ആയിരുന്നില്ലെങ്കില്‍ എന്റെ ജീവിതം എങ്ങനെയായേനെ ബിഗ് ബോസ്?

ഞാന്‍ തെണ്ടി തിരിഞ്ഞു നടന്നേനെ… ഞാന്‍ മാത്രല്ല കുറെ പേര്. ജീവിതത്തില്‍ വളര്‍ച്ചയുണ്ടായപ്പോള്‍ ആ യാത്രയില്‍ ഒരുപാട് കരങ്ങള്‍ ചേര്‍ത്തുപിടിച്ചതിന് നന്ദി. വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ..നീ വളരെ ജെനുവിന്‍ ആണ്, നിസ്വാര്‍ത്ഥയാണ്, സ്നേഹിക്കുന്ന, ഒരുപാട് കഴിവുകളുള്ള, ദൈവ ഭയമുള്ള ആളാണ്. നിങ്ങള്‍ ഒരു നക്ഷത്രമാണ് എനിക്ക് എല്ലാമെല്ലാമാണ്.

എനിക്ക് എപ്പോഴും നിങ്ങളുടെ പിന്തുണയുണ്ടാകും. എന്റെത് നിങ്ങള്‍ക്കും ലഭിച്ചുവെന്ന് അറിയാം. ജനിച്ചതു മുതല്‍ എന്റെ ഏറ്റവും നല്ല സുഹൃത്തിന് സുഹൃത്ത് ദിനാശംസകള്‍ കൂടി. ഇനിയും നിരവധി വര്‍ങ്ങള്‍ക്ക് സ്‌നേഹവും വഴക്കുകളും, വിജയങ്ങളും ആശംസിക്കുന്നു. ഉമ്മ കണ്‍മണി.


 

Abhirami wishes amritha suresh for her birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES