പാരിജാതം എന്ന സീരിയലില്‍ അരുണ, സീമ എന്നീ ഇരട്ടകഥാപാത്രമായി തിളങ്ങിയ നടിയാണ് രസ്‌ന. ആറാം ക്ലാസ് മുതല്‍ അഭിനയ രംഗത്തെത്തിയ രസ്ന നിരവധി കഥാപാത്രങ്ങളെയാണ് മിനി സ്‌ക്രീനില്‍ അവതരിപ്പിച്ചത്. ഒരേ സമയം വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളുമായി മലയാളികളെ വിസ്മയിപ്പിച്ച രസ്ന ഇന്നില്ല. പകരം സാക്ഷിയാണ്. പുതിയ പേരും സ്വീകരിച്ച് പുതിയ ജീവിതവുമായി സംതൃപ്തിയോടെ കഴിയുകയാണ് പഴയ രസ്ന ഇപ്പോള്‍. .
ഒരുകാലത്ത് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു രസ്ന. ചോക്ലേറ്റ്,കാര്യസ്ഥന്‍, വെള്ളരിപ്രാവിന്റെ ചങ്ങാതി തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങളില്‍ രസ്ന അഭിനയിച്ചിട്ടുണ്ട്. 6-ാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി രസ്ന ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഷാജു ശ്രീധറിന്റെ സംഗീത ആല്‍ബങ്ങളായിരുന്നു തുടക്കം. അമ്മക്കായ് എന്ന സീരിയലില്‍ അഭിനയിച്ചതോടെയാണ് രസ്ന മലയാളം ടി വി. പരമ്പരകളിലെ മുന്‍ നിര നായികമാര്‍ക്കൊപ്പം വളരുന്നത്. തുടര്‍ന്ന് പ്രശസ്ത സംവിധായകനും താരത്തിന്റെ ജീവിത നായകനുമായ ബൈജു ദേവരാജന്റെ സൂപ്പര്‍ ഹിറ്റ് മെഗാ പരമ്പര പാരിജാതത്തിലേക്കുള്ള എന്‍ട്രി. ശേഷം സിന്ദൂരച്ചെപ്പ്, , വൃന്ദാവനം, വധു, നന്ദനം തുടങ്ങിയ സീരിയലുകളിലും താരം മിന്നിത്തിളങ്ങി.
എന്നാല്‍ പിന്നെ രസ്‌ന അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തു.ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയാണ് രസ്‌ന. യൂ കെ ജി കാരിയായ ദേവനന്ദയുടെയും, ഒന്നര വയസ്സുകാരനായ വിഘ്‌നേഷിന്റെയും. അവരുടെ കൂടെയാണ് ഇപ്പോള്‍ രസ്‌ന എന്ന സാക്ഷി മുഴുവന്‍ സമയവും ചെലവഴിക്കുന്നത്. ഇപ്പോള്‍ അഭിനയത്തിനെപ്പറ്റി ചിന്തിക്കാന്‍ പോലും സമയം ഇല്ല. കുട്ടികള്‍ക്കും ഭര്‍ത്താവിനുമൊപ്പം അത്രയും തിരക്കാണ് എന്ന് രസ്‌ന പറയുന്നു.
ഭര്‍ത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങള്‍ നോക്കുന്നതിന്റെ തിരക്കിലാണ് രസ്ന ഇപ്പോള്‍. കുടുംബം കഴിഞ്ഞേ തനിക്ക് മറ്റെന്തും ഉളളെന്നാണ് താരം പറയുന്നത്. കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ രസ്നയുടെ ഒരു പഴയകാല വീഡിയോയും ശ്രദ്ധിക്കപെടുന്നുണ്ട്. മുന്‍പെങ്ങോ പ്രചരിച്ച ഒരു ഗോസ്സിപ്പിനു മറുപടി നല്‍കിക്കൊണ്ടാണ് രസ്ന വീഡിയോയില്‍ എത്തുന്നത്. തന്നെ ആരോ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്ന് പറയുന്നത് കേട്ടു, അതില്‍ സത്യം ഇല്ല, താന്‍ സുഖമായും സന്തോഷമായും ജീവിക്കുന്നു. അന്യമതത്തില്‍ പെട്ട ഒരാളെ ആണ് താന്‍ വിവാഹം കഴിച്ചത്. അതുകൊണ്ടുതന്നെ വീട്ടുകാര്‍ക്ക് ഒന്നും ഈ ബന്ധത്തെ അധികം ഇഷ്ടമായിരുന്നില്ല. എന്റെ തീരുമാനങ്ങള്‍ക്ക് മറ്റാര്‍ക്കും ഒരു പങ്കും ഇല്ലെന്നും രസ്ന പഴയകാല വീഡിയോയില്‍ പറയുണ്ട്.
രസ്ന അഭിനയം വിട്ട് കുടുംബജീവിതത്തിന്റെ തിരക്കില്‍ ആണെങ്കിലും അനിയത്തി മെര്‍ഷീന നീനു സ്‌ക്രീനില്‍ തകര്‍ക്കുകയാണ്. സത്യ എന്ന പെണ്‍കുട്ടിയിലാണ് നീനു ഇപ്പോള്‍ അഭിനയിക്കുന്നത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മികച്ച സീരിയലില്‍ ഒന്നാണ് സത്യ എന്ന പെണ്‍കുട്ടി. സീരിയലിലെ നായിക സത്യയായിട്ടാണ് നീനു എത്തുന്നത്. ചേച്ചിയെക്കാള്‍ മികച്ച അഭിനയമാണ് നീനു കാഴ്ച വയ്ക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.