വാനമ്പാടിയിലെ പത്മിനി എന്ന നെഗറ്റീവ് കഥാപാത്രമായി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ താരമാണ് സുചിത്ര. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ആരാധകര്‍ക്ക് താരത്തോട് ഏറെ ഇഷ്ടമാണ് ഉളളത്. ഇപ്പോള്‍ സീരിയല്‍ അതിന്റെ അവസാനഭാഗത്തേക്ക് കടന്നിരിക്കയാണ്. വാനമ്പാടി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉളളത്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവച്ച് സുചിത്ര എത്താറുണ്ട്. ഇപ്പോഴിതാ സുചിത്ര ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പുത്തന്‍ ചിത്രമാണ് വൈറലാകുന്നത്.
ഭക്തിമാര്‍ഗ്ഗത്തിലാണ് സുചിത്ര ഇപ്പോള്‍ എന്നാണ് പുത്തന്‍ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. നക്ഷത്രക്കണ്ണുകളുമായാണ് സുചിത്ര പുത്തന്‍ ചിത്രങ്ങളില്‍ കാണുന്നത്. അതിസുന്ദരിയായിരിക്കുന്നല്ലോ എന്നാണ് ആരാധകര്‍ പറഞ്ഞിരിക്കുന്നത്. മഹാദേവാ അമ്മേ എന്ന് കുറിച്ചു കൊണ്ടാണ് താരം തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഓരോ ഫോട്ടോയും ഓമൈ ഗോഡ്, ഓമൈ ഗോഡ്, ഓമൈ ഗോഡ് വേറെ ഒന്നും പറയാനില്ല എന്നാണ് സായ്കിരണ്‍ കുറിച്ചിരിക്കുന്നത്. സുചിത്രയുടെ മനോഹരമായ വീഡിയോ പങ്കുവച്ച് സായ്കിരണും എത്തിയിരുന്നു. ഈ പെണ്‍കുട്ടിയെ നോക്കൂവെന്ന് പറഞ്ഞുകൊണ്ടാണ് താരം എത്തിയത്. വാനമ്പാടി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ഉളളപ്പോള്‍ ആകാംഷയിലാണ് പ്രേക്ഷകര്‍. പത്മിനി ഒടുക്കം നല്ലകുട്ടി ആകുന്നത് കാണാനുളള കാത്തിരിപ്പുമുണ്ട്.