മുംബൈയിലെ ബിഗ്‌ബോസ് വീടിന്റെ നിര്‍മ്മാണ ചിലവ് 40 കോടി; വീടു നിര്‍മ്മിക്കാന്‍ മൂന്നു മാസം പ്രവര്‍ത്തിച്ചത് 700 പേര്‍; മനോഹരമായ ബിഗ്‌ബോസ് വീടിന്റെ ഉല്‍പ്പത്തിക്കു പിന്നിലെ കഥകള്‍ ഇങ്ങനെ 

Malayalilife
മുംബൈയിലെ ബിഗ്‌ബോസ് വീടിന്റെ നിര്‍മ്മാണ ചിലവ് 40 കോടി; വീടു നിര്‍മ്മിക്കാന്‍ മൂന്നു മാസം പ്രവര്‍ത്തിച്ചത് 700 പേര്‍; മനോഹരമായ ബിഗ്‌ബോസ് വീടിന്റെ ഉല്‍പ്പത്തിക്കു പിന്നിലെ കഥകള്‍ ഇങ്ങനെ 


ബിഗ്ബോസിന് ഇന്നലെ പരിസമാപ്തിയായെങ്കിലും ബിഗ്ബോസ് ഹാങ്ങോവറില്‍ നിന്നും പ്രേക്ഷകര്‍ ഇനിയും വിട്ടുമാറിയിട്ടില്ല. എന്നാലിപ്പോള്‍ പുറത്ത് വരുന്നത് മുംബൈയിലെ ബിഗ്ബോസ് വീടിന്റെ വിശേഷങ്ങളാണ്. നൂറുദിവസങ്ങള്‍ മത്സരാര്‍ഥികള്‍ ജീവിച്ച വീട് ഏഷ്യാനെറ്റുകാര്‍ പൊളിച്ചുനീക്കിയെന്നാണ് റിപ്പോര്‍ട്ട്. 

40 കോടി ചിലവിട്ടാണ് മുംബൈയിലെ ലോണാവാലയുള്ള ഫിലിംസിറ്റിയില്‍ ബിഗ്ബോസ് ഹൗസ് നിര്‍മിച്ചിരുന്നത്. ഒരു വീടിന് വേണ്ട എല്ലാ സജ്ജീകരണങ്ങളോടെ ആഡംബര കെട്ടിടമാണ് ബിഗ്ബോസിനായി നിര്‍മ്മിച്ചത്. എന്നാല്‍ ഇതൊക്കെ എളുപ്പത്തില്‍ പൊളിക്കാവുന്ന സാമഗ്രികള്‍ ഉപഗോയിച്ചാണ് സിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തില്‍ നിര്‍മ്മിക്കാനായിരുന്നു പ്ലാനെങ്കിലും ഷോയെ മലയാളികള്‍ എങ്ങനെ സ്വീകരിക്കുമെന്ന അറിയാത്തതിനാലാണ് ബിഗ്ബോസ് ഹൗസ് മുംബൈയിലേക്ക് മാറ്റിയത്. മുംബൈ ഫിലിംസിറ്റിയില്‍ 40 കോടി യാണ് ബിഗ്ബോസ് വീടിനായും ചീത്രീകരണത്തിനായുമെല്ലാം ചിലവിട്ടത്. ഫിലിംസിറ്റിയില്‍ ദിവസേന തന്നെ ല്ക്ഷങ്ങളാണ് വാടക ഇനത്തില്‍ നല്‍കേണ്ടത് അതിനാല്‍ തന്നെ ഇന്ന് തന്നെ വീട് പൊളിച്ച് നീക്കുമെന്നാണ് ഏഷ്യാനെറ്റിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഷോ നടന്ന മൂന്നു മാസക്കാലം രാപ്പകലില്ലാതെ ബിഗ്ബോസ് വീടിനായി പ്രവര്‍ത്തിച്ചത് 700 പേരാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഷിഫ്റ്റിലാണ് മലയാളികള്‍ ഉള്‍പെടെയുള്ളവര്‍ പ്രവര്‍ത്തിച്ചത്.

അതേസമയം ഗ്രാന്‍ഡ് ഫിനാലെ നടന്ന ശേഷം മത്സരാര്‍ഥികള്‍ക്ക് മാത്രമായി ഡിന്നര്‍ ഉണ്ടായിരുന്നു എന്നാല്‍ അതില്‍ മോഹന്‍ലാല്‍ പങ്കെടുത്തില്ല എന്നുമുള്ള റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്.. ലാലേട്ടന്‍ അത്യാവശ്യമായി ഒരു ഷൂട്ടില്‍ പങ്കെടുക്കുന്നതിനായി കുളുമണാലിയിലേക്ക് യാത്രയായതിനാലാണ് ഡിന്നറില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത്. ഒന്നര മണിക്കൂര്‍ ടൈം ലാഗിലാണ് ഏഷ്യെന്റ്‌റില്‍ പ്രേക്ഷകര്‍ ബിഗ്ബോസ് ഷോ കണ്ടതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 9 മണിക്ക് തന്നെ ഷൂട്ട് എല്ലാം പൂര്‍ത്തിയായെങ്കിലും പരസ്യമുള്‍പെടെ ഇന്ത്യന്‍ സമയം 11 മണിക്കഴിഞ്ഞാണ് ഷോ തീര്‍ന്നത്.


 

stories behind the construction of Bigboss house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES