സല്‍മാന്‍ ഖാന്‍ നയിക്കുന്ന ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ പിന്തുടര്‍ന്ന് വീണ്ടും ശ്രീശാന്ത് വിവാദം. ബിഗ്‌ബോസിലേക്ക് ശ്രീശാന്ത് എത്തുന്നെന്ന് കേട്ടപ്പോള്‍ ആദ്യം പ്രേക്ഷകര്‍ ആകാംഷയിലായിരുന്നു. എന്നാല്‍ സ്ഥിരം വിവാദങ്ങളില്‍ നായകനായതോടെ മലയാളികളും തെറി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. സഹമത്സരാര്‍ഥികളെ തല്ലുമെന്ന തരത്തിലുള്ള പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
ശ്രീശാന്ത് എത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആഘോഷത്തിലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അവസാന നിമിഷമാണ് താരം പരിപാടിയില്‍ എത്തുന്ന കാര്യം സ്ഥിരീകരിച്ചത്. ബിഗ് ബോസിലേക്കെത്തിയപ്പോഴും ശ്രീയെ കാത്തിരുന്നത് വിവാദങ്ങളായിരുന്നു. ആദ്യദിനത്തിലെ തര്‍ക്കത്തിന് പിന്നാലെയും പ്രശ്നങ്ങളും വഴക്കുകളുമാണ് താരത്തെ കാത്തിരുന്നത്. രണ്ടാം ദിനത്തില്‍ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവുകയാണെന്ന് താരം പ്രഖ്യാപിച്ചിരുന്നു. ടാസ്‌ക്കുകളിലെ നിലവാരത്തകര്‍ച്ചയും സഹമത്സരാര്‍ത്ഥികളുടെ പെരുമാറ്റത്തിലെ വിയോജിപ്പുകളുമായിരുന്നു താരത്തെ അലട്ടിയത്. ഇത്തരത്തിലാണ് പരിപാടിയുടെ പോക്കെങ്കില്‍ താനെങ്ങനെ ഈ പരിപാടിയില്‍ തുടരുമെന്ന ആശങ്ക താരത്തെ അലട്ടിയിരുന്നു. ശ്രീ കരണം ടാസ്‌ക്ക് റദ്ദാക്കിയതോടെ താരത്തെ വിമര്‍ശിച്ചും പരിഹസിച്ചും സഹതാരങ്ങളും രംഗത്തെത്തിയിരുന്നു.
സഹമത്സരാര്‍ത്ഥികളിലൊരാളെ തല്ലുമെന്ന് പരസ്യമായി വിളിച്ചുപറഞ്ഞതോടെയാണ് ഹിന്ദി ബിഗ്‌ബോസില്‍ ശ്രീശാന്തിന്റെ പേരില്‍ പുതിയ വിവാദം ഉടലെടുത്തത്. കഴിഞ്ഞ ദിവസം ഇവളെ ഞാന്‍ അടിക്കുമെന്നായിരുന്നു താരത്തിന്റെ ഡയലോഗ്.ശാരീരികപരമായ അസ്വസ്ഥത കാരണം ശ്രീ ടാസ്‌ക്കില്‍ പങ്കെടുത്തിരുന്നില്ല. മറ്റുള്ളവരുടെ പ്രകടനം കാണുന്നതിനിടയിലാണ് താരം സഹതാരത്തിന് നേരെ ചൂടായത്. ലക്ഷ്വറി ടാസ്‌ക്കായിരുന്നു ബിഗ് ബോസ് നല്‍കിയത്. മലയാളികളുടെ സ്വന്തം താരത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. വനിതാ താരത്തോടുള്ള താരത്തിന്റെ പെരുമാറ്റം ശരിയായില്ലെന്നും മറ്റൊരാളെ ഭീഷണിപ്പെടുത്തുന്ന രീതി അംഗീകരിക്കാനാവില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. പരിപാടി തുടങ്ങിയപ്പോള്‍ തന്നെ വിവാദ നായകനായി നിറഞ്ഞുനില്‍ക്കുകയായിരുന്നു ഈ താരം.