നാള്‍ക്കുനാള്‍ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ് ബിഗ് ബോസ്. തുടക്കത്തില്‍ പല കാണികള്‍ക്കും അത്ര താല്‍പര്യമില്ലാതിരുന്ന ഷോ 50 ദിവസം പിന്നിട്ടപ്പോഴേക്കും പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് കണുന്നത് . പല മത്സരാര്‍ഥികള്‍ക്ക് വേണ്ടിയും സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പും പേജുമൊക്കെ ആരംഭിച്ച് ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. ബിഗ്ബോസില്‍ ഒരു ദിവസം നടക്കുന്ന കാര്യങ്ങള്‍ അന്നേദിവസം തന്നെ ഗ്രൂപ്പുകളില്‍ സജീവചര്‍ച്ചകളായി ആരംഭിക്കുന്നുമുണ്ട്. ഷോക്കുള്ളില്‍ എന്ന പോലെ മത്സരാര്‍ഥികളുടെ ഫാനുകളില്‍ തമ്മില്‍ പല ഗ്രൂപ്പുകളിലും ചര്‍ച്ചകള്‍ വഴക്കിലേക്കാണ് വഴിമാറുന്നത്.
കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള ഒരു ബിഗ് ബോസ് ഗ്രൂപ്പില്‍ ആരാധകര്‍ വഴക്കടിച്ചത് പേളിയുടെയും ഷിയാസിന്റെയും കെട്ടിപ്പിടുത്തത്തെ ചൊല്ലിയാണ്. ശ്രീനി പേളി പ്രണയം മൊട്ടിട്ടത് മുതല്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ പലതരം ചര്‍ച്ചകളാണ് ഉയര്‍ന്നത് എന്നാല്‍ ഭൂരിപക്ഷവും ഇവരുടെ പ്രണയം വെറും ടൈംപാസായി കാണുന്നവരാണ്. അതേസമയം ഇരുവരുടെയും സുഹൃത്തായ ഷിയാസിന് ഇവരെ പൂര്‍ണവിശ്വാസമാണ്. ഇന്നലെ വിവാഹകാര്യവും മറ്റും മൂന്നുപേരും സംസാരിച്ച് ഇരിക്കുമ്പോഴാണ് പേളി ഷിയാസിനെ കെട്ടിപ്പിടിച്ചത്. പാട്ടുപാടി ഡാന്‍സ് കളിച്ച് ഷിയാസ് അടുത്ത് വന്നപ്പോഴാണ് പേളി സോഫയില്‍ എണീറ്റ് നിന്നു ഷിയാസിനെ കെട്ടിപ്പിടിച്ചത്. ശ്രീനി അടുത്തിരിക്കുമ്പോഴുണ്ടായ സംഭവമാണ് പലരേയും ചൊടിപ്പിച്ചത്.
എന്നാല്‍ കാമുകന്‍ അടുത്തിരിക്കുമ്പോള്‍ പേളി മറ്റൊരു യുവാവിനെ കെട്ടിപ്പിടിച്ചത് ശരിയായില്ലെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ പറയുന്നത്. കാമുകന്‍ ഇല്ലാതെ സിംഗിള്‍ ആയിരിക്കുമ്പോള്‍ കെട്ടിപ്പിടിക്കുന്ന പോലയല്ല ഇപ്പോള്‍ കാമുകന്‍ ഉള്ള സ്ഥിതിക്കെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്. പേളിയുടെ അപ്രതീക്ഷിത കെട്ടിപ്പിടുത്തം കണ്ട് ശ്രീനി വിളറി പോയെന്നും ഇക്കൂട്ടര്‍ പറയുന്നുയുന്നുണ്ട്. പേളിക്ക് മാത്രമല്ല ബിഗ്ബോസില്‍ മൊത്തത്തില്‍ കെട്ടിപ്പിടുത്തം അല്‍പം കൂടുതലാണെന്നും ചര്‍ച്ചക്കിടെ പലരുടെയും വെളിപ്പെടുത്തല്‍.
എന്നാല്‍ പേളി ഓപ്പന്‍ മൈഡന്‍ഡ് ആയത്കൊണ്ടാണ് ഷിയാസിനെ കെട്ടിപിടിച്ചതെന്നാണ് പേളി ആരാധകര്‍ പറയുന്നത്. യു ആര്‍ മൈ ബ്രദര്‍ എന്നു പറഞ്ഞാണ് കെട്ടിപ്പിടിച്ചതെന്നും ഇവര്‍ വാദിക്കുന്നു. അതേസമയം കാമുകനായാലും കൂട്ടുകാരനായാലും മലയാളി സംസ്‌കാരം കെട്ടിപ്പിടുത്തമല്ലെന്ന് പറഞ്ഞാണ് ഇപ്പോള്‍ മൂന്നാമത് ഒരു കൂട്ടര്‍ രംഗത്തെത്തയിരിക്കുന്നത്. ഷോ കാണുന്നവരില്‍ കൊച്ചുകുട്ടികള്‍ വരെയുണ്ടെന്നും അവര്‍ക്ക് തെറ്റായ മാതൃകയാണ് മത്സരാര്‍ഥികള്‍ കാണിച്ചുനല്‍കുന്നതുമെന്നാണ് ഇവരുടെ ആരോപണം.