പ്രശ്നങ്ങള്‍ മാത്രമല്ല സൗഹൃദവും ചിരിയുണര്‍ത്തുന്ന സന്ദര്‍ഭങ്ങളും പ്രണയവുമൊക്കെയാണ് ബിഗ് ബോസിനെ പ്രേക്ഷകരുടെ ഇഷ്ട ഷോ ആക്കുന്നതിനുള്ള ഘടകം. പേളി ശ്രീനിഷ് പ്രണയത്തിന് പിന്നാലെയാണ് വഴക്കിട്ടിരുന്ന ഷിയാസും അതിഥിയും സൗഹൃദത്തിലായത്. എന്നാല്‍ ഇവരുടെത് സൗഹൃദമല്ല പ്രണയം ആണെന്നാണ് ആരാധകര്‍ പറയുന്നത്. ഉമ്മ നല്‍കിയതും സമ്മാനം നല്‍കിയതുമെല്ലാം പ്രണയം ഉള്ളതുകൊണ്ടാണെന്നാണ് സോഷ്യല്‍മീഡിയ ചര്‍ച്ചചെയ്യുന്നത്. ഷിയാസ് താടി എടുത്ത് കട്ടി മീശ വച്ചത് ഇഷ്ടമായില്ലെന്ന് അതിഥി പറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.
പുതിയ ലുക്കിലായിരുന്നു ഷിയാസ് ഇന്നലത്തെ എപിസോഡിലെത്തിയത്. താടി വടിച്ച് കട്ടി മീശയുമായിരുന്നു ഷിയാസിന്റെ പുതിയ ലുക്ക്. ഇത് മോഡേണ്‍ ലുക്കാണെന്ന് ഷിയാസ് പറഞ്ഞു. എന്നാല്‍ അതിഥിയ്ക്ക് ഷിയാസിന്റെ പുതിയ ലുക്ക് ഇഷ്ടമായില്ല. തുടര്‍ന്ന് പേളിയും അതിഥിയും ചേര്‍ന്ന് ഷിയാസിനെ കളിയാക്കി. ഷിയാസിനെക്കാള്‍ മോഡല്‍ ലുക്ക് ഡേവിഡിനുണ്ടെന്ന് പറഞ്ഞായിരുന്നു അതിഥി ഷിയാസിനെ കളിയാക്കിയത്.
അതിഥി ഇതേ കുറിച്ച് സാബുവിനോട് ചോദിച്ചു. തുടര്‍ന്ന് സാബുവും ഷിയാസിനെ കളിയാക്കാന്‍ അതിഥിക്കൊപ്പം നിന്നു. നീയെന്ത് മോഡലാണെന്നും നിന്നെ ഇന്നുവരെ ഒരു ഫ്ലക്സില്‍ പോലും കണ്ടിട്ടില്ലെന്നും സാബു പറഞ്ഞു. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കമായി. താന്‍ റെയ്മണ്ടിന്റെ മോഡലാണെന്ന് ഷിയാസ് പറഞ്ഞപ്പോള്‍ അര്‍മാനിയുടെ വസ്ത്രമണിയുന്നവരൊന്നും അര്‍മാനിയുടെ മോഡലാകില്ലെന്ന് പറഞ്ഞ് സാബു കളിയാക്കി. ഇരുവരും പരസ്പരം തര്‍ക്കത്തിലായി. ഷിയാസ് തള്ളുകയാണെന്നും സാബു പറഞ്ഞു. ഡേവിഡ് കൊള്ളാമെന്ന് അതിഥി പറഞ്ഞതുകൊണ്ട് ഡേവിഡിനെ ഷിയാസ് ഓരോന്നു പറഞ്ഞ് കളിയാക്കി. ഇതിനെ അതിഥി എതിര്‍ത്തു. തുടര്‍ന്ന് ഷിയാസ് അവിടെ നിന്നും എഴുന്നേറ്റ് പോയി. എന്തായാലും ഇവര്‍ പരസ്പരം കളിാക്കുന്നതും പ്രണയത്തിന്റെ ലക്ഷണമാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.