Latest News

പരിചയമില്ലാത്ത ഒന്നായതുകൊണ്ട് വീഴ്ചകള്‍; വീടിന്റെ ബജറ്റും ലോണ്‍ കിട്ടുന്ന തുകയും തമ്മില്‍ വ്യത്യാസങ്ങള്‍ വന്നതോടെ പണി പ്രതിസന്ധിയില്‍;25 വര്‍ഷത്തോളം പഴക്കമുള്ള വീട് പൊളിച്ച് സ്വപ്‌ന ഭവനം ഒരുക്കാന്‍ കുടുംബവിളക്ക് താരം അമൃത നായര്‍; തറക്കല്ലിടല്‍ ചടങ്ങ് ചിത്രങ്ങള്‍ പങ്ക് വച്ച് നടി പറഞ്ഞത്

Malayalilife
പരിചയമില്ലാത്ത ഒന്നായതുകൊണ്ട് വീഴ്ചകള്‍; വീടിന്റെ ബജറ്റും ലോണ്‍ കിട്ടുന്ന തുകയും തമ്മില്‍ വ്യത്യാസങ്ങള്‍ വന്നതോടെ പണി പ്രതിസന്ധിയില്‍;25 വര്‍ഷത്തോളം പഴക്കമുള്ള വീട് പൊളിച്ച് സ്വപ്‌ന ഭവനം ഒരുക്കാന്‍ കുടുംബവിളക്ക് താരം അമൃത നായര്‍; തറക്കല്ലിടല്‍ ചടങ്ങ് ചിത്രങ്ങള്‍ പങ്ക് വച്ച് നടി പറഞ്ഞത്

താനും വര്‍ഷങ്ങള്‍ക്കു മുമ്പു വരെ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയായിരുന്നു അമൃതാ നായര്‍. അച്ഛനുപേക്ഷിച്ച കാലം മുതല്‍ക്ക് രണ്ടു മക്കളെ വളര്‍ത്താന്‍ പാടുപെട്ട അമ്മയെ സഹായിക്കാന്‍ സെയില്‍സ് ഗേളായി ജീവിതം തുടങ്ങുകയായിരുന്നു അമൃത. അനുജന്റെ നഴ്സിംഗ് പഠനവും മുന്നോട്ടു പോകുന്നതിനിടെയാണ് അവിചാരിതമായി കുടുംബവിളക്ക് എന്ന സീരിയലിലേക്ക് അമൃത എത്തുന്നതും പിന്നീട് ജീവിതം തന്നെ മാറിമറിയുന്നതും. ഇപ്പോഴിതാ, വര്‍ഷങ്ങളായുള്ള തങ്ങളുടെ സ്വപ്ന പൂര്‍ത്തീകരണമായ സ്വന്തമായി ഒരു നല്ല വീട് എന്ന ആഗ്രഹത്തിലേക്ക് ചുവടുവച്ചിരിക്കുകയാണ് അമൃതയും കുടുംബവും. എന്നാല്‍ അതിനിടെയുണ്ടായത് ഒരായിരം പ്രശ്നങ്ങളാണ്. അതിനെയെല്ലാം നേരിടാം, എന്ന ആത്മധൈര്യത്തിനു പുറത്താണ് അമൃത വീട് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.

കൊല്ലം പുനലൂര്‍ കാലായില്‍ സ്വദേശിനിയാണ് അമൃത. ജനിച്ചതും വളര്‍ന്നതും എല്ലാം കാടിനോടു ചേര്‍ന്നുള്ള ഈ ചെറിയ ഗ്രാമത്തിലാണെങ്കിലും കഴിഞ്ഞു മൂന്നു വര്‍ഷത്തിലധികമായി തിരുവനന്തപുരത്തെ വാടക വീട്ടിലാണ് നടിയും അമ്മയും താമസിക്കുന്നത്. സ്വന്തം നാട്ടിലുള്ളത് 25 വര്‍ഷത്തോളം പഴക്കമുള്ള ചെറിയ വീടുമാണ്. തുടര്‍ന്നാണ് അമൃത ആ വീട് പൊളിച്ച് തന്റെ സ്വപ്ന വീട് പണിയാന്‍ തീരുമാനിച്ചത്. അങ്ങനെ വീട്ടിലെ സാധനങ്ങളെല്ലാം മാറ്റി വീട് പൊളിക്കുകയും പകരം ഹിറ്റാച്ചി എത്തിച്ച് അല്‍പം കുന്നിന്‍മുകളിലുള്ള വീട് കുന്നിടിച്ച് നിരപ്പാക്കി തറക്കല്ലിടുകയും ചെയ്തത്. എന്നാല്‍ പിന്നീട് ഉണ്ടായത് അവിചാരിതമായ സംഭവങ്ങളായിരുന്നു. നടിയെ ഏറെ പ്രയാസത്തിലും ബുദ്ധിമുട്ടിലും ആക്കിയ ആ സംഭവങ്ങള്‍ക്കു ശേഷമാണ് വീടിന് തറക്കല്ലിട്ട വീഡിയോ നടി പങ്കുവച്ചത്.

രണ്ടു മാസം മുമ്പായിരുന്നു ഈ തറക്കല്ലിടല്‍. റെഡി ക്യാഷ് കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ തന്നെ ലോണെടുത്ത് വീട് പണിയാന്‍ ആയിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ ആഗ്രഹിച്ച വീടിന്റെ ബജറ്റും ലോണ്‍ കിട്ടുന്ന തുകയും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ വന്നതോടെ വീട് പണി വലിയ പ്രതിസന്ധിയിലായി. പണം കയ്യിലുണ്ടെങ്കില്‍ പ്രശ്നമില്ല. എന്നാല്‍, തങ്ങളെ സംബന്ധിച്ച് എല്ലാക്കാര്യങ്ങളും ചെയ്യാനും ആലോചിക്കാനും ആരും തന്നെ ഇല്ലാത്തതിനാല്‍ എന്തു ചെയ്യുമെന്ന പ്രതിസന്ധിയിലേക്ക് കുടുംബം എത്തിയതോടെയാണ് ഈ വീഡിയോ പങ്കുവെക്കാന്‍ പോലും രണ്ടു മാസത്തോളം താമസിച്ചത്. എങ്കിലും എത്ര കഷ്ടപ്പെട്ടാലും വീട് പണി പൂര്‍ത്തിയാക്കുമെന്ന ദൃഢ നിശ്ചയത്തിലാണ് നടിയും അമ്മയും അനുജനും ഉള്ളത്. അതിനിടെ അമൃതയുടെ അമ്മയും സീരിയല്‍ രംഗത്തേക്ക് എത്തിയിരുന്നു.

കുടുംബവിളക്ക് എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെയാണ് അമൃത പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ശീതള്‍ എന്ന കഥാപാത്രമായി എത്തിയ അമൃതയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ കുറച്ചു കാലത്തിനു ശേഷം അമൃത പിന്മാറുകയും ചെയ്തിരുന്നു. വിവാഹം ഉറപ്പിച്ചതുകൊണ്ടാണ് അമൃത പിന്മാറിയത് എന്നടക്കം അഭ്യൂഹങ്ങള്‍ അന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ അതെല്ലാം തള്ളി അമൃത രംഗത്ത് എത്തി. മറ്റൊരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് പിന്മാറ്റമെന്നും രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തത് കൊണ്ടാണെന്നും നടി വ്യക്തമാക്കിയിരുന്നു. പിന്നീട് ഫ്ളവേഴ്സിലെ സാര്‍ മാജിക് എന്ന പരിപാടിയിലും മറ്റു സീരിയലുകളിലും അമൃത എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും യൂട്യുബിലും എല്ലാം സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന ഡോ. റാം എന്ന പരമ്പരയിലൂടെയാണ് അമൃത നായര്‍ ആദ്യമായി മിനിസ്‌ക്രീനില്‍ എത്തുന്നത്. പിന്നീട് നിരവധി പരമ്പരകളുടെ ഭാഗമായിട്ടുണ്ടെങ്കിലും കുടുംബവിളക്കാണ് നടിക്ക് ജനപ്രീതി നല്‍കിയത്. ഒപ്പം സ്റ്റാര്‍ മാജിക്കും നടിയെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാകാന്‍ ഏറെ സഹായിച്ചിട്ടുണ്ട്.

serial actress amrutha nair home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES