ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തില്‍ 'അയ്യോ അച്ഛാ പോകല്ലേ' എന്നു കരഞ്ഞ കുട്ടിയെ മലയാളികള്‍ ഇനിയും മറന്നിട്ടില്ല. ഈ ചിത്രത്തില്‍ ബാലതാരമായി എത്തിയ ഷഫ്‌ന പിന്നീട് മലയാളി സിനിമയില്‍ സജീവമായിരുന്നു. വിവാഹശേഷവും അഭിനയരംഗത്ത് തുടരുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് ഷഫ്‌ന. ഇപ്പോള്‍ മഴവില്‍ മനോരമയിലെ ഭാഗ്യജാതകം സീരിയലില്‍ ഇന്ദുവായി തിളങ്ങുന്ന താരത്തിന്റെ വിശേഷങ്ങള്‍ അറിയാം.
തിരുവനന്തപുരം പട്ടം സ്വദേശിയാണ് ഷഫ്‌ന. ബാലതാരമായിട്ടാണ് സിനിമാരംഗത്തേക്ക് ഷഫ്‌ന എത്തുന്നത്. എന്നാല്‍ മൂന്നു ചിത്രങ്ങളില്‍ ബാലതാരമായ ഷഫ്‌ന പിന്നീട് കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ മികച്ച റോളിലൂടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പ്ലസ് ടു എന്ന ചിത്രത്തില്‍ നായികയായും താരം തിളങ്ങി. ആഗതന്‍, ഇന്ത്യന്‍ പ്രണയകഥ, ലോക്പാല്‍ തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പെടെ 20തോളം ചിത്രങ്ങളില്‍ ഷഫ്‌ന അഭിനയിച്ചിട്ടുണ്ട്. 2013ലായിരുന്നു ഷഫ്‌ന പ്ലസ് ടു എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച സജിനെ പ്രണയിച്ച് വിവാഹം ചെയ്തത്. വിവാഹശേഷവും അഭിനയം തുടര്‍ന്ന ചുരുക്കം ചില നടിമാരില്‍ ഒരാളായിരുന്നു ഷഫ്‌ന. മഴവില്‍ മനോരയില്‍ സംപ്രേക്ഷണം ചെയ്ത സുന്ദരി എന്ന സീരിയലിലൂടെയാണ് മിനി സ്‌ക്രീലേക്ക് താരം കാലെടുത്ത് വച്ചത്. പിന്നീട് നോക്കെത്താദൂരത്ത്, ജാഗ്രത തുടങ്ങി ഒട്ടെറെ സീരിയലുകളില്‍ താരം വേഷമിട്ടു. സഹയാത്രിക എന്ന സീരിയലിലെ അഭിനയത്തിന് സ്റ്റേറ്റ് അവാര്‍ഡും ഷഫ്‌നയ്ക്ക ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ മഴവില്‍ മനോരമയിലെ തന്നെ ഭാഗ്യജാതകം സീരിയലില്‍ ഇന്ദു എന്ന നായിക കഥാപാത്രമായി തിളങ്ങുന്ന അഭിനയമാണ് ഷഫ്‌ന കാഴ്ചവയ്ക്കുന്നത്.
തിരുവനന്തപുരം സ്വദേശിയാണെങ്കിലും ഷഫ്‌നയുടെ ഭര്‍ത്താവ് സജിന്റെ വീട് തൃശൂരിലെ അന്തിക്കാടാണ്. വയലും കുളവും പച്ചപ്പും ശുദ്ധവായുവുമൊക്കെയുള്ള തനിനാടന്‍ പ്രദേശവും നല്ല സമാധാനമുള്ള സ്ഥലമാണ് അന്തിക്കാട്. ഇവിടെ താമസിക്കാന്‍ ഷഫ്‌നയ്ക്ക ഏറെ ഇഷ്ടമാണ്. തിരുവനന്തപുരത്താണ് സീരിയനലിന്റെ ഷൂട്ടിങ്ങ്. അപ്പോള്‍ തൃശൂരില്‍നിന്നും തിരുവനന്തപുരത്ത് വന്ന് ഷൂട്ടിങ്ങ് കഴിഞ്ഞ് താരം തൃശൂരിലേക്ക് മടങ്ങിപോകും.
ഇപ്പോള്‍ സ്വന്തമായി വീടു വയ്ക്കാനുളള ആഗ്രഹത്തിലാണ് ഷഫ്‌ന. അതിന്റെ ഇന്റീരിയര്‍ എങ്ങനെ ആയിരിക്കണം എന്നതുവരെ താരം മനസ്സില്‍ കുറിച്ചിട്ടിട്ടുണ്ട്. നിറയെ കാറ്റും വെളിച്ചവും കടക്കുന്ന അകത്തളങ്ങളും ചുറ്റിനും മരങ്ങളുമുള്ള വീടാണ് ഷഫ്‌നയുടെ സങ്കല്‍പം. കുറച്ചുകൂടി സമ്പാദ്യം കരുതിയ ശേഷം വീട് വയ്്ക്കാന്‍ ആണ് ഷഫ്‌നയുടെ ആഗ്രഹം.
വീട്ടിലുള്ള ഓടിയന്‍സ് ആണ് സീരിയലിന് ഉള്ളത്.. അത് കൊണ്ട് തന്നെ പ്രേക്ഷകരുടെ എണ്ണം കൂടുതലാണ്. കുടുംബ പ്രേക്ഷകര്‍ എല്ലാം തന്നെ സീരിയല്‍ കണ്ടിട്ട് വന്നു സംസാരിക്കാറുണ്ടെന്ന് ഷഫ്‌ന സന്തോഷത്തോടെ പറയുന്നു. ഒപ്പം തന്റെ കുടുംബം ആണേലും ഭര്‍ത്താവിന്റെ കുടുംബം ആണെങ്കിലും നല്ല സപ്പോര്‍ട്ട് തരുന്നുണ്ട്. ഷഫ്‌നയും സജിനും പ്ലസ് ടു സിനിമയില്‍ ഒരുമിച്ചഭിനയിക്കുമ്പോള്‍ ആണ് കാണുന്നതും ഇഷ്ടമാകുന്നതും. അത് കൊണ്ട് തന്നെ സജിന് തന്നെ അംഗീകരിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നുണ്ട്. അതിനാല്‍ സന്തോഷകരമായി ജീവിതം മുന്നോട്ട് പോകുന്നുണ്ടെന്നും ഷഫ്‌ന പറയുന്നു.