അമ്പിളിദേവിയുടെ മുൻഭർത്താവ് ലോവലിന്റെ കാമുകി ഇദ്ദേഹത്തിന്റെ വീട്ടുകാരുടെ ക്രൂരമർദ്ദനത്തിന് ഇരയായ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടരുന്ന യുവതിയുടെ പേരിൽ ഇപ്പോൾ മോഷണക്കേസ് എത്തിയിരിക്കുകയാണ്. സീരിയൽ മേഖലയിലെ തന്നെ ജോലി ചെയ്യുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
നടി അമ്പിളിദേവിയും നടൻ ആദിത്യനും പിന്നാലെയാണ് അമ്പിളി ദേവിയുടെ ഭർത്താവ് ലോവലിന്റെ വിവരങ്ങൾ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത്. താരദമ്പതികളുടെ വിവാഹശേഷം സീരിയൽ മേഖലയിൽ തന്നെ കാമറാമാനായ ലോവൽ കേക്ക് മുറിച്ച് ആഘോഷിച്ചത് ഏറെ വിവാദങ്ങളാണ് ഉണ്ടാക്കിയത്. പിന്നീട് കരുനാഗപള്ളി സ്വദേശിയായിരുന്ന ഒരു യുവതിയുമായി ലോവൽ ലിവിങ് ടുഗെദറിൽ ആണെന്ന് വാർത്തകൾ വന്നു. ഇതിന് പിന്നാലെയാണ് ലോവൽ വിവാഹവാഗ്ദാനം നൽകി ഈ യുവതിയെ പണം തട്ടിയെടുത്ത ശേഷം കബളിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണം എത്തിയത്
ലോവലിനെ തേടി വീട്ടിലെത്തിയ യുവതിയെ ലോവലിന്റെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ചിരുന്നു, ഇതിന് പിന്നാലെയാണ് യുവതി റെയിൽവേ സ്റ്റേഷനിൽ വെച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതേതുടർന്ന് യുവതി ലോവലിനെതിരെ മൊഴി നൽകിയിരുന്നു. ഇപ്പോൾ ഈ യുവതിക്ക് എതിരെയാണ് പൂജപ്പുര പൊലീസ് സ്റ്റേഷനിൽ സിന്ത എന്ന സിരീയിൽ മേഖലയിൽ തന്നെയുള്ള യുവതി പരാതി നല്കിയിരിക്കുന്നത്. യൂണിവേഴ്സിറ്റിയിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങാനാണെന്നും രണ്ടു ദിവസം തന്റെ ബന്ധുവിനെ താമസിപ്പിക്കാമോ എന്നും സീരിയലിലെ മഹേഷ് എന്ന സംവിധായകനാണ് സീരിയലിൽ ഹെയർഡ്രസറായ തന്നെ ബന്ധപ്പെട്ടത്. തുടർന്ന് ലോവൽ യുവതിയെ തന്റെ വീട്ടിലെത്തിച്ചു.
ഇതിന് പിന്നാലെ യുവതി താൻ ലോവലിനെ വിവാഹം കഴിക്കാൻ പോകുകയാണെന്നും മോതിരം മാറിയെന്നും സിന്തയോട് പറഞ്ഞിരുന്നു. എന്നാൽ ഇവിടെ താമസിച്ച യുവതി പണവും തന്റെ ഡയമണ്ട് മോതിരവും അപഹരിച്ച ശേഷം മുങ്ങുകയുമായിരുന്നു എന്നാണ് സിന്ത പൊലീസിൽ പരാതി നൽകിയത്. മോതിരവും പണവും മോഷണം പോയെങ്കിലും യുവതിയാണോ മോഷ്ടിച്ചത് എന്ന് സംശയം മാത്രമായിരുന്നുവെന്നും എന്നാൽ ഈ യുവതിയുടെ കൈയിൽ മോതിരം കിടക്കുന്നതിന്റെ ചിത്രം ഷിജിൻ എന്നൊരാൾ അയച്ചതോടെയാണ് പരാതി നൽകിയതെന്നും സിന്ത പറയുന്നു.
അതേസമയം പൊലീസ് മഹേഷിനെയും ലോവലിനെയും ആരോപണവിധേയയായ യുവതിയെയും ബന്ധപ്പെട്ട് ഉടൻ ഹാജരാകണമെന്ന് നിർദ്ദേശിച്ചെങ്കിലും ലോവലും യുവതിയും ഇതുവരെയും സ്റ്റേഷനിൽ എത്തിയിട്ടില്ല. മഹേഷ് എത്തിയെങ്കിലും ഇയാൾ യുവതിയെ സംരക്ഷിക്കുന്ന മൊഴിയാണ് സ്വീകരിച്ചതെന്നാണ് സൂചന. അതേസമയം നാളെ ലോവലും യുവതിയും എത്തിയില്ലെങ്കിൽ കേസിന്റെ ഗതി മാറുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. യുവതിയെയും കൂട്ടി ലോവലിനൊപ്പം കറങ്ങിയ സൗമ്യൻ എന്ന ആളെയും പൊലീസ് തിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിൽ പ്രതിസ്ഥാനത്ത് ഉള്ള ലോവൽ ഈ കേസിൽ യുവതിയുടെ പക്ഷം ചേർന്ന് അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതായിട്ടാണ് സൂചന.
അതേസമയം കേക്ക് മുറി വിവാദം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലായിരുന്നു ഈ സംഭവം, സീരിയൽ മേഖലയിൽ നിന്നും ബന്ധപ്പെട്ടവർ ഉൾപെടുന്ന മോഷണത്തിന്റെ വാർത്ത സീരിയൽ രംഗത്തെ ഞെട്ടിച്ചിരിക്കയാണ്. അതേസമയം അമ്പിളിദേവിയുടെ സഹപാഠിയാണെന്ന രീതിയിൽ ഈ യുവതി പലരോടും പറഞ്ഞിരുന്നു. ഇത് ശരിയല്ലെന്നും അമ്പിളിദേവിയുമായി യുവതിക്ക് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും യുവതിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് അമ്പിളിയും യുവതി തന്റെ പേര് തേജോവധം ചെയ്യുന്നുവെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിരിക്കയാണ്. അതേ സമയം മണക്കാട് നിന്ന് ഒരു യുവതി ലോവലിനേതിരേയും യുവതിക്കെതിരേയും പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
ടീച്ചറാണെന്ന വ്യാജേന ലോവൽ ഈ യുവതിയെ തന്റെ വീട്ടിൽ താമസിപ്പിച്ചു എന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. രണ്ടുമാസം ഗർഭിണി ആയിരിക്കുന്ന അവസ്ഥയിലും അമ്പിളിയെ പറ്റി മോശം പറയുന്ന ലോവലിന് ദൈവം കൊടുത്ത ശിക്ഷ ആണ് ഇതെന്നായിരുന്നു വാർത്ത അറിഞ്ഞ അമ്പിളിദേവിയുടെ കുടുംബത്തിന്റെ പ്രതികരണം. തന്റെ മകളിൽനിന്നും ലക്ഷകണക്കിന് രൂപ തട്ടിയെടുത്ത ലോവലിന് ഇത് വന്നില്ലെങ്കിലെ അത്ഭുതം ഉള്ളെന്ന് അമ്പിളിയുടെ അമ്മ പറഞ്ഞു. അതേസമയം സന്ധിസംഭാഷണത്തിനായി കഴിഞ്ഞ ദിവസം ലോവൽ സിന്തയെ ബന്ധപ്പെട്ടിരുന്നു. യുവതി തന്നെ ട്രാപ് ചെയ്തതാണെന്നും പ്രശ്നമാക്കരുതെന്നും നഷ്ടപ്പെട്ട പണവും മോതിരവും താൻ തരാമെന്നുമാണ് ലോവൽ പറയുന്നത്.