Latest News

പോരുവഴി മുത്തപ്പന് വഴിപാട് 101 കുപ്പ് ഓള്‍ഡ് മംങ്ക്; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രത്തിലെ വഴിപാട് ഐതീഹ്യം ഇങ്ങനെ!

Malayalilife
topbanner
 പോരുവഴി മുത്തപ്പന് വഴിപാട് 101 കുപ്പ് ഓള്‍ഡ് മംങ്ക്; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രത്തിലെ വഴിപാട് ഐതീഹ്യം ഇങ്ങനെ!

തെക്കന്‍ കേരളത്തിലെ ക്ഷേത്രാരാധനയില്‍ ഏറെ വേറിട്ട് നില്‍ക്കുന്ന ക്ഷേത്രമാണ് കൊല്ലം പോരുവഴിയിലെ മലനടക്ഷേത്രം. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. പതിവ് പൂജാ വിധികളില്‍ നിന്നും വ്യത്യസ്തമായ ക്ഷേത്രത്തില്‍ മുത്തപ്പന്റെ ഇഷ്ട വഴിപാട് കള്ളാണ്. ഇത്തവണ ഉത്സവത്തിന് കൊടിയേറിയപ്പോള്‍ മലനട മുത്തപ്പന് ഒരുഭക്തന്‍ സമര്‍പ്പിച്ചത് 101 കുപ്പി വിദേശമദ്യമാണ്. പ്രവാസിയായ ഭക്തന്‍ സമര്‍പ്പിച്ച ഓള്‍ഡ് മങ്ക് വൈറലായിരിക്കുകയാണ്.

കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ് കൊല്ലം പോരുവഴിയില്‍ സ്ഥിതിചെയ്യുന്ന മലനട ക്ഷേത്രം. ക്ഷേത്രത്തിലെ വഴിപാടും തെക്കന്‍ കേരളത്തില്‍ ഏറെ ശ്രദ്ധേയമാണ്. കള്ളും കോഴിയും മുത്തപ്പന് സമര്‍പ്പിച്ച് ആരാധിക്കുന്നതാണ് ഇവിടുത്തെ ആരാധനാ രീതി. ഭഗവാന്റെ ഇഷ്ടവഴിപാടും ഇത് തന്നെ. 

ഭൂമിക്കു കരം പിരിവു തുടങ്ങുന്ന കാലം മുതല്‍ പട്ടയധരന്റെ സ്ഥാനത്തു 'ദുര്യോധനന്‍' എന്ന പേരില്‍ നികുതി അടയ്ക്കുന്ന മണ്ണ്. ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രം ആണ് പോരുവഴി പെരുവിരുത്തി മലനട. ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത ക്ഷേത്രം കൂടിയാണിത്. ദ്രാവിഡാചാര വിധിപ്രകാരമുള്ള പൂജകള്‍ ആണ് ഇവിടെ ചെയ്തുവരുന്നത്. കുറവ സമുദായത്തിന്റെ നിയന്ത്രണത്തിലും 7 കരകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയിലുമാണ് ക്ഷേത്ര നിയന്ത്രണം.മലനടയിലെ കെട്ടുത്സവം ഏറെ പ്രശസ്തമാണ്. ഉല്‍സവത്തിന് ഭാരമേറിയ മലക്കുട പേറി, കച്ചയുടുത്ത് ഊരാളി തുള്ളി മലയിറങ്ങുമ്പോള്‍ കെട്ടുകാഴ്ചകള്‍ നിരക്കുന്നു. എടുപ്പുകുതിരകളും കെട്ടുകാളകളുമാണ് പ്രധാന ഉത്സവക്കാഴ്ചകള്‍

ഇത്തവണ വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക് മദ്യം. ക്ഷേത്രത്തില്‍ മാര്‍ച്ച് 22 നാണ് ഉത്സവം. ഇതിന് മുന്നോടിയായി ഉത്സവത്തിന്റെ കൊടിയേറ്റ് നടന്ന 15 ാം തീയതിയാണ് ഒരു ഭക്തന്‍ 101 കുപ്പി മദ്യം വഴിപാടായി എത്തിച്ചത്. ഈ ക്ഷേത്രത്തില്‍ വഴിപാടായി കള്ളാണ് ഭക്തര്‍ നല്‍കാറുള്ളത്.

നാട്ടുകാരനായ ഒരു പ്രവാസി മലയാളിയാണ് മദ്യം വഴിപാടായി സമര്‍പ്പിച്ചത്. ദുര്യോധന ക്ഷേത്രമാണ് മലനട ക്ഷേത്രം. ദുര്യോധനന്‍ മുതല്‍ ദുശ്ശള വരെ 101 പേര്‍ക്കും മലനട ഗ്രാമത്തില്‍ പലയിടത്തായി ക്ഷേത്രമുണ്ട്. ഈ 101 പേര്‍ക്ക് വേണ്ടിയാണ് 101 കുപ്പി ഓള്‍ഡ് മങ്ക് റം വഴിപാടായി എത്തിച്ചത്. ദുര്യോധനന് മലനടയിലെത്തിയപ്പോള്‍ ദാഹം തോന്നുകയും ഇവിടുത്ത ഒരു വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോള്‍ വീട്ടുകാരി കള്ള് നല്‍കിയെന്നാണ് ഐതിഹ്യം. ഈ സ്മരണയിലാണ് ഇത്തവണ ഓള്‍ഡ് മങ്ക് റം നല്‍കിയത്. 

കിരണ്‍ ദീപ് എന്നയാള്‍ വഴിപാടായി ലഭിച്ച മദ്യത്തെക്കുറിച്ച് വിവരിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതോടെ ഇത് വൈറലാകുകയായിരുന്നു.പാണ്ഡവരെ ഇല്ലാതാക്കാന്‍ ഇറങ്ങിത്തിരിച്ച ദുര്യോധനന് മലനടയിലെത്തിയപ്പോള്‍ ദാഹം തോന്നി. അടുത്തുള്ള വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോള്‍ വീട്ടുകാരി കള്ളാണ് നല്‍കിയത്. ഇത്തരത്തില്‍ പല കഥകളും പ്രചരിക്കുന്നുണ്ട്.

poruvazhi malanadan temple foreign liqueur contributed vazhipadu

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES