ഒമ്പതുമാസത്തെ പ്രണയത്തിനൊടുവിലാണ് ബിഗ്‌ബോസ് ഇണക്കുരുവികളായ പേളിയും ശ്രീനിയും കഴിഞ്ഞ ആഴ്ച വിവാഹം ചെയ്തത്. ഇപ്പോള്‍ പാലക്കാട്ടെ ശ്രീനിയുടെ വീട്ടിലും കൊച്ചിയിലെ ഇവരുടെ പുതിയ ഫഌറ്റിലുമൊക്കെയായി ദമ്പതികള്‍ ജീവിതം ആരംഭിച്ചിരിക്കുകയാണ്. അതേസമയം വിവാഹം കഴിഞ്ഞ് ആലുവയിലെ വീടു വിട്ട പേളി ഇപ്പോള്‍ വീടിനെയും കുടുംബാഗംങ്ങളെയും ഒരുപാടു മിസ് ചെയ്യുകയാണ്. തന്റെ കസിന്‍സിനൊപ്പമുളള ചിത്രങ്ങളും അവര്‍ തന്റെ ജീവിത്തില്‍ എങ്ങനെയൊക്കെ സ്വാധീനിച്ചെന്നും പേളി പറയുന്നുണ്ട്.
മലയാളികള്‍ക്ക് മുന്നില്‍ മൊട്ടിട്ട പ്രണയമാണ് ശ്രീനിയുടെയും പേളിയുടെയും. ഏറെ ആരാധകരാണ് പേളിഷ് ദമ്പതികള്‍ക്ക് ഉള്ളത്. അതിനാല്‍ ഇരുവരുടെയും കൂടുതല്‍ ചിത്രങ്ങള്‍ കാണാനും വിശേഷങ്ങള്‍ അറിയാനുമുളള ആകാംഷ ആരാധകര്‍ക്കുള്ളത്.ഇപ്പോള്‍ ശ്രീനിക്കൊപ്പം പേളി ചെന്നൈയിലാണെന്നാണ് സൂചന. ചെന്നൈ എയര്‍പോര്ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പേളി പങ്കുവച്ചിരുന്നു. അതേസമയം തന്റെ കസിന്‍സിനെയും വീടിനെയുമൊക്കെ പേളി ഒരുപാട് മിസ് ചെയ്യുന്നുണ്ട്. കസിന്‍സിന്റെയും സഹോദരിയുടെയും ചിത്രങ്ങള്‍ പങ്കുവച്ചാണ് തന്റെ ജീവിതത്തില്‍ അവര്‍ക്കുള്ള സ്ഥാനം പേളി വ്യക്തമാക്കുന്നത്.
പേളിക്ക് തന്റെ കുടുംബത്തോടുളള സ്‌നേഹവും പേളി ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായിരുന്നപ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് അറിയാം. പേളിയുടെത് കൂട്ടുകുടുംബമാണ് നിരവധി കുട്ടികളുമൊത്തും കസിന്‍സുമൊത്തുളള ചിത്രങ്ങള്‍ പേളി ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. വിവാഹശേഷം തന്റെ വിവാഹത്തിന്റെ ഹാല്‍ദി ചടങ്ങുകളുടെയും ചിത്രങ്ങള്‍ ഓരോന്നും പങ്കുവച്ച് പേളി തനിക്ക് അവരോടുളള സ്‌നേഹം കുറിപ്പുകളിലൂടെ പങ്കുവച്ചിരിക്കുകയാണ്. വിവാഹത്തിനായി നിറയെ ലൈറ്റുകളിട്ട വീടിന്റെ ചിത്രവും ഇക്കൂട്ടത്തിലുണ്ട്.
പേളി മാണിയുടെ പിതാവിന്റെ സഹോദരനും കുടുംബവും ആലുവയിലെ പേളിയുടെ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. മുകള്‍ നിലയില്‍ സഹോദരനും കുടുംബവും താഴെ നിലയില്‍ മാണി പോളിന്റെ കുടുംബവുമാണ്. അതിനാല്‍ പേളിക്ക് തന്റെ അനിയത്തി റേച്ചലിനെ പോലെ തന്നെയാണ് കസിന്‍സും. ശ്രദ്ധ, റിനിത, ശരത്ത് എന്നിവരാണ് അവര്‍. ഇവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്. ശരത്ത് എന്റെ കുഞ്ഞു സഹോദരനാണെന്നും എപ്പോഴും തന്നെ ചിരിപ്പിക്കുന്ന ആളാണ് ശരത്ത് എന്നാണ് പേളി കുറിച്ചിരിക്കുന്നത്. നിഷ്‌കളങ്കതയും സാമര്‍ഥ്യവും കൂടിച്ചേര്‍ന്നതാണ് തന്റെ അനിയത്തി ശ്രദ്ധ എന്നാണ് പേളി പറയുന്നത്.
റിനിത ആകട്ടെ ചുറ്റുമുള്ള എല്ലാവരെയും സന്തോഷിപ്പിക്കുന്ന ആളാണെന്നും അവള്‍ക്ക് വേണ്ടി താന്‍ പല കാര്യങ്ങളും പ്ലാന്‍ ചെയ്യുന്നുണ്ടെും പേളി കുറിച്ചിട്ടുണ്ട്. ഒപ്പം തന്നെ ചിത്രത്തിലുള്ള സ്‌നേഹ എന്ന മറ്റൊരു അനന്തിരവളെ പറ്റിയും പേളി കുറിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് തന്റെ ഡയറി അബദ്ധത്തില്‍ വായിക്കാന്‍ സ്‌നേഹ ഇടയായി. അത് വായിച്ച ശേഷം പേളിചേച്ചി ആഗ്രഹിക്കുന്ന രീതിയില്‍ സ്‌നേഹിക്കാന്‍ കഴിയുന്ന ഒരാളെ അധികം വൈകാതെ ചേച്ചിച്ച് കിട്ടുമെന്നാണ് പറഞ്ഞതെന്നും അതിപ്പോള്‍ സത്യമായെന്നും പേളി കുറിക്കുന്നു.