സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് വ്യത്യസ്തമായ ഒരു വിവാഹാഘോഷമാണ്. വിവാഹ വേഷത്തില്‍ വധുവിനൊപ്പം ഡാന്‍സ് കളിച്ച വരന്‍ ഒടുവില്‍ പേക്കൂത്ത് നടത്തുന്നതാണ് അത്. വിവാഹം കഴിഞ്ഞ് വധുവിന്റെ ഒപ്പം നിന്ന് തുണിയുരിഞ്ഞ് നഗ്‌നത പ്രദര്‍ശിപ്പിച്ചാണ് വരന്‍ റോഡിലൂടെ പെട്ടി ആട്ടോയില്‍ സവാരി നടത്തിയത്. എന്നാല്‍ മലയാളി ലൈഫ് നല്‍കിയ അന്വേഷണത്തില്‍ മനസിലായത് വരന്‍ തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയാണെന്നാണ്. ഇതൊടൊപ്പം തന്നെ ഇയാള്‍ നിരവധി പോലീസ് കേസിലെ പ്രതിയാണെന്നും റിപ്പോര്‍ട്ടുണ്ട്.
പോത്തന്‍കോട് ടൗണില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് മഹി എന്ന വരന്റെ കല്യാണം നടന്നത്. ഇതിന് പിന്നാലെയാണ് സുഹൃത്തുകള്‍ വരനും വധുവിനും നല്‍കിയ സ്വീകരണവും വരന്റെ ഡാന്‍സും വൈറലായത്. വരന്റെ തുണിയഴിച്ചുള്ള ആട്ടം കണ്ട് മലയാളികള്‍ ഞെട്ടിയിരുന്നു. പോത്തന്‍ കോട് പഞ്ചായത്തിന് എതിര്‍വശം താമസിക്കുകയാണ് കണ്ണനെന്ന് അറിയപ്പെടുന്ന മഹി.
എന്ന യുവാവാണ് വിവാഹത്തിന് ശേഷം നാട്ടുകാരെയും വഴിയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി വാഹനയാത്ര നടത്തിയത്. ആപ്പെ ഓട്ടോറിക്ഷയില്‍ പച്ചിലകളും മറ്റും കെട്ടി അതില്‍ വരനും വധുവും തൊട്ടു പുറകെ സുഹൃത്തുക്കളും. വിവാഹം കഴിഞ്ഞ് വീട്ടില്‍ പോകവേയാണ് സുഹൃത്തുകള്‍ വരനെയും വധുവിനെയും പച്ചിലകളും മറ്റും കെട്ടിയ പെട്ടി ആട്ടോയില്‍ ആനയിച്ചത്. വാഹനത്തില്‍ ഉച്ചത്തില്‍ പാട്ടും വഴിനീളെ സുഹൃത്തുക്കളുടെ പടക്കം പൊട്ടിക്കലും ഉണ്ടായിരുന്നു. പാട്ടിന്റെ ഉച്ചം കൂടിയതോടെ വാഹനത്തില്‍ യുവതി നില്‍ക്കുന്നതൊന്നും വകവയ്ക്കാതെ നൃത്തം ചെയത് തകര്‍ക്കുകയായിരുന്നു വരന്‍. സുഹൃത്തുക്കളുടെ പ്രോല്‍സാഹനം കൂടികൂടി വന്നതോടെ വരന്‍ ധരിച്ചിരുന്ന ഷര്‍ട്ടും മുണ്ടും അഴിച്ച് കൈയിലെടുത്തായി നൃത്തം. മുണ്ടുടുക്കാന്‍ സുഹൃത്തുക്കള്‍ വിളിച്ചു കൂവുന്നുണ്ടായിരുന്നെങ്കിലും വരന്‍ അതൊന്നും വകവെച്ചില്ല.
വീട്ടിലെത്തിയ ശേഷവും ആഘോഷങ്ങള്‍ കുറവുണ്ടായില്ല. പാതി രാത്രി വരെ മദ്യപാനവും പടക്കം പൊട്ടിക്കലും തുടര്‍ന്നെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സഹികെട്ട് നാട്ടുകാര്‍ പോത്തന്‍കോട് പൊലീസില്‍ വിവരമറിയിച്ചപ്പോള്‍ പൊലീസെത്തിയാണ് ഒടുവില്‍ ആഘോഷങ്ങള്‍ അവസാനിപ്പിച്ചത്. അതേ സമയം പോത്തന്‍കോട് പൊലീസ് ഇതുവരെയും സംഭവത്തില്‍ കേസെടുത്തിട്ടില്ല. വരന്‍ നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ഒരു ക്രിമിനലായതിനാല്‍ പലര്‍ക്കും പരാതിയുമായി മുന്നോട്ട് വരാന്‍ ഭയമാണ്. എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളാണ് ഇയാള്‍. കൂടാതെ കഞ്ചാവ് കേസുകളിലും പ്രതിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നവരൊക്കെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും നാട്ടുകാര്‍ പറഞ്ഞു.
അതീവ സുരക്ഷാ മേഖലയായ പെട്രോള്‍ പമ്പിന് സമീപത്തും ഇവര്‍ പടക്കം പൊട്ടിച്ചു. പോത്തന്‍കോട് കമലാ പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടകരമായ രീതിയില്‍ പടക്കം പൊട്ടിച്ചു. ഇത് ചോദ്യം ചെയ്തവര്‍ക്ക് നേരെ അസഭ്യ വര്‍ഷമായിരുന്നു സംഘാംഗങ്ങള്‍ നടത്തിയത്. പൊലീസ് സ്റ്റേഷനില്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു സംഭവം നടന്നതായി ശ്രദ്ധയില്‍ പെട്ടില്ല എന്നാണ് സിഐ അറിയിച്ചത്.
അതേ സമയം സംഭവത്തെ പറ്റി അന്വേഷിക്കാമെന്നും അങ്ങനെ സംഭവമുണ്ടായിട്ടുണ്ടെങ്കില്‍ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പൊതു സ്ഥലത്ത് നഗ്‌നത പ്രദര്‍ശിപ്പിച്ചതിനും പൊതു വഴിയില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പടക്കം പൊട്ടിച്ചതിനും വരനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.