Latest News

കൈലാസനാഥനിലെ പാര്‍വ്വതിയായി എത്തി ഹൃദയം കീഴടക്കിയ പെണ്‍കുട്ടി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ?  സൊണാരിക ബണ്ടാരിക കാര്‍ അപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത സത്യമോ? ജനപ്രിയ സീരിയല്‍ നിര്‍ത്തലാക്കാനുള്ള കാരണം ഈ മരണമോ? സത്യകഥ എന്തെന്ന് അറിയാം 

എം.എസ്.ശംഭു
കൈലാസനാഥനിലെ പാര്‍വ്വതിയായി എത്തി ഹൃദയം കീഴടക്കിയ പെണ്‍കുട്ടി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ?  സൊണാരിക ബണ്ടാരിക കാര്‍ അപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത സത്യമോ? ജനപ്രിയ സീരിയല്‍ നിര്‍ത്തലാക്കാനുള്ള കാരണം ഈ മരണമോ? സത്യകഥ എന്തെന്ന് അറിയാം 

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ സീരിയലായിരുന്നു കൈലാസനാഥന്‍. ഹിന്ദിയില്‍ നിന്നും പരിഭാഷ ചെയ്ത് മലയാളത്തിലേക്ക് എത്തിയ സീരിയലിന് മലയാളത്തില്‍ മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും വന്‍ ്‌സ്വീകാര്യതയാണ് നേടിയെടുത്തത്. മഹാദേവനായി എത്തിയത് ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എ്ന്ന ചിത്രത്തിലുള്‍പ്പടെ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത മോഹിത് റെയിനയായിരുന്നു. 

പുരാണത്തിലെ ശിവരൂപവുമായി അസാമാന്യ സാദൃശ്യമായിരുന്നു ഈ നടന്റെ വിജയരഹസ്യവും ഈ സീരിയലിന്റെ മുന്നോട്ടുള്ള പോക്കും. സിഖില്‍ സിങ്, മനീഷ് സിങ് എന്നിവര്‍ സംവിധാനം ഒരുക്കിയ ഈ ഹിന്ദി പരിഭാഷ സീരിയല്‍ 2012ല്‍ തുടങ്ങി 2015 വരെ 820 എപ്പിസോഡുകളാണ് പിന്നിട്ടത്. സീരിയലില്‍ സതിയായും മൗനി റോയി എന്ന ബോളിവുഡ് താരമായിരുന്നു. എന്നിരുന്നാലും പ്രേക്ഷകരുടെ ശ്രദ്ധ ഏറെയും ക്ഷണിച്ചു പറ്റിയത് സീരിയലിലെ പാര്‍വ്വതിയായിരുന്നു. വിടര്‍ന്ന കണ്ണും അഴകുള്ള രൂപവുമായ സുന്ദരി ആരാണെന്നായിരുന്നു പല മലയാളി പ്രേക്ഷകരും അന്വേഷിച്ചത്. 

സൊണാരിക ബണ്ടോരിക എന്ന ബോളിവുഡ് താരമായിരുന്നു ഈ പാര്‍വ്വതി റോള്‍ അനായാസമായി അവതരിപ്പി്ച്ചത്. മഹാദേവനായി എത്തിയ മോഹിതും സൊനാരികയും തമ്മിലുള്ള മികച്ച കെമിസ്ട്രിയായിരുന്നു ഈ സിരീയലിന്റെ വിജയ രഹസ്യവും. സീരിയലില്‍ നിന്ന് അപ്രതീക്ഷിതമായി പാര്‍വ്വതി റോള്‍ മറ്റൊരു നായികയിലേക്ക് എത്തിയതോടെ സൊനാരിക എവിടെ എന്നായിരുന്നു പ്രേക്ഷകരുടെ പരിഭവം.

 

ഒരു കാര്‍ അപകടത്തില് താരം മരിച്ചെന്നും അതിനെ തുടര്‍ന്നാണ് സീരിയലില്‍ പുതിയ പാര്‍വ്വതി എത്തിയതെന്നും സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ വാര്‍ത്ത പരന്നിരുന്നു. ഭൂരിഭാഗം മലയാളികളും ഈ അപകടമരണത്തിന്റെ വാര്‍ത്ത ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ആരും തിരക്കാനും തയ്യാറായില്ല. കൈലാസ നാഥന്‍ സീരിയല്‍ വിജകരമായി മുന്നോട്ട് പോകുമ്പോള്‍ പ്രതിഫലവുമായി ബന്ധപ്പെട്ട് സംവിധായകനും നിര്‍്മ്മാതവുമായിട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സൊണാരിക ഈ മെഗാ ഹിറ്റ് സീരിയലില്‍ നിന്ന് പിന്‍മാറാണ് കാരണം.

പിന്നീട്  ഹിന്ദി സീരിയലിലൂടെയും വെബ് സീരിസിലുടെയും താരം അഭിനയരംഗത്ത് നിറഞ്ഞു നില്‍ക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി താരം തന്റെ ജീവിതത്തിലെ പല നിമിഷങ്ങളും പങ്കുവയ്ക്കാറുണ്ട്്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രമിലെ നടിയുടെ ചിത്രങ്ങള്‍ കണ്ടാണ് അപകടത്തെ തരണം ചെയ്ത നടി മരിച്ചിട്ടില്ലെന്ന് പലരും തിരിച്ചറിഞ്ഞത്. 

kailasnadan actress sonarika hadoria dead or alive

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES