മലയാളത്തിന്റെ പ്രിയ താരജോഡികളാണ് പേളിയും ശ്രീനിയും. ബിഗ്‌ബോസിലെത്തി മലയാളികള്‍ക്ക് മുമ്പില്‍ പ്രണയത്തിലായ ഇരുവര്‍ക്കും നിരവധി പേളിഷ് ആരാധകരാണ് ഉള്ളത്. ഇവരുടെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വിവാഹശേഷമുള്ള ജീവിതവും പേളിയും ശ്രീനിയും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ജാഡകള്‍ ഒന്നുമില്ലെന്നതും ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും പോലും പങ്കുവയ്ക്കുന്നു എന്നതും ഇവരുടെ പ്രത്യേകതയാണ്. ഇപ്പോള്‍ വിവാഹശേഷമുള്ള ഇരുവരുടെയും യഥാര്‍ഥ ജീവിതത്തെ പറ്റിയുടെ പേളിയുടെ പോസ്റ്റും ചിക്കന്‍കറി ശ്രീനിക്ക് വിളമ്പിയ ശേഷം ശ്രീനിക്ക് പേളി നല്‍കിയ ചലഞ്ചുമാണ് ശ്രദ്ധനേടുന്നത്.
വിവാഹശേഷമുള്ള ജീവിതം എന്ന അടിക്കുറിപ്പോടെയാണ് പേളി രണ്ടു ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പ്രണയാതുരനായി പേളിയുടെ കൈ ചുംബിക്കുന്ന ശ്രീനിയുടെ മനോഹര ചിത്രവും വീട്ടില്‍ നില്‍ക്കുന്ന വേഷത്തില്‍ മുഖത്ത് ചാര്‍ക്കോള്‍ ഫേഷ്യല്‍ ചെയ്യുന്ന ശ്രീനിയുടെയും തന്റെയും ചിത്രമാണ് എക്‌പെക്‌റ്റേഷന്‍ എന്നും റിയാലിറ്റിയെന്നും പറഞ്ഞ് പേളി പോസ്റ്റ് ചെയ്തത്.
യഥാര്‍ഥ ജീവിതമെന്നത് ഞങ്ങള്‍ പോസ്റ്റ് ചെയ്യാത്തത് ആണെന്നും പക്ഷേ ഇന്ന് ഞാന്‍ അത് പോസ്റ്റ് ചെയ്യുന്നു എന്നു പേളി ചിത്രത്തിനൊപ്പം കുറിച്ചു. നിരവധി പേരാണ് ഇത്തരം ഒരു ചിത്രം പോസ്റ്റ് ചെയ്ത ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിക്കുന്നത്. അതേസമയം ഇന്നലെ ഒരു വീഡിയോ പേളി പോസ്റ്റ് ചെയ്തിരുന്നു. ഞാന്‍ ഇങ്ങനെ ചിന്തിക്കുകയായിരുന്നു എന്നതിന് ചിന്തിക്കോണ്ടിരിക്കുകയായിരുന്നു എന്ന് പറയുന്ന ബ്ലുപ്പര്‍ വീഡിയോ ആയിരുന്നു പേളി പോസ്റ്റ് ചെയ്തത്. സംഭവം കൈയില്‍ നിന്നും പോയതോടെ കൂട്ടച്ചിരിയിലാണ് വീഡിയോ അവസാനിച്ചത്.