കസവ് സാരിയില്‍ സുന്ദരിയായി തെരുവുഗായിക റാണു മൊണ്ടാല്‍; റാണുവിനെ പറ്റി റിമി പറഞ്ഞത് കേട്ടോ? ഒപ്പം സമ്മാനവും..വൈറലോട് വൈറല്‍..!

Malayalilife
കസവ് സാരിയില്‍ സുന്ദരിയായി തെരുവുഗായിക റാണു മൊണ്ടാല്‍; റാണുവിനെ പറ്റി റിമി പറഞ്ഞത് കേട്ടോ? ഒപ്പം സമ്മാനവും..വൈറലോട് വൈറല്‍..!

ലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി. ഗായികയായി എത്തി പാട്ടിലൂടെയും തന്റേതായ അവതരണത്തിലൂടെയും നടിയായുമെല്ലാ താരം പേരെടുത്തു. നിരവധി ഷോകളില്‍ ജഡ്ജുമായും റിമി എത്താറുണ്ട്. ഇപ്പോള്‍ തെരുവുഗായിക റാണു മൊണ്ടാലിനൊപ്പമുള്ള റിമിയുടെ ചിത്രമാണ് വൈറലാകുന്നത്.

എഷ്യാനെറ്റിലെ കോമഡിസ്റ്റാര്‍സ്, മഴവില്ലിലെ പാടാം നമ്മുക്ക് പാടാം തുടങ്ങിയ ഷോകളില്‍ ജഡ്ജായി റിമി ടോമി എത്താറുണ്ട്. ഏറെ ആരാധകരാണ് റിമി ടോമിക്ക് ഉള്ളത്. പ്രിയ ഗായിക എന്നതിലുപരി മലയാളികള്‍ക്ക് റിമിയുടെ തമാശകളും അവതരണവുമെല്ലാം ഏറെ ഇഷ്ടമാണ്. ഇപ്പോള്‍ തെരുവുഗായികയായ റാണുവിനൊപ്പമുള്ള റിമിയുടെ ചിത്രമാണ് വൈറലാകുന്നത്.

ഇക് പ്യാര്‍ കാ നഗ്മാ ഹേ... എന്ന ലതാ മങ്കേഷ്‌കര്‍ ഗാനം മുഷിഞ്ഞ വസ്ത്രമണിഞ്ഞ് കാഴ്ചയില്‍ ഒരു യാചകയാണെന്ന് തോന്നിപ്പിക്കുന്ന സ്ത്രീ പാടിയത് സോഷ്യല്‍ മീഡിയ മുഴുവന്‍ കത്തിപ്പടര്‍ന്നിരുന്നു. പശ്ചിമ ബംഗാളിലെ റാണാഗട്ട് എന്ന പ്രദേശത്തെ റെയില്‍വേ സ്റ്റേഷനിലും ലോക്കല്‍ ട്രെയിനുകളിലും പാടി നടന്നിരുന്ന സ്ത്രീ ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഗായികയായി മാറിക്കഴിഞ്ഞിരിക്കയാണ്. നിമിഷ നേരം കൊണ്ടാണ് റാണു മൊണ്ടാല്‍ എന്ന തെരുവുഗായിക പ്രസിദ്ധയായത്. ഹിമേഷ് രേഷമിയയുടെ കൂടെ പാട്ടു റെക്കോഡ് ചെയ്തതോടെ പഴയ ആളല്ല റാണു. നിരവധി ഷോകളില്‍ പങ്കെടുത്ത റാണു ഇപ്പോള്‍ കോമഡി സ്റ്റാര്‍സിലൂടെ ഇപ്പോള്‍ മലയാളത്തിലേക്കും എത്തുകയാണ്. അതിഥിയായിട്ടാണ് റാണു കോമഡി സ്റ്റാര്‍സിലെത്തുന്നത് എന്നാണ് സൂചന. റിമി ടോമിയാണ് റാണുവിനൊപ്പം കോമഡി സ്റ്റാര്‍സ് വേദിയില്‍ നില്‍ക്കുന്ന ചിത്രം പങ്കുവച്ചത്. സോഷ്യല്‍മീഡിയ വഴി ഹിന്ദി പിന്നണി ഗായികയായി മാറിയ വലിയ പാട്ടുകാരി എന്നാണ് റിമി പോസ്റ്റില്‍ കുറിച്ചത്. ഇവിടെ എത്തിയത് വളരെ നന്ദിയുണ്ടെന്നും. ദൈവം അനുഗ്രഹിച്ച് ഇനിയും ഉയരങ്ങളിലെത്തട്ടെയെന്നും ഈ ഗായികയിലൂടെ ഒരുപാട് പ്രതീക്ഷകളും കഴിവുള്ളവര്‍ക്ക് ലഭിച്ചിരിക്കുകയാണെന്നും റിമി കുറിക്കുന്നു. ഒന്നും നേടിയില്ലൈന്ന് ഓര്‍ത്ത് വിഷമിക്കുന്നവര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നുവെന്നും റിമി കുറിച്ചിട്ടുണ്ട്.

കസവുസാരിയുടുത്താണ് റാണു പരിപാടിയിലേക്ക് എത്തിയത്. പൊന്നാടയും മൊമെന്റോയുമൊക്കെ കൊടുത്താണ് റാണുവിനെ കോമഡി സ്റ്റാര്‍സ് യാത്രയാക്കിയതെന്നും ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഉടന്‍ തന്നെ പരിപാടി സംപ്രേക്ഷണം ചെയ്യുമെന്നാണ് സൂചന.

Read more topics: # Rimi Tomy,# Ranu Mondal,# comedy stars
Rimi Tomy meets Ranu Mondal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES