Latest News

പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റ്; ശിവനായി ഞാന്‍ തന്നെ എത്തും;വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് സാന്ത്വനത്തിലെ ശിവന്‍

Malayalilife
പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റ്; ശിവനായി ഞാന്‍ തന്നെ എത്തും;വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് സാന്ത്വനത്തിലെ ശിവന്‍

ലയാളി ടെലിവിഷന്‍ പ്രേഷകരുടെ ഇഷ്ട സീരിയലുകളില്‍ ഒന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനം. ജനപ്രിയ പരമ്പരയായ വാനമ്പാടിക്ക് ശേഷം സംപ്രേക്ഷണം ആരംഭിച്ച സാന്ത്വനം ഇപ്പോള്‍ 197 എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്. മികച്ച കഥാമുഹൂര്‍ത്തങ്ങള്‍ കൊണ്ടും മികച്ച അഭിനയം കൊണ്ടും പ്രേഷകരുടെ ഇഷ്ട സീരിയല്‍ ആയി മാറാന്‍ പരമ്പരക്ക് സാധിച്ചിട്ടുണ്ട്. നടി ചിപ്പി അവതരിപ്പിക്കുന്ന ശ്രീദേവി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ശ്രീദേവിയുടേയും ഭര്‍ത്താവ് ബാലന്റേയും സഹോദരങ്ങളുടേയും കഥയാണിത്.

സാന്ത്വനം വീട്ടിലെ ശിവനും അഞ്ജലിയും അപ്പുവും ബാലേട്ടനും കണ്ണനും ദേവിയും, ഹരിയുമൊക്കെ പ്രേഷകരുടെ ഇഷ്ട കഥാപത്രങ്ങളാണ്. കോറോണയുടെ രണ്ടാം തരംഗം മൂലം താല്‍ക്കാലികമായി പരമ്പരയുടെ ചിത്രീകരണവും സംപ്രേഷണവും നിര്‍ത്തിവെച്ചിരിക്കുകയാണ്. മൂന്ന് ആഴ്ചയോളമായി പരമ്പര നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് നിരവധി ആരാധകരാണ് പരമ്പര ഉപേക്ഷിച്ചോ എന്ന തരത്തില്‍ ചോദ്യങ്ങളുമായി എത്തിയത്. എന്നാല്‍ ലോക്ക്ഡൗണ്‍ കഴിയുന്ന മുറയ്‌ക്കോ ഇളവുകള്‍ നല്‍കുന്ന മുറയ്‌ക്കോ സീരിയല്‍ ഷൂട്ടിംഗ് വീണ്ടും ആരംഭിക്കുമെന്നും ഉടന്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് വിവരങ്ങള്‍ ലഭിച്ചത്.

അതേസമയം, ഇപ്പോള്‍ പ്രചരിക്കുന്നത് മറ്റൊരു വാര്‍ത്തയാണ്. ചുരുങ്ങിയ സമയം കൊണ്ട് മിനി സ്‌ക്രീന്‍ പ്രേക്ഷകരെ മുഴുവനും കൈയ്യിലെടുത്ത നടനാണ് സാന്ത്വനത്തില്‍ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിന്‍. കുടുംബപ്രേക്ഷകര്‍ ഒന്നടങ്കം ഇന്ന് സാന്ത്വനം ശിവന്റെ ആരാധകര്‍ ആണ്. ഇതിന്റെ ഇടയിലാണ് ചില സോഷ്യല്‍മീഡിയ പേജുകളിലൂടെ സജിന്‍ ശിവനില്‍ നിന്നും പിന്മാറി ഇനി എത്താന്‍ പോകുന്നത് മറ്റൊരു നടന്‍ ആണ് എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. മിക്ക താരങ്ങളും പരമ്പരയില്‍ നിന്നും ഇടക്ക് പിന്മാറുന്ന കാഴ്ച നിത്യ സംഭവം ആണെങ്കിലും സജിന്‍ ശിവയായി എത്തില്ല എന്ന് കേട്ടപ്പോള്‍ നിരാശയില്‍ ആയിരുന്നു മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍.

എന്നാല്‍ പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജപ്രചരണമാണെന്ന് വ്യക്തമാക്കുകയാണ് സജിന്‍. സീരിയലില്‍ നിന്നും പിന്മാറിയെന്നുള്ള വാര്‍ത്തകള്‍ താന്‍ കണ്ടിരുന്നുവെന്നും സോഷ്യല്‍ മീഡിയകളിലൂടെ അത്തരം സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നും വ്യക്തമാക്കുകയാണ് സജീന്‍. അതൊരു അത് ഫേക്ക് ന്യൂസ് ആണ്. ഞാന്‍ മാറിയിട്ടൊന്നും ഇല്ല. ശിവനായി തന്നെ തുടരും. ലോക്ഡോണ്‍ തീരുകയോ ഇല്ലങ്കില്‍ സര്‍ക്കാര്‍ എന്തെങ്കിലും ഇളവുകള്‍ നല്‍കിയാല്‍ വീണ്ടും ഷൂട്ടിങ് തുടങ്ങാന്‍ സാധിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിനു വേണ്ടി കാത്തിരിക്കുന്നു എന്നേ ഉള്ളൂ. പ്രേക്ഷകരുടെ സ്‌നേഹത്തിനു നന്ദിയുണ്ട്' എന്നും സജിന്‍ കൂട്ടിച്ചേര്‍ത്തു.

Read more topics: # Actor sajin words about fake news
Actor sajin words about fake news

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക