Latest News

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍;ജോലി ഉപേക്ഷിച്ച് നര്‍ത്തകിയായ ഭാര്യ; സീരിയല്‍ നടന്‍ സാജന്‍ സൂര്യയുടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെ

Malayalilife
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍;ജോലി ഉപേക്ഷിച്ച് നര്‍ത്തകിയായ ഭാര്യ; സീരിയല്‍ നടന്‍ സാജന്‍ സൂര്യയുടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെ

മിനിസ്‌ക്രീനിലെ ചാക്കോച്ചന്‍ എന്നറിയപ്പെടുന്ന സീരിയല്‍ നടനാണ് സാജന്‍ സൂര്യ. വര്‍ഷങ്ങളായി മലയാല്‍കളുടെ സ്വീകരണ മുറിയിലേക്ക് മുടങ്ങാതെ എത്തുന്ന ഈ താരം പ്രേക്ഷകരുടെ വീട്ടിലെ ഒരു കുടുംബാംഗമായി തന്നെ മാറിക്കഴിഞ്ഞു. നായകനായും സഹനായകനായും വില്ലനായും എല്ലാം തിളങ്ങിയ താരം ഇപ്പോള്‍ ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലില്‍ നായകനായി അഭിനയിക്കുകയാണ്. നാടകത്തില്‍ നിന്ന് സീരിയലില്‍ എത്തിയ സാജന്‍സൂര്യ തിരുവനന്തപുരം സ്വദേശിയാണ്. ഒരുപാട് കാലമായി മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമായി നില്‍ക്കുന്ന സാജന്‍ ഇതുവരെ നൂറോളം പരമ്പരകളില്‍ വേഷമിട്ടു കഴിഞ്ഞു.

നിരവധി ഹിറ്റ് പരമ്പരകളുടെയും ചില സിനിമകളുടെയും ഭാഗമായിട്ടുള്ള സാജന് അഭിനയം മാത്രമല്ല, മറ്റൊരു തൊഴില്‍ കൂടിയുണ്ട്. അഭിനയരംഗത്തേക്ക് പ്രവേശിക്കും മുന്നേ തന്നെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു സാജന്‍ സൂര്യ. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് ഈ മേഖലയിലേക്ക് ചുവടുവച്ചപ്പോഴും തന്റെ തൊഴിലിന് ഒരു കേടുപാടും വരുത്താതെ ജോലികള്‍ കൃത്യമായി പൂര്‍ത്തിയാക്കിയാണ് അതോടൊപ്പം അഭിനയവും താരം മുന്നോട്ടു കൊണ്ടുപോകുന്നത്. രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്മെന്റില്‍ ക്ലാര്‍ക്കായാണ് സാജന്‍ ജോലി ചെയ്യുന്നത്. ഭാര്യ വിനീതയ്ക്കും രണ്ടു പെണ്മക്കള്‍ക്കും ഒപ്പം ഒരു മികച്ച ഗൃഹനാഥനായും ജീവിക്കുന്ന സാജന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് ഇപ്പോഴാണ് ആരാധകരും അറിയുന്നത്.

സര്‍ക്കാര്‍ ജോലിയും അഭിനയവും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുന്നതില്‍ സാജന്‍ ഏറ്റവും അധികം നന്ദി പറയുന്നത് സ്വന്തം കുടുംബത്തിനും ഒപ്പം ജോലി ചെയ്യുന്നവര്‍ക്കുമാണ്. കൂടെയുള്ളവരുടെ പിന്തുണ കൊണ്ടു മാത്രമാണ് തനിക്ക് ഇത്രയും കാലം മുന്നോട്ടു പോകാന്‍ സാധിച്ചതെന്നും സാജന്‍ പറയുന്നു. പല ഓഫീസുകളിലും ഒപ്പം നിന്ന് പാര പണിയുന്നവര്‍ ഉണ്ടായിരിക്കും. പക്ഷെ, തന്റെ കാര്യക്കില്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. തന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ ആരും തനിക്ക് ഒരു ദോഷം ഉണ്ടാകുന്ന രീതിയില്‍ നിന്നിട്ടില്ലെന്നും നടന്‍ പറയുന്നു. ഒപ്പം ജോലി ചെയ്യുന്നവര്‍ മാത്രമല്ല, ഭാര്യയും മക്കളും എല്ലാം സാജനൊപ്പം നില്‍ക്കുന്നവരാണ്.

സ്വന്തം ജോലിയും കരിയറും എല്ലാം ഉപേക്ഷിച്ചാണ് ഭാര്യ വിനീത മക്കളുടെ കാര്യം നോക്കി വീട്ടമ്മയായി ജീവിക്കുന്നത്. ഭര്‍ത്താവിന്റെ തിരക്ക് കണക്കിലെടുത്ത് രണ്ടുപേരും ജോലി ചെയ്താല്‍ കുടുംബത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന് തിരിച്ചറിവിലാണ് ഭര്‍ത്താവിന്‍െ ഇഷ്ടവും കരിയറും എല്ലാം നോക്കി സാജനൊപ്പം നര്‍ത്തകി കൂടിയായ വിനീത നില്‍ക്കുന്നത്. വിദ്യാര്‍ത്ഥിനികളായ മാളവിക, മീനാക്ഷി എന്നിവരാണ് സാജന്റെയും വിനീതയുടെയും മക്കള്‍. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനുമായിരുന്ന സതീശന്‍ നായരായിരുന്നു സാജന്റെ അച്ഛന്‍.

മിനിസ്‌ക്രീനില്‍ ഒരുപാട് കാലമായി സജീവ സാന്നിധ്യമായുള്ള സാജന്‍ സൂര്യ സ്ത്രീയിലെ ഗോപന്‍ എന്ന നിത്യഹരിത കഥാപാത്രം മുതല്‍ പുതിയ കഥാപാത്രമായ ഗീതാഗോവിന്ദത്തിലെ നായകനായി വരെ എത്തി നില്‍ക്കുന്നു സാജന്റെ വേഷങ്ങള്‍. താരത്തിന്റെ ഓരോ വേഷവും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായതാണ്. നൂറോളം പരമ്പരകളില്‍ വേഷമിട്ട സാജന്‍ ഇപ്പോഴും മിനിസ്‌ക്രീനിലെ നായക സങ്കല്‍പത്തിലുള്ള മലയാളിയുടെ താരമാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ സാജന്‍ തന്റെ ജീവിതത്തിലെ മികച്ച നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സീരിയലിലെ മമ്മൂക്ക എന്നൊക്കെയാണ് സാജനെ പ്രിയപ്പെട്ടവര്‍ കളിയാക്കുന്നത്.

സിനിമയിലേക്ക് വരാന്‍ ഏറെ ആഗ്രഹിച്ച നടന്‍ കൂടിയായിരുന്നു സാജന്‍. അതിനു വേണ്ടി രണ്ടു വര്‍ഷത്തോളം ബ്രേക്ക് എടുക്കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ചതു പോലെയുള്ള വേഷങ്ങള്‍ തേടിവരാത്തതിനാല്‍ മികച്ച സീരിയലുകള്‍ തെരഞ്ഞെടുക്കുന്നതിലേക്ക് ശ്രദ്ധിക്കുകയായിരുന്നു പിന്നീട്. മലയാള സീരിയല്‍ രംഗത്തെ മമ്മൂട്ടി എന്ന് സാജന്‍ സൂര്യ അറിയപ്പെടുന്നത് വര്‍ഷങ്ങളായി മാറാത്ത സൗന്ദര്യം കൊണ്ട് മാത്രമല്ല, ഒരു പിടി നല്ല കഥാപാത്രങ്ങളും ഉണ്ട് ഈ നടന്റെ കീശയില്‍. കുങ്കുമപൂവിലെ മഹേഷ്, ജീവിത നൗകയിലെ ഹരികൃഷ്ണന്‍ അങ്ങനെ നീളുന്നു അദ്ദേഹം ചെയ്ത മികച്ച കഥാപാത്രങ്ങള്‍. അവയില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട മറ്റൊരു കഥാപാത്രം കൂടെയുണ്ട്, ഭാര്യ സീരിയലിലെ നരന്‍. വാക്കത്തി നരന്‍ എന്ന് ഇരട്ടപ്പേരുള്ള വില്ലത്തരമുള്ള ഒരു കഥാപാത്രം.

23 വര്‍ഷമായി സീരിയല്‍ ഇന്ഡസ്ട്രിയിലുണ്ട് സാജന്‍ സൂര്യ. 75- 80 സീരിയലുകളോളം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ഒരു നമ്പര്‍ പറയാനാകില്ല. വരുന്ന എല്ലാ പ്രോജക്ടുകളും ഇപ്പോള്‍ ഏറ്റെടുക്കുന്നില്ല. കഴിഞ്ഞ 15 വര്‍ഷമായിട്ട് അല്‍പം സെലക്ടീവ് ആയിട്ടാണ് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഒരു സമയം ഒരു വര്‍ക്ക്. അങ്ങനെയാണ് സാജന്‍ ഇപ്പോള്‍ തന്റെ ഔദ്യോഗിക ജോലിയും അഭിനയവും മുന്നോട്ടു കൊണ്ടുപോകുന്നത്.

sajan surya life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES