സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളില്‍ ഒരാളാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ സാധിക വേണുഗോപാല്‍.താരം പങ്കുവെക്കുന്ന പോസ്റ്റുകള്‍ ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്. സാരിയണിഞ്ഞ ചിത്രത്തിന് കീഴില്‍ മോശം കമന്റ് പോസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ഇപ്പോള്‍ സാധിക . അതിന് മറുപടിയായി പോസ്റ്റ് ചെയ്ത ചിത്രവും തരംഗമായി മാറിയിരുന്നു. ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്നും ഈ ചിത്രം കുറച്ച് കൂടിപ്പോയെന്നുമായിരുന്നു കമന്റ്. കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടും സാധിക പങ്കുവെച്ചിരുന്നു.
താന്‍ പ്ലസ് ടു ആണെന്നും ആ പോസ്റ്റ് ഡിലീറ്റ് ചെയ്യാമോയെന്നും ചോദിച്ചായിരുന്നു പിന്നീട് വിമര്‍ശകനെത്തിയത്. ഇനി ചേച്ചിയെ ശല്യപ്പെടുത്തില്ലെന്ന് പറഞ്ഞതോടെയാണ് സാധിക ആദ്യത്തെ പോസ്റ്റ് പിന്‍വലിച്ചത്. സാധികയുടെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം. നേരത്തെയിട്ട പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നു. കമന്റ് പേടിച്ചോ നാട്ടുകാരെ പേടിച്ചോ അല്ല ആരെയും ഉപദ്രവിക്കാന്‍ ഉദ്ദേശ്യമില്ല്യ അതുകൊണ്ടു മാത്രം. ആരുടെയും ഭാവി കളയാനും, തിരിച്ചും അത് ഉണ്ടാവരുതെന്നു ആഗ്രഹിക്കുന്നു. പശ്ചാത്താപത്തെക്കാള്‍ വലുതായി ഒന്നുമില്ല്യ. അവനവന്റെ തെറ്റ് മനസിലാക്കി അതില്‍ കുറ്റബോധം ഉണ്ടാകുന്നവര്‍ക്കു കൊടുക്കാനുള്ളതാണ് അവസരം. ഈ ചെയ്തത് ആ കുട്ടിയുടെ അറിവില്ലായ്മയായി കണ്ടു ക്ഷമിച്ചിരിക്കുന്നു.ഇനിയൊരിക്കലും ഒരു പെണ്ണിനേയും അവന്‍ ഇതുപോലെ വിലയിരുത്തില്ല എന്നും വിശ്വസിക്കുന്നു