ഹിമയും സാബുവും തമ്മിലുള്ള പ്രശന്ങ്ങളാണ് ഇപ്പോള്‍ ബിഗ്ബോസിലെ ചര്‍ച്ചാ വിഷയം. വൈല്‍ഡ് എന്‍ട്രിയിലൂടെ തിരികെ എത്തിയ ശേഷം ഹിമ സാബുവിന്റെ പിന്നാലെയാണ് നടക്കുന്നത്. തനിക്ക് സാബുവിനെ ഇഷ്ടമാണെന്ന് പറയുകയും അതേ രീതിയില്‍ പെരുമാറുകയുമാണ് ഹിമ. ഹിമ ഷോയില്‍ പിടിച്ചുനില്‍ക്കാനായി വൃത്തിക്കെട്ട കളി കളിക്കുകയാണെന്നും സാബു ബിഗ്ബോസിനോട് പറഞ്ഞിരുന്നു. അതേസമയം ഹിമ ഒരാടാണ് എന്നും താന്‍ പെരുന്നാളിന് അറുക്കാനായിട്ടാണ് ആടിനെ വളര്‍ത്തുന്നതെന്നും സാബു ഇന്നലെ പറഞ്ഞതാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. പല വ്യാഖ്യാനങ്ങളാണ് പ്രേക്ഷകര്‍ ഇതിന് നല്‍കുന്നത്.
രണ്ടുദിവസം മുമ്പ് സാബുവും ഹിമയും തമ്മില് വലിയ വഴക്കുനടക്കുകയും ഹിമ പൊട്ടിക്കരയുകയും ചെയ്തിരുന്നു. തെറ്റായ ഉദ്ദേശത്തോടെ മസാജ് ചെയ്ത് തരാം എന്ന് പറഞ്ഞ് ഹിമ തന്റെ മുറിയില്‍ വന്നതായി സാബു വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഹിമയും സാബുവും വഴക്കടിച്ചത്. വളരെ മോശം കാര്യങ്ങളാണ് ഹിമ ചെയ്തതെന്നും സാബു ആരോപിച്ചിരുന്നു. തുടര്‍ന്ന് ഹിമ സാബു അവഗണിക്കുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു. പിന്നെ സാബു എത്തിയാണ് ഹിമയുടെ പിണക്കം മാറ്റിയ്ത്.
തുടര്‍ന്ന് ഇന്നലെ ഹിമയെ കളിയാക്കിയ സാബുവിനെ ഹിമ പരിഹസിക്കുകയും ആടിനെ പട്ടിയാക്കരുതെന്ന് പറയുകയുമായിരുന്നു. എന്നാല്‍ ഇതിന്റെ അര്‍ഥമെന്താണെന്ന് ശ്രീനീഷ് സാബുവിനോട് ചോദിച്ചു. ഹിമ ഒരു ആടാണെന്നും ബാക്കിയുള്ളവര്‍ ചേര്‍ന്ന് പട്ടിയാക്കുകയാണെന്നുമാണ് അര്‍ഥമെന്ന് സാബു വിശദീകരിച്ചു കൊടുത്തു. എന്നാല്‍ താന്‍ ആടിനെ വളര്‍ത്തുന്നത് പെരുനാളിന് ആറുക്കാനാണെന്നും സാബു ശ്രിനീയോട് പറഞ്ഞു. ഇതിനാണ് സോഷ്യല്‍മീഡിയ പല വ്യാഖ്യാനങ്ങളും നല്‍കുന്നുണ്ട്. ഹിമയെ ബലിമൃഗമാക്കി കളി ജയിക്കാനുള്ള പുറപ്പാടിലാണ് സാബുവെന്നാണ് ബിഗ്ബോസ് ആരാധകര്‍ പറയുന്നത്.