ഒരാളെ പാട്ടുകാരനാക്കുന്നതിൽ അയാളിലെ  ശ്രുതിയും സംഗതിയുമൊക്കെ വലിയ അളവിൽ പ്രവർത്തിക്കുന്നു; ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവച്ച് ലിബിൻ

Malayalilife
topbanner
ഒരാളെ പാട്ടുകാരനാക്കുന്നതിൽ അയാളിലെ  ശ്രുതിയും സംഗതിയുമൊക്കെ വലിയ അളവിൽ പ്രവർത്തിക്കുന്നു; ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവച്ച്  ലിബിൻ

രിഗമപ എന്ന സംഗീത റിയാലിറ്റി ഷോ കണ്ടവർക്കറിയാം ലിബിനെ. മെലിഞ്ഞു നേർത്ത ഈ ഗായകൻ എത്ര നിസാരമായ ഭാവതാരള്യത്തോടെയാണ് ഓരോ ഗാനവും പാടുന്നത്. എത്ര പ്രയാസം നിറഞ്ഞ ഗാനവും ലാളിത്യത്തോടെ പാടുന്നത് കൊണ്ട് തന്നെയാണ് ലിബിൻ  പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാകുന്നത്. സീ കേരളം ചാനലിലെ  ജനപ്രീയ റിയാലിറ്റി ഷോ ആയ സരിഗമപയിലെ ഫൈനലിസ്റ്റുകളിൽ ഒരാളാണ് ലിബിൻ. അധ്യാപകനാവാൻ മിനക്കെട്ടിറങ്ങി ഗായകനായതാണ് ലിബിന്റെ ജീവിത കഥ. ഒരു ലോക്ക് ഡൗൺ സായാഹ്നത്തിൽ ലിബിൻ നമ്മളോട് തന്റെ നേട്ടങ്ങളെക്കുറിച്ചു മനസ്സ് തുറക്കുന്നു.

തൊടുപുഴയാണ് ലിബിന്റെ സ്വദേശം. എം എഡിന് പഠിക്കുകയാണ്.  നിരവധി ഭക്തിഗാനങ്ങൾ പാടിയിട്ടുള്ള ലിബിൻ പക്ഷെ സംഗീതത്തെ വളരെ ഗൗരവത്തോടെ കാണുന്നത് സരിഗമപ ഓഡിഷൻ വിജയിച്ചപ്പോൾ മാത്രമാണ്. പാടാൻ ഇഷ്ടമായിരുന്നെങ്കിലും പാട്ടിനെ അത്ര സീരിയസ് ആയി എടുത്തത് സരിഗമപയിൽ  പ്രവേശനം കിട്ടിയപ്പോളായിരുന്നു. 

"വീട്ടിൽ ആരോടും പറയാതെയാണ് ഓഡിഷനിൽ പങ്കെടുക്കുന്നത്. ഗോപി സുന്ദർ, ഷാൻ റഹ്മാൻ എന്നിവരുടെ മുന്നിൽ പാടാൻ കഴിയുമെന്നതിലപ്പുറം ഞാൻ അതിനെ വലിയ ഒരു അവസരമായി ആദ്യം കണ്ടില്ലെന്നതാണ് സത്യം. എൻട്രി കിട്ടിയപ്പോഴാണ് ഞാൻ മനസിലാക്കിയത്  അത് എത്ര മാത്രം ഭാരിച്ചതും ഉത്തരവാദിത്തം നിറഞ്ഞതുമാണ് എന്ന്.  പിന്നീട് സംഗീതത്തെ നെഞ്ചോടു ചേർത്തങ്ങു പിടിച്ചു", ലിബിൻ പറയുന്നു.

സരിഗമപ വലിയൊരു വാതായനമാണ് തങ്ങളെ പോലെ ഉള്ളവർക്ക് നൽകിയതെന്നു ലിബിൻ പറയുന്നു. വലിയ ലോകത്തേക്കുള്ള ഒരു പ്രേവേശിക തന്നെയാണ് ഇത്തരം പ്ലാറ്റുഫോമുകൾ. 25 വര്ഷം പിന്നിടുകയാണ് സരിഗമപ എന്ന റിയാലിറ്റി ഷോ. ഹിന്ദിയിൽ 1995-ൽ ആരംഭിച്ച ഈ ഷോ പിന്നീട് വിവിധ ഇന്ത്യൻ ഭാഷകളിൽ വ്യത്യസ്ത രൂപത്തിൽ എത്തി. കേരളത്തിലെ സരിഗമപയുടെ ആദ്യ എഡിഷനാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

"കൊറോണ വന്നില്ലാരുന്നെങ്കിൽ ഇപ്പോൾ ഫൈനൽ കഴിയുമായിരുന്നു. അതെന്തായാലും ഒരർത്ഥത്തിൽ നന്നായി. കൂട്ടുകാരേയും പ്രിയപ്പെട്ട ജഡ്ജസുമാരെയും വീണ്ടും കാണാമല്ലോ. ശരിക്കും ഈ ലോക്ക് ഡൗൺ കാലത്തെ വലിയ മിസ്സിംഗ് ആണ് സരിഗമപയുടെ ഫ്ലോർ. അവിടുത്തെ എല്ലാവരും", ലിബിൻ പറയുന്നു. 

എല്ലാരേയും പോലെ അടച്ചിടപ്പെട്ടപ്പോൾ ലിബിൻ ചെയ്തത് പുതിയ പുതിയ കാര്യങ്ങൾ പഠിക്കുകയായിരുന്നു.  സരിഗമപയുടെ 25 വർഷാഘോഷങ്ങളുടെ ഭാഗമായി ഒരു ലൈവ്-എ-തോൺ പരിപാടി സീ ചാനൽ എല്ലാ ഭാഷയിലും നടത്തുന്നുണ്ട് ഈ വരുന്ന മെയ് 24 നു രാവിലെ 10.30ന്. അതിനു വേണ്ട തയ്യാറെടുപ്പാണ് മുഖ്യമായും ഇക്കാലയളവിൽ ലിബിൻ. കൂടെ ചില വീഡിയോ, ഓഡിയോ എഡിറ്റിംഗ് ഒക്കെ പഠിച്ചു.  ഒന്ന് രണ്ടു പാട്ടുകൾക്ക് കവർ ഇക്കാലവിൽ ചെയ്തു. 

"ഒരിക്കലും നമ്മൾ പഠിക്കാത്ത കുറെ പ്രയോജനമുള്ള കാര്യങ്ങൾ ഈ കാലയളവിൽ പഠിച്ചു. പക്ഷെ ലോക്ക് ഡൗൺ എങ്ങനെ തുടരല്ലേ എന്നാണ് പ്രാർത്ഥന".ഒരു മത്സാരാർത്ഥിയായി പങ്കെടുക്കുമ്പോഴും ലിബിൻ പറയുന്നത് സരിഗമപയിൽ  പങ്കെടുക്കുന്നവർ എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കുന്നു എന്നാണ്. ആര് ജയിച്ചാലും ഞങ്ങൾക്ക് സന്തോഷം. ഈ ഷോയിൽ വന്നു പോയവരെല്ലാം തന്നെ മികച്ച നിലവാരത്തിൽ പാടുന്നവർ ആയിരുന്നു. ഓരോ ദിവസത്തെയും നമ്മുടെ ഭാഗ്യത്തെ ആശ്രയിച്ചിരിക്കും നമ്മുടെ അന്നത്തെ ദിവസം.

വളരെ ശുഭാപ്തിവിശ്വാസമുള്ള ആളാണ് ലിബിൻ. പഠിത്തം കളഞ്ഞു  ഒരു പരിപാടിക്കും ലിബിൻ ഇല്ല. പരമാവധി പഠിക്കുക. "സംഗീതം നമ്മളോടെപ്പോഴും ഉണ്ടാകും. സമയം ഉള്ളപ്പോൾ പരമാവധി വിദ്യാഭ്യാസം നേടുക എന്നതാണ് എന്റെ നിലപാട്. പി ജിയൊക്കെ കഴിഞ്ഞതിനു ശേഷമാണു ഞാൻ പാട്ടിലേക്കു വരുന്നത് തന്നെ"

എന്ത് കൊണ്ടാണ് ഫിസിക്സ് എടുത്തത് എന്ന് ചോദിച്ചാൽ ലിബിന്റെ മറുപടി ഇങ്ങനെ അതെനിക്ക് പ്രയാസമില്ലാത്തതും ഇഷ്ടമുള്ളതുമായ ഒരു വിഷയമാണ്. സംഗീതത്തിന്റെ ശാസ്ത്രീയവശത്തെക്കുറിച്ചു എന്നെങ്കിലും പഠിക്കുമെങ്കിൽ അതൊരു സഹായമാകുമല്ലോ. അച്ഛനും, അമ്മയും ചേച്ചിയും, ഭർത്താവുമടങ്ങുന്നതാണ് ലിബിന്റെ കുടുംബം. ഇതിൽ അളിയനാണ് കട്ട സപ്പോർട്ട്. അദ്ദേഹം ആണ് ആദ്യം മുതൽ ഈ പരിപാടിയിൽ പെങ്കെടുക്കാൻ കൂടെ ഉള്ളത്.

ഒരാളെ പാട്ടുകാരനാക്കുന്നതിൽ അയാളിലെ ശ്രുതിയും സംഗതിയുമൊക്കെ വലിയ അളവിൽ പ്രവർത്തിക്കുന്നുടെന്നു സത്യം തന്നെ. പക്ഷെ അയാൾ ഈണത്തെയും വരികളേയും  കൂട്ട് പിടിച്ചു അനുവാചകരിൽ ഒരു മാന്ത്രികത സൃഷ്ടിക്കാനാകുമെങ്കിലേ നല്ല പാട്ടുകാരൻ ആവുകയുള്ളൂ. സരിഗമപയുടെ വേദിയും പ്രിയപ്പെട്ട ജഡ്ജുമാരും പറഞ്ഞു തന്നത് അതാണ്, ലിബിൻ പറയുന്നു.

കൊറോണ കാലം കഴിഞ്ഞാൽ കൂടുതൽ സജീവമായി പാട്ടുരംഗത്തേക്ക് കടക്കാൻ ആണ് ലിബിന്റെ പ്ലാൻ. നല്ല അവസരത്തിനായി കാത്തിരിക്കുകയാണ് ഈ യുവ ഗായകൻ. ഭീതിയുടെ ഈ കാലത്തെ എല്ലാവരും അവരവർ തന്നെ കരുതാൻ പഠിക്കണം എന്നാണ് ലിബിൻ പറയുന്നത്. ഈ കാലവും നമ്മൾ കടന്നു പോകുമെന്നും. 

sa re ga ma pa contestant Libin shared her lock down days

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES