വാനമ്പാടി സീരിയലില്‍ പ്രധാന വില്ലത്തിയായ പത്മിനിയുടെ മമ്മിയായി എത്തുന്നത് നടി പ്രിയാ മേനോന്‍ ആണ്. വാനമ്പാടിയിലെ രുക്മിണിയായി മകള്‍ പപ്പിയുടെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കുകയും അനുമോളെ ദ്രോഹിക്കുകയും ചെയ്യുന്ന കഥാപാത്രമായിട്ടാണ് പ്രിയ ഇതില്‍ എത്തുന്നത്. വാനമ്പാടിയില്‍ പ്രിയ ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെയും തന്നെ ശ്രദ്ധനേടാറുണ്ട്.
താരത്തിന്റെ വിശേങ്ങള്‍ അറിയാംമൂന്നു മണി സീരിയലിലൂടെയാണ് രുക്മിണി മിനി സ്‌ക്രീനിലേക്ക് എത്തുന്നത്. മലയാളം പോലും ശരിക്കറിയാത്ത പ്രിയ ഇപ്പോള്‍ മലയാളികള്‍ക്ക് മൊത്തം അറിയാവുന്ന നടിയായി മാറിയിരിക്കയാണ്. അത്ര സ്വാഭാവിക അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്. ഒരു സകലകലാവല്ലഭയാണ് താരം.
വേറിട്ട അഭിനയസിദ്ധി സ്വന്തമാക്കിയ നടി, സംവിധായിക, കാന്‍വാസില്‍ അദ്ഭുതങ്ങള്‍ പകര്‍ത്തുന്ന ചിത്രകാരി, മികച്ച നര്‍ത്തകി, സംഗീതജ്ഞ, അധ്യാപിക, പാചകവിദഗ്ധ, ജ്വല്ലറി മേക്കര്‍ തുടങ്ങി പ്രിയ കൈവയ്ക്കാത്ത മേഖലകള്‍ തന്നെ ചുരുക്കമാണ്. മലയാളിയാണെങ്കിലും മുംബൈയിലാണ് പ്രിയ പഠിച്ചതും വളര്‍ന്നതുമെല്ലാം മസ്‌കറ്റില്‍ ജോലിയുള്ള തൃശൂര്‍ സ്വദേശിയെ വിവാഹം കഴിച്ചതോടെ കഴിഞ്ഞ 23 വര്‍ഷമായി മസ്‌കറ്റിലാണ് താരം താമസിക്കുന്നത്. അവിടെ അദ്ധ്യാപികയായ താരം അപ്രതീക്ഷിതമായിട്ടാണ് അഭിനയ മേഖലയിലേക്ക് എത്തിയത്.
അടുത്തകാലത്ത് മാതൃത്വത്തിന്റെ അര്‍ഥമന്വേഷിക്കുന്ന 'ബ്രോക്കണ്‍ ലല്ലബി' എന്ന നാടകത്തില്‍ അഞ്ചു കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ പ്രിയ മേനോന്‍ അമ്പരപ്പിച്ചിരുന്നു. ഈ ഏകപാത്ര നാടകം സംവിധാനം ചെയ്തത് പ്രിയനന്ദനാണ്. പ്രിയനന്ദന്‍ തന്നെയാണ് രുക്മിണിയെ അഭിനയരംഗത്തേക്ക് എത്തിച്ചതും.
ഫഌവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്ത മൂന്നുമണി എന്ന സീരിയലില്‍ മാണിക്യമംഗലത്ത് ജലജകുമാരി എന്ന വില്ലത്തിയായിട്ടാണ് പ്രിയ മിനി സ്‌ക്രീനില്‍ എത്തിയത്. ഇതിലും മകളെ നേര്‍വഴിക്കു നടക്കാന്‍ സമ്മതിക്കാത്ത, ഭര്‍ത്താവിനെ വകവയ്ക്കാത്ത കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിച്ചത്. എല്ലാത്തിനുമൊപ്പം രണ്ടു സിനിമകളില്‍ സഹസംവിധാന സഹായിയായും പ്രിയ എത്തി. കുമ്പസാരം എന്ന സിനിമയില്‍ അഭിനയിക്കുകയും പാട്ടെഴുതുകയും ചെയ്തു. മികച്ച ചിത്രകാരി എന്നതിലുപരി സംഗീത ആല്‍ബങ്ങളിലും കുക്കറി ഷോകളിലും ജ്വല്ലറി മേക്കിങിലും പ്രിയ മേനോന്റെ സജീവസാന്നിധ്യമുണ്ട്.
ഭരതനാട്യ നര്‍ത്തകിയായും പ്രിയ തിളങ്ങുന്നുണ്ട്. വാനമ്പാടിയിലും പ്രിയ ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഏറെ ശ്രദ്ധനേടാറുണ്ട്. ജ്വല്ലറി മേക്കിങ്ങിലും ഡ്രസ് സെന്‍സിലുമെല്ലാം അപാര കഴിവാണ് ഈ അഭിനേത്രിക്കുള്ളത്. അത്രമേല്‍ വ്യത്യസ്തമാണ് പ്രിയയുടെ ഓരോ വസ്ത്രവും. താരം തന്നെയാണ് വ്‌സ്ത്രം തെരെഞ്ഞെുക്കുന്നതും.
മലയാള സീരിയലിലും സിനിമയിലും അഭിനയിക്കാന്‍വേണ്ടി മാത്രം ഒമാനില്‍നിന്നും മുംബൈയില്‍നിന്നും കേരളത്തിലെത്തുന്ന പ്രിയ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. അച്ഛനും അമ്മയും മുംബൈയിലായതുകൊണ്ട് പഠിച്ചതും വളര്‍ന്നതുമെല്ലാം അവിടെയാണ്. ഭര്‍ത്താവ് മധു, ഒമാന്‍ മെഡിക്കല്‍ കോളജ് അക്കാഡമിക് റജിസ്ട്രാര്‍ ആണ്.
മസ്‌ക്കറ്റ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് പ്രിയ. ഇരട്ടക്കുട്ടികളടക്കം മൂന്നു മക്കളുടെ അമ്മയാണു പ്രിയ മേനോന്‍. മൂത്ത മകന്‍ അമരിത് മേനോന്‍ ഫിലിപ്പൈന്‍സില്‍ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ്. ഇരട്ടകളായ കരിഷ്മ മേനോന്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ ആന്റ് ഫിലിം മേക്കിങ്ങിനു ബാംഗ്‌ളൂര്‍ സെന്റ് ജോസഫ്‌സിലും കാഷ്മിര മേനോന്‍ ഒന്നാംവര്‍ഷ എംബിബിഎസിനു ഫിലിപ്പൈന്‍സിലും പഠിക്കുന്നു. വില്ലത്തിയായിട്ട് അഭിനയിക്കുന്നതുകൊണ്ട് എല്ലാവര്‍ക്കും എന്നോട് ദേഷ്യമാണ്. എങ്കിലും അഭിനയത്തില്‍ ഞാന്‍ ഹാപ്പിയാണ്.