ബിഗ്ബോസില്‍ ഏറെ പ്രേക്ഷക ശ്രദ്ധ ലഭിച്ച മത്സരാര്‍ഥിയായിരുന്നു അതിദി റായ്. ബിഗ്ബോസ് ഫൈനലില്‍ വരെ ഇടം പിടിച്ച അതിഥി അപ്രതീക്ഷിതമായിട്ടാണ് ബിഗ്ബോസില്‍ എലിമിനേറ്റ് ആയിപ്പോയത്. നിഷ്‌കളങ്കത കൊണ്ടാണ് അതിദി പ്രേക്ഷക മനസില്‍ ഇടം നേടിയത്. ആര്‍ക്കും അറിയാതെ ഇരുന്നിട്ടും ഫൈനല്‍ വരെ എത്താന്‍ ഇത് അതിദിയെ സഹായിച്ചു. ഇപ്പോള്‍ ബാംഗ്ലൂരില്‍ നിന്നും കേരളത്തിലെത്തിയ അതിഥി പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്.
ബിഗ്ബോസില്‍ അവസാനത്തെ എപിസോഡുകളില്‍ പ്രേക്ഷകര്‍ ഏറെ എറ്റെടുത്തതാണ് അതിദിയെ. കുറുമ്പുകളും അടിയും പാതി മലയാളവുമെല്ലാം അതിദിയെ പ്രേക്ഷക പ്രിയങ്കരിയാക്കി. ഷിയാസും അതിദിയും പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ എത്തിയിരുന്നു. അതിദിയും ഷിയാസും തമ്മിലുളള സൗഹൃദരംഗങ്ങള്‍ ബിഗ്ബോസില്‍ പലപ്പോഴും ചര്‍ച്ചയായിരുന്നു. ഷോയില്‍ അരിസ്റ്റോ സുരേഷുമായും അദിതി നല്ല സൗഹൃദത്തിലായിരുന്നു. ഷോയിലുടനീളം പ്രേക്ഷകരുടെ സപ്പോര്‍ട്ട് ഉണ്ടായിരുന്ന അതിദി മിഡ് ഡേ എലിമിനേഷനിലൂടെയാണ് പുറത്തായത്. ഷോയില്‍ നിന്നും പോയ ശേഷം അതിദിയും അരിസ്റ്റോ സുരേഷുമായിരുന്നു ഏറെ എടുപ്പം സൂക്ഷിച്ചവര്‍. കുടുംബസമേതം ബാംഗ്ലൂരിലാണ് അതിദി താമസിക്കുന്നത്.
ആഴ്ചകള്‍ക്ക് മുന്‍പ് അതിദിയെ കാണാനായി ബാംഗ്ലൂരിലെത്തിയ അരിസ്റ്റോ സുരേഷിന്റെ വീഡിയോ വൈറലായിരുന്നു. അതിദിക്ക് ചില സമ്മാനങ്ങളും കൊണ്ടായിരുന്നു സുരേഷ് എത്തിയത്.ഇപ്പോള്‍ സുരേഷിനെ കാണാന്‍ അതിദി നാട്ടിലെത്തിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സുരേഷിന്റെ അമ്മയെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കുന്ന ചിത്രമാണ് അതിദി പങ്കുവച്ചത്.
ഇതാരാണെന്ന് ഊഹിക്കാമോ എന്ന അടിക്കുറിപ്പോടെയാണ് അതിദി ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി ആരാധകര്‍ ഇത് സുരേഷേട്ടന്റെ അമ്മയാണെന്ന് എന്ന് കമന്റിട്ടിട്ടുണ്ട്. അരിസ്റ്റോ കൂടെയില്ലാത്ത ചിത്രങ്ങളായതിനാല്‍ അതിഥി സര്‍പ്രൈസ് നല്‍കിയതാണോ എന്നും ആരാധകര്‍ ചോദിക്കുന്നു. ബിഗ്ബോസ് താരങ്ങള്‍ പലരും പല വഴിക്കു പോയെങ്കിലും ഇപ്പോഴും അരിസ്റ്റോയുമായുള്ള സൗഹൃദം സൂക്ഷിച്ച് അരിസ്റ്റോയുടെ അമ്മയെ കാണാനെത്തിയ അതിഥിയെ പലരും അഭിനന്ദിക്കുന്നുണ്ട്.