മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് സാധിക വേണുഗോപാൽ. ഒരു നടി എന്നതിലുപരി ഒരു അവതാരകയും മോഡലും കൂടിയാണ് സാധിക. സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് നേരെ ഉയരുന്ന വെല്ലുവിളികൾക്ക് കൃത്യമായിട്ടുള്ള മറുപടിയും താരം ഒരു മടിയും കൂടാതെ നൽകാറുണ്ട്.
എന്നാൽ ഇപ്പോൾ അശ്ലീല സന്ദേശം അയച്ച ആള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി സാധിക രംഗത്ത് എത്തിയിരിക്കുകയാണ്. സാധിക ആ(നാ)വശ്യക്കാരനോട് പ്രതികരിച്ചത് പണം എത്ര വേണമെങ്കിലും തരാം സഹകരിക്കുമോ എന്ന് ചോദിച്ച ആളുടെ ഫേസ്ബുക്ക് പേജിന്റെ ലിങ്കും, അയച്ച സന്ദേശവും സ്‌ക്രീന്‍ പ്രിന്റെടുത്ത് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചുകൊണ്ടാണ്. താത്പര്യമുള്ളവര്‍ക്ക് അയാള്‍ക്കൊപ്പം പോവാം, ഭാര്യയില്‍ സംതൃപ്തനല്ല എന്ന് തോന്നുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സാധിക സ്‌ക്രീന്‍ പ്രിന്റുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
പോസ്റ്റിന് താഴെ കമന്റുകള്‍ സാധികയെ പിന്തുണച്ചു വിമര്‍ശിച്ചും വരുന്നുണ്ട്. ഇത്തരം സന്ദേശം അയക്കുന്നവര്‍ സമൂഹത്തിന് ശാപമാണെന്നും, കേസ് കൊടുക്കണമെന്നും പിന്തുണയ്ക്കുന്നവര്‍ പറയുന്നു. അതേ സമയം ചിലര്‍ കമന്റെഴുതിയിരിക്കുന്നത് വിഷയത്തോട് പ്രതികരിച്ച് നടി പോസ്റ്റ് ചെയ്ത വാക്കിലെ വാചകങ്ങള്‍ ചിലരെ അത്രയ്ക്കങ്ങ് രസിപ്പിച്ചില്ല. 'തനിക്ക് താത്പര്യമില്ല, താത്പര്യമുള്ളവര്‍ക്ക് പോകാം' എന്ന ക്യാപ്ഷന്‍ സ്ത്രീ സമൂഹത്തെ അപമാനിക്കും വിധമാണെന്ന്.
അശ്ലീല സന്ദേശം അയച്ച ആളുടെ പേര് കിഷോര്‍ വര്‍മ എന്നാണ്. പ്രൊഫൈല്‍ വിവരം അനുസരിച്ച് കൊച്ചി സ്വദേശിയായ ഇയാള്‍ സിനിമയില്‍ സഹ സംവിധായകനായി പ്രവൃത്തിക്കുകയാണെന്നാണ് എന്നാണ് അനുമാനിക്കുന്നത്. എന്നാല്‍ പ്രൊഫൈല്‍ ചിത്രം കൊടുത്തിട്ടില്ല. എന്ത് തന്നെയായാലും സാധിക ഫേസ്ബുക്ക് ലിങ്ക് പങ്കുവച്ചതോടെ കിഷോര്‍ പേജ് ഡിലീറ്റ് ചെയ്ത് സ്ഥലം വിടുകയും ചെയ്തിരുന്നു. നടി ഇത്തരത്തില്‍ തന്നെയാണ് നേരത്തെ തന്റെ ഫോട്ടോകള്‍ ക്രോപ്പ് ചെയ്ത്, ശരീരഭാഗങ്ങള്‍ അയച്ചു തന്ന യുവാവിനെതിരെയും പ്രതികരിച്ചിരുന്നു. അന്ന് സാധിക ഫേസ്ബുക്കില്‍ ഇതുപോലുള്ള വര്‍ഗ്ഗങ്ങള്‍ ആണിന് ശാപമാണെന്നും പെണ്ണ് എന്ന വാക്കിന് കാമം എന്ന അര്‍ത്ഥം മാത്രം കാണുന്നവര്‍ പാഴ് ജന്മങ്ങളാണെന്നുമാണ് കുറിച്ചത്. പലപ്പോഴും നടിയുടെ വസ്ത്രധാരണത്തെ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചിരുന്നു.
ഓര്‍ക്കുട്ട് ഓരോര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്‍ വേണു സിതാരയുടെയും നടി രേണുകയുടെയും മകളായ സാധിക അഭിനയ ലോകത്തെത്തിയത്. പിന്നീട് ചില സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിൽ എങ്കിലും ശ്രദ്ധിയ്ക്കപ്പെട്ടത് ടെലിവിഷന്‍ പരമ്പരകളിലൂടെയായിരുന്നു.