ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഗ്ലാമര്‍ ചിത്രത്തിന് താഴെ മുന്‍ ഭര്‍ത്താവിനെ ബന്ധപ്പെടുത്തി പരിഹാസ കമന്റുമായി എത്തിയ ആള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്കി നടി റോഷ്ന ആന്‍ റോയ്. ഇന്‍സ്റ്റാഗ്രാമില്‍ പെയ്ഡ് സബ്സ്ക്രിപ്ഷന് ആരംഭിച്ച് അതിന്റെ ഭാഗമായി പങ്കുവെച്ച അതീവ ഗ്ലാമറസായ ചിത്രങ്ങള്‍ക്കു താഴെയാണ് ഒരാള്‍ അധിക്ഷേപകരമായ കമന്റുമായി എത്തിയത്.
'കിച്ചു രക്ഷപ്പെട്ടു' എന്നായിരുന്നു ഇയാളുടെ പരിഹാസം. എന്നാല്‍ യാതൊരു മടിയുമില്ലാതെ 'അങ്ങനെയല്ല, ഞാന്‍ അതിജീവിച്ചു' എന്നായിരുന്നു റോഷ്ന ഇതിന് നല്കിയ കൃത്യമായ മറുപടി. മാസം 390 രൂപ നിരക്കിലാണ് നടി തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ സബ്സ്ക്രിപ്ഷന് ആരംഭിച്ചിരിക്കുന്നത്. സബ്സ്ക്രിപ്ഷന് ഉടന്‍ തുടങ്ങൂ എന്ന ആവശ്യവുമായി എത്തിയ ആരാധകരോട് 'തുടങ്ങി' എന്നും നടി കമന്റുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒമര്‍ ലുലു സംവിധാനം ചെയ്ത 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലൂടെയാണ് റോഷ്ന ആന്‍ റോയ് ശ്രദ്ധേയയായത്. തുടര്‍ന്ന് 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ', 'സുല്‍', 'ധമാക്ക' തുടങ്ങിയ നിരവധി ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നടനും ടിനു പാപ്പച്ചന് സംവിധാനം ചെയ്ത 'അജഗജാന്തരം' എന്ന സിനിമയുടെ തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസുമായി കഴിഞ്ഞ വര്‍ഷമാണ് വേര്‍പിരിയുന്ന കാര്യം റോഷ്ന പരസ്യമാക്കിയത്.