ബസില്‍ നിന്നും ഇറങ്ങുമ്പോള്‍ വലുതകൈയിക്ക് വേദന; നോക്കുമ്പോള്‍ മോതിര വിരല്‍ അറ്റ് പോയിരിക്കുന്നു; സ്വകാര്യ ബസില്‍ യാത്ര ചെയ്ത മാധ്യമപ്രവര്‍ത്തക രാഖിക്ക് സംഭവിച്ചത്; ഞെട്ടിപ്പിക്കുന്ന അനുഭവം

Malayalilife
ബസില്‍ നിന്നും ഇറങ്ങുമ്പോള്‍ വലുതകൈയിക്ക് വേദന; നോക്കുമ്പോള്‍ മോതിര വിരല്‍ അറ്റ് പോയിരിക്കുന്നു; സ്വകാര്യ ബസില്‍ യാത്ര ചെയ്ത മാധ്യമപ്രവര്‍ത്തക രാഖിക്ക് സംഭവിച്ചത്; ഞെട്ടിപ്പിക്കുന്ന അനുഭവം

യാത്രകള്‍ നമ്മില്‍ പലപ്പോഴും സന്തോഷത്തിന്റെ ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്. പുതിയ സ്ഥലങ്ങള്‍, പുതുമുഖങ്ങള്‍, പുതുഅനുഭവങ്ങള്‍ എല്ലാം ചേര്‍ന്ന് ജീവിതത്തിന്റെ പുസ്തകത്തില്‍ നിറങ്ങളാകുന്നു. പക്ഷേ മാധ്യമപ്രവര്‍ത്തകയായ രാഖി റാസിന്റെ ഓര്‍മ്മക്കുറിപ്പില്‍ ഒരുയാത്രയെ കുറിച്ച് എഴുതുമ്പോള്‍ അത് ആനന്ദത്തേക്കാള്‍ വേദനയുടെ നിറമാണ് കൂടുതലായി പതിഞ്ഞിരിക്കുന്നത്. കോഴിക്കോട്ടേക്ക് പോയ ഒരു സാധാരണ യാത്ര അവരുടെ ജീവിതത്തില്‍ മറക്കാനാവാത്ത മുറിവായി മാറി. അത് മാഞ്ഞുപോകുന്ന ചെറിയൊരു അപകടമോ, സുഖപ്പെടുന്ന മുറിവോ ആയിരുന്നില്ല. മറിച്ച് ജീവിതത്തോടൊപ്പം വേദനയായി എന്നും ഉണ്ടാകുന്ന ഒരു വലിയ നഷ്ടം തന്നെ ആയിരുന്നു. കൈവിരലുകളിലൊന്ന് തന്നെ ഇല്ലാതാക്കിയ ആ അപകടം, രാഖിക്ക് യാത്രകളുടെ അര്‍ത്ഥം തന്നെ മാറ്റിമറിച്ച സംഭവമായി മാറി.

കഴിഞ്ഞ ദിവസം വടകരയില്‍ ഒരു ജോലിയുടെ ആവശ്യത്തിനായി തിരികെ കോഴിക്കോട്ടേക്ക് വരികയായിരുന്നു. എന്നും കെഎസ്ആര്‍ടിസി ബസില്‍ വരാറുണ്ടായിരുന്ന രാഖിക്ക് പക്ഷേ കെഎസ്ആര്‍ടിസി കിട്ടാഞ്ഞതിനാല്‍ സ്വകാര്യ ബസിലാണ് വരുന്നത്. കോഴിക്കോട് മാവൂര്‍ റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ഇറങ്ങവേ രാഖിയുടെ വലതു കൈയുടെ മോതിര വിരല്‍ എവിടയോ ഉടക്കി വലിഞ്ഞതുപോലെ തോന്നി. മോതിരം ചെറുതായി വലിഞ്ഞത് പോലെയൊരു നേരിയ വേദനയാണ് തോന്നിയത്. അപ്പോള്‍ കൈ ഉയര്‍ത്തി നോക്കിയ രാഖി തന്റെ വിരലില്‍ എല്ലുകള്‍ മാത്രം നില്‍ക്കുന്നത് കണ്ട് ഞെട്ടി. രാഖിക്ക് പിറകെ മറ്റൊരാള്‍ കൂടി ഇറങ്ങുന്നതിനാല്‍ ബസ് ആ സമയത്തും വിട്ടിരുന്നില്ല. അയ്യോ... വിരല്‍ മുറിഞ്ഞുപോയി എന്ന് പറഞ്ഞ് കൊണ്ട് രാഖി തിരികെ ബസിലേക്ക് കയറി. അറ്റ് വീണ വിരല്‍ ബസിന്റെ താഴെ വീണ് കിടപ്പുണ്ടാകും എന്ന് കരുതിയാണ് നോക്കിയത്. അപ്പോള്‍ അവിടെ ചോര മാത്രമേ ഉണ്ടായിരുന്നുള്ളു.

ഈ സമയത്താണ് ബസിലെ യാത്രക്കാരും ഡ്രൈവര്‍മാരും സംഭവം അറിയുന്നത്. വലിയ മുറിവായിരുന്നെങ്കിലും മരവിപ്പ് കാരണം നേരിയ വേദന മാത്രമേ രാഖിക്ക് അറിയാന്‍ കഴിഞ്ഞിരുന്നു ഒള്ളു. അറ്റുപോയ വിരല്‍ നിലത്ത് ഉണ്ടായിരുന്നില്ല. മോതിരം ഉടക്കിയ,  അല്പം അകന്നു നില്‍ക്കുന്ന ബസിന്റെ  കൂര്‍ത്ത ഭാഗത്ത് മോതിരവും  ഊരിപ്പോയ വിരലും തറഞ്ഞ് ഇരിപ്പുണ്ടായിരുന്നു. വിരലിന്റെ ചലന വള്ളി വലിഞ്ഞു പൊട്ടി ഇരട്ടിയിലധികം നീളത്തില്‍ വിരലില്‍ നിന്ന് തൂങ്ങി കിടന്നിരുന്നു. എവിടന്നോ കിട്ടിയ ധൈര്യത്തില്‍,  വിരലും മോതിരവും ഊരിയെടുത്ത്  ബസുകാരോട് എന്നെ ഉടനടി ആശുപത്രിയില്‍ എത്തിക്കണം എന്ന് രാഖി പറഞ്ഞു. ഉടന്‍ തന്നെ കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. വിരലും താങ്ങി ആശുപത്രിയിലേക്ക് ഓടി. വീല്‍ച്ചെയറില്‍ കാഷ്വാലിറ്റിയിലേക്ക് പോയി. വെള്ളം കുടിക്കാന്‍ തന്ന ശേഷം വേദന മറവിക്കാനുള്ള ഇന്‍ജക്ഷനുകള്‍  തന്നു. ഇത്തരം കേസ് എടുക്കാനുള്ള സൗകര്യം  ഇല്ലാത്തതിനാല്‍ മറ്റേതെങ്കിലും ഹോസ്പിറ്റലിലേക്ക് പോകാന്‍ അവിടെ നിന്നും പറഞ്ഞു.

അവിടെ നിന്നും ആംബുലന്‍സില്‍ പ്ലാസ്റ്റിക് സര്‍ജറി സൗകര്യമുള്ള ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ വിരല്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയില്ല എന്നാണ് അവിടുന്ന് അറിയാന്‍ സാധിച്ചത്. ചീന്തിയെടുത്ത വിധത്തിലായി പോയിരുന്നു എന്നാണ് ഡോക്ടര്‍ പറഞ്ഞത്. വിരലിന്റെ തകര്‍ന്ന ബാക്കിഭാഗം കൂടി മുറിച്ചു മാറ്റുകയാണ് ഇനി ചെയ്യാനാകുന്ന ചികിത്സ എന്നാണ് പിന്നീട് രാഖിയുടെ പരിചയത്തിലുള്ള ഡോക്ടര്‍ പറഞ്ഞത്. ആംപ്യൂട്ടേഷന്‍ സര്‍ജറിയായിരുന്നു അവര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് സര്‍ജറി എല്ലാം കഴിഞ്ഞു. കുറച്ച് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം നേരെ വീട്ടിലേക്ക്. അവിടെ എത്തുമ്പോഴാണ് കൈ വിരല്‍ അറ്റ് പോയ വിവരം മാതാപിതാക്കള്‍ അറിയുന്നത്. മക്കളായ അനാമികയും അല്‍മിത്രയും സംഭവം ഉള്‍ക്കൊണ്ടു.

വീട്ടുകാര്‍, ബന്ധുക്കള്‍, മേലധികാരികള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ഒഴുക്കിവിട്ട സ്‌നേഹത്തിലും പിന്തുണയിലും ഇപ്പോള്‍ പുതിയ ജീവിതത്തിന് ഹരിശ്രീ കുറിക്കുകയാണ് രാഖി. ഒരു മാധ്യമപ്രവര്‍ത്തയായതുകൊണ്ട് തന്നെ വലുത കൈയിലെ ആ മോതിര വിരല്‍ എത്രയും പ്രിയപ്പെട്ടതാണെന്ന് രാഖിക്ക് അറിയാം. എല്ലാ സങ്കടങ്ങളും അതിജീവിച്ച് ഇപ്പോള്‍ മുന്നേറുകയാണ്. പഴയ വേഗത്തില്‍ കമ്പ്യൂട്ടറില്‍ ടൈപ്പ്  ചെയ്യാന്‍ പുതിയ പാഠങ്ങള്‍ പഠിക്കേണ്ടി വരും. കയ്യിലെടുക്കുന്ന ചെറിയ വസ്തുക്കള്‍ മോതിര വിരല്‍ ഇല്ലായ്മയിലൂടെ താഴെ വീഴുന്നത് അറിഞ്ഞു തുടങ്ങി. വേദന മാറിയാലും മുറുകെ പിടിക്കാന്‍ ഇനി കഴിഞ്ഞെന്ന് വരില്ല.  ഇങ്ങനെയൊക്കെ ആകിലും   പഴയതിനെക്കാള്‍ കരുത്തോടെ മുന്നോട്ട് പോകും എന്ന പ്രതീക്ഷയിലാണ് രാഖി ഇപ്പോള്‍

rakhi raz life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES