എഷ്യാനെറ്റില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സീരിലായിരുന്നു ഓട്ടോഗ്രാഫ്. സീരിയലില്‍ അഭിയനിച്ച മുഴുവന്‍ താരങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവരാണ്. ഫൈവ് ഫിംഗേഴ്സ് എന്ന വിദ്യാര്‍ഥികളുടെ ഗ്രൂപ്പിന്റെ കഥയായിരുന്നു ഓട്ടോഗ്രാഫ്. ജെയിംസ്, രാഹുല്‍, സാം, നാന്‍സി, മൃദുല എന്നിവരാണ് ഫൈവ് ഫിംഗേഴ്സിലെ അംഗങ്ങള്‍. നടന് രഞ്ജിത്ത് രാജ്, അന്തരിച്ച നടന് ശരത്ത്, അവതാരകനായി എത്തി നടനായി മാറിയ അംബരീഷ്, സോണിയ മോഹന്‍ ഇപ്പോഴും അഭിനയരംഗത്ത് സജീവമായി തുടരുന്ന ശ്രീക്കുട്ടി എന്നിവരായിരുന്നു ഇതിലെ താരങ്ങള്‍. ദീപാറാണി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് നടി ശാലിന് സോയയും ഈ സീരിയലില്‍ തിളങ്ങി. ആ സീരിയൽ വൈകുന്നേരത്തെ എല്ലാരുടെയും പ്രിയം തന്നെയായിരുന്നു. അതിലെ ശരത് എന്ന അഭിനേതാവ് മരണമടഞ്ഞിട്ട് ഇന്നേക്ക് ആറ് വർഷമായി. ആ സീരിയൽ കണ്ട ആരും തന്നെ ശരത്തിനെ മറക്കില്ല എന്ന് തീർച്ച. ഒരുകാലത്തു സ്കൂൾ കുട്ടികളുടെ ഇടയിൽ കൂട്ടുകാർ അല്ലെങ്കിൽ ഒരു ഗ്യാങ് എന്നൊക്കെ ചിന്തിപ്പിച്ച സീരിയൽ കൂടിയാണ് ഇത്.
മരിക്കുമ്പോൾ ഇരുപത്തി മൂന്ന് വയസായിരുന്നു താരത്തിന്. പാരിപ്പള്ളി കിഴക്കനേലയില്‍ ശശിമന്ദിരത്തില്‍ ശശി കുമാറിന്റേയും തങ്കച്ചിയുടേയും മകനാണ് ശരത്. രണ്ടു ആൺകുട്ടികളായിരുന്നു ഈ ദമ്പദികൾക്ക് അനിയന്റെ പേര് ശ്രീകുമാര്‍. രാജസേനന് സംവിധാനം ചെയ്ത കൃഷ്ണകൃപാസാഗരത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പക്ഷേ ഓട്ടോഗ്രാഫ് എന്ന സീരിയല്‍ ആയിരുന്നു ശരത് കുമാറിനെ ശ്രദ്ധേയനാക്കിയത്. ഫൈവ് ഫിംഗേഴ്സ് എന്ന ഗ്യാങിനെ കേന്ദ്രീകരിച്ചാണ് ഓട്ടോഗ്രാഫിന്റെ കഥ പുരോഗമിക്കുന്നത്. ഈ ഗ്യാങ്ങിലെ രാഹുല്‍ എന്ന കഥാപാത്രത്തെയാണ് ശരത് അവതരിപ്പിച്ചിരുന്നത്. ചന്ദനമഴ എന്ന സീരിയലില്‍ ആദര്‍ശ് എന്ന കഥാപാത്രത്തെയാണ് ശരത് അവതരിപ്പിച്ചിരുന്നത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമാണിത്. അല്പം വില്ലന്‍ സ്വഭാവമുള്ളതായിരുന്നു ചന്ദന മഴയിലെ കഥാപാത്രം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ്, സ്വാമി അയ്യപ്പൻ, ചന്ദനമഴ,വീര മാർത്താണ്ഡ വർമ്മ, സരയു എന്നിവയാണ് ശരത് അഭിനയിച്ചുകൊണ്ടിരുന്ന സീരിയൽ. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത സരയു എന്ന സീരിയലിലും ശരത് പ്രധാന വേഷം ചെയ്യുന്നുണ്ട്. ബൈജു ദേവരാജ് ആണ് ഈ സീരിയലിന്റെ സംവിധായകന്.
കൊല്ലത്ത് വച്ച് വാഹനാപകടത്തിലാണ് ശരത്ത് മരണപ്പെടുന്നത്. കൊല്ലം പാരിപ്പള്ളിക്ക് സമീപം മൈലക്കാട്ട് വച്ചാണ് അപകടം സംഭവിച്ചത്. ശരത് കുമാറിന്റെ ബൈക്ക് ടിപ്പര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. രാവിലെ ആറ് മണിക്ക് സീരിയല്‍ ചിത്രീകരണത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. ശരത്തിന്റെ ബൈക്ക് നിയന്ത്രണം തെറ്റി ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോഗ്രാഫ് സീരിയലിലെ ശ്രീക്കുട്ടിയും ശാലിനും ഒക്കെ ഇപ്പോഴും അഭിനയമേഖലയില്‍ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും സോണിയയെ പിന്നെ അധികം ആരും കണ്ടിട്ടില്ല. വിവാഹിതയായി ഭര്‍ത്താവ് ശ്രീജിത്തിനും മകന് ക്രിസിനുമൊപ്പം സന്തോഷജീവിതം നയിക്കുകയാണ് ഇപ്പോള്‍ സോണിയ. നടന് ശരത്തിനെ ഇന്നും മലയാളികള്‍ ഒരു വിങ്ങലോടെയാണ് ഓര്‍ക്കുന്നത്. അകാലത്തില്‍ പൊരിഞ്ഞ ആ താരം വിടപറഞ്ഞ് ഇന്ന് 6 വര്‍ഷം പൂര്‍ത്തിയാകുകയാണ്. ശരത്തിന് വേര്‍പാടിന്റെ വേദനപങ്കുവച്ചുളള സുഹൃത്തിന്റെ കുറിപ്പാണ് ഇപ്പോള്‍ ആരാധകരെ കണ്ണീരണിയിക്കുന്നത്. കൂടെ ഉണ്ടായിരുന്ന പല കലാകാരന്മാരും പോസ്റ്റും മറ്റും ഇട്ടിരുന്നു.