ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ നോര്‍ത്ത് സെന്റിനല്‍ ദ്വീപിലെ ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തിയ അമേരിക്കന്‍ പൗരന്റെ മൃതദേഹം കണ്ടെത്താനുള്ള കഠിന പ്രയത്നത്തിലാണ് ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും. ആധുനിക മനുഷ്യരുമായി ഇവര്‍ ചേര്‍ന്ന് പോകില്ല എന്നത് തന്നെയാണ് സവിശേഷത. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദീപ സമൂഹത്തിലെ ഗോതത്രവിഭാഗങ്ങളില്‍ നിന്ന രക്ഷപ്പെട്ട നാവിക സേന ഉദ്യോഗസ്ഥന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.
കാലാപാനി സിനിമയില്‍ കണ്ടിട്ടുള്ള കറുത്ത് തടിച്ച മനുഷ്യര്‍. കണ്ടാല്‍ ആദിമമനുഷ്യരുടെ അതേ രൂപം. ആധുനിക മനുഷ്യരുമായി യാതൊരു രീതിയിലും സഹകരിക്കാതെ ഒറ്റപ്പെട്ട ജീവിതരീതി നയിക്കുന്നവരാണ് സിന്റിനന്റല്‍ ദ്വീപിലെ ഗോത്ര വര്‍ഗം.
1967-മുതല്‍ ഈ സമൂഹവുമായി ബന്ധപ്പെടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. പുറംലോകവുമായി ബന്ധപ്പെട്ടാല്‍ വംശനാശം സംഭവിക്കുമെന്നും ഗോത്രവര്‍ഗക്കാര്‍ ഭയപ്പെട്ടിരുന്നു. ഇക്കാരണം കൊണ്ട് 1996 ല്‍ ദ്വീപ് നിവാസികളെ പുറത്തുനിന്നുള്ളവര്‍ ബന്ധപ്പെടുന്നത് നിരോധിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. അതേസമയം 12 വര്‍ഷം മുന്‍പ് ദ്വീപ് നിവാസികളുടെ കയ്യില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡന്റ് പ്രവീണ്‍ ഗൗറിന്റെ അനുഭവം ലോകശ്രദ്ധ നേടുകയാണ്. രക്ഷാദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇദ്ദേഹം ദ്വീപിലെത്തിയത്.
പോര്‍ട്ട് ബ്ലെയറിലെ ഒരു ഗ്രാമത്തില്‍ നിന്നും മോട്ടോര്‍ ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയ രണ്ട് മല്‍സ്യത്തൊഴിലാളികളെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഞങ്ങള്‍ തിരച്ചിലിനിറങ്ങിയത്. നോര്‍ത്ത് സെന്റിനല്‍ ദ്വീപിന് സമീപം വ്യോമനിരീക്ഷണം നടത്തുന്നതിനിടയിലാണ് ദ്വീപിനോട് ചേര്‍ന്ന് ഇവരുടെ ബോട്ട് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഹെലികോപ്ടര്‍ താഴ്ന്നു പറത്തി അവര്‍ ബോട്ടിനടുത്തേക്ക് എത്തി.
എന്നാല്‍ ഹെലികോപ്ടര്‍ നിലം തൊടാനൊരുങ്ങുന്നതിനിടെ പെട്ടെന്ന് ദ്വീപിനുള്ളില്‍ നിന്നും അമ്പുകള്‍ പ്രവഹിക്കാന്‍ തുടങ്ങി. ബോട്ടിനടുത്തേക്ക് കുതിച്ചെത്തിയ സെന്റിനല്‍ നിവാസികള്‍ ഹെലികോപ്ടര്‍ ലക്ഷ്യമാക്കി തുടരെ അമ്പെയ്തു. നൂറടി ഉയരത്തില്‍ വരെ അമ്പുകള്‍ എത്തി. തുരുതുരാ പാഞ്ഞുവരുന്ന അമ്പുകള്‍ ഹെലികോപ്ടറിന്റെ പ്രൊപ്പലറില്‍ കുടുങ്ങി അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഞങ്ങള്‍ പെട്ടെന്ന് തന്നെ അവിടെനിന്നും പറന്നു.
ബോട്ടലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം വീണ്ടെടുക്കുക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ അവര്‍ തങ്ങളെ ആക്രമിക്കാന്‍ ഓടിയെത്തിയിരുന്നു.
സംഘങ്ങളായി തിരിഞ്ഞായിരുന്നു അവരുടെ ആക്രമണം. ഒരു സംഘം ഹെലികോപ്ടറിനെ പിന്തുടര്‍ന്ന് അമ്പെയ്ത്തു. അടുത്ത സംഘം ബോട്ടിനും കുഴിമാടത്തിനും കാവലിരുന്നു. ഒരുപാട് സമയം ദ്വീപിനും ചുറ്റും പറന്ന് അവരുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലിച്ചില്ലെന്നും കോസ്റ്റ് ഗാര്‍ഡ് കമാന്റര്‍ പ്രവാണ്‍ പറയുന്നു.