ചുരുക്കം സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ആരതി സോജന്‍. മഞ്ഞുരുകും കാലം, ഭാഗ്യജാതകം, സ്ത്രീപദം, നോക്കെത്താ ദൂരത്ത് എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയമായ താരം സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ മാസ്‌ക്ക് ധരിച്ച് വീല്‍ചെയറിലിരിക്കുന്ന താരത്തിന്റെ ചിത്രമാണ് പ്രേക്ഷകരില്‍ സംശയം ഉണ്ടാക്കിയിരിക്കുന്നത്.
സീകേരളത്തിലെ പൂക്കാലം വരവായി എന്ന സീരിയലിലെ സപ്തതി എന്ന കഥാപാത്രം വളരെ പെട്ടെന്നാണ് പ്രേക്ഷക മനസില്‍ ഇടം നേടിയത്. അമ്പലവാസിയായ സപ്തതി, കുടുംബത്തിലെ മൂത്ത മകള്‍, അങ്ങനെ മനസ്സിലെ ആഗ്രഹങ്ങള്‍ കുടുംബത്തിനുവേണ്ടി മാറ്റി വച്ച സപ്തതിയെ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാള ടെലിവിഷന്‍ ആരാധകര്‍ നെഞ്ചേറ്റിയത്. ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്.
മഞ്ഞുരുകും കാലത്തിലെ രമ്യ, ഭാഗ്യജാതകത്തിലെ മാധുരി, പൂക്കാലം വരവായി എന്ന സീരിയലിലെ സപ്തതി, അങ്ങനെ ഒരുപിടി നല്ല കഥാപാത്രങ്ങളെയാണ് ചുരുങ്ങിയ സമയം കൊണ്ട് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ആരതി സോജന്‍ സമ്മാനിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്
മാസ്‌ക്ക് ധരിച്ചുകൊണ്ടുള്ള ചിത്രമാണ് ഇപ്പോള്‍ താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചതിന് പിന്നാലെ തങ്ങളുടെ പ്രിയ താരത്തിന് എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. മാസ്‌ക്ക് മാത്രമല്ല, കൈയ്യില്‍ ഇന്‍ജെക്ഷന്‍ വച്ചതിന്റെ പാടുകളും ചിത്രത്തില്‍ കാണാന്‍ സാധിക്കും. എന്ത് പറ്റി ഞങ്ങളുടെ സപ്തതിയ്ക്ക് എന്നാണ് ആരാധകര്‍ സംശയം പങ്ക് വച്ചത്. എന്നാല്‍ എനിക്ക് കൊറോണ ഇല്ല എന്നാണ് ചിരിച്ചു കൊണ്ട് സപ്തതി പറയുന്നത്. പനിയാണ്, ഇന്‍ജെക്ഷന്‍ വച്ചുവെന്നും പറഞ്ഞ താരം . സുരക്ഷിതരായി ഇരിക്കാനും നിര്‍ദ്ദേശിക്കുന്നുണ്ട്.
2014 ല്‍ ആരതിയുടെ അമ്മാവന്‍ ഭരതന്‍ നാരക്കല്‍ സംവിധാനം ചെയ്ത ഒരു സംഗീത ആല്‍ബത്തിലൂടെയാണ് അഭിനയത്തിലേക്ക് കടക്കുന്നത് കുങ്കുമ ചെപ്പാണ് ആരതിയുടെ ആദ്യ സീരിയല്‍.