കഴിഞ്ഞ വാരം ബിഗ്ബോസില്‍ നിന്നും പുറത്തായ അര്‍ച്ചന പുറത്തിറങ്ങിയ ശേഷം ബിഗ്ബോസ് വീടിനുള്ളില്‍ നടക്കുന്ന കാര്യങ്ങളെകുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ വൈറലായിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിഗ്ബോസ് ഹൗസിലെ എലിമിനേഷന്‍ ഉള്‍പെടെയുള്ള കള്ളിക്കളികള്‍ അര്‍ച്ചന തുറന്നുപറഞ്ഞിരുന്നു. ഇപ്പോള്‍ പേളിഷ് പ്രണയത്തെക്കുറിച്ച് അര്‍ച്ചന പറഞ്ഞതും പേളിഷ് ഹേറ്റേഴ്സ് ഏറ്റെടുത്തിരിക്കുകയാണ്.
പേളിഷ് പ്രണയം ബിഗ് ബോസില്‍ അവസാനിക്കുമെന്നാണ് അര്‍ച്ചന പറയുന്നത്. പേളിക്കും ശ്രീനിക്കും ഫൈനല്‍ വരെ എത്താന്‍ മാത്രമുള്ള ആയുധമായിരുന്നു പ്രണയം എന്നും അര്‍ച്ചന പറയുന്നു. ഇവരുടെ പ്രണയം ഗെയിമാണോ അതോ സത്യസന്ധമായ പ്രണയമാണോ എന്നൊന്നും ഇപ്പോഴും തനിക്കോ മറ്റുള്ള വീട്ടുകാര്‍ക്കോ അറിയില്ലെന്നാണ് അര്‍ച്ചന പറയുന്നത്.
ശ്രീനിഷ് ഫിനാലെയില്‍ എത്തിയത് പേളിയുടെ കൂടെ കൂട്ടിയത് കൊണ്ട് മാത്രമാണ്. എന്നാല്‍ ശ്രീനി ഫിനാലെയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതോടെ പേര്‍ളി ഭയങ്കര അസ്വസ്ഥയായി മാറിയതായി തനിക്ക് തോന്നിയെന്നാണ് അര്‍ച്ചന പറയുന്നത്. അതേ തുടര്‍ന്നാണ് പേളി ശ്രീനിയുമായി വഴക്കിട്ടതെന്ന് അര്‍ച്ചന പറയുന്നു. ശ്രീനി തന്നെ അവഗണിക്കുന്നുവെന്ന് വരുത്തി പേളി ബിഗ് ബോസ് തീരും മുന്‍പേ ബന്ധം അവസാനിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അര്‍ച്ചന ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ശ്രീനി ഇക്കാലം കൊണ്ട് പേര്‍ളിയെ നന്നായി മനസ്സിലാക്കിയതിനാല്‍ വളരെ സൂക്ഷിച്ചാണ് പെരുമാറുന്നത്. പ്രണയത്തില്‍ നിന്ന് ഈ ഘട്ടത്തില്‍ പിന്‍മാറിയാല്‍ ജനപിന്തുണ കുറയുമെന്ന് ശ്രീനിക്കറിയാം. ഈ ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ടു പോകും എന്ന ഒരു ടെന്‍ഷന്‍ രണ്ട് പേര്‍ക്കും ഉള്ളതായാണ് തനിക്ക് തോന്നുന്നതെന്നും മിക്കവാറും ബിഗ്ബോസോട് കൂടി ബന്ധം അവസാനിക്കുമെന്നാണ് കരുതുന്നതെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ക്കുന്നു