ബൈക്കോടിച്ച പേളിയോട് ശ്രീനി പറഞ്ഞത് കേട്ടോ..; വൈറലായി ശ്രീനിയുടെ പോസ്റ്റ്..!

Malayalilife
topbanner
ബൈക്കോടിച്ച പേളിയോട് ശ്രീനി പറഞ്ഞത് കേട്ടോ..; വൈറലായി ശ്രീനിയുടെ പോസ്റ്റ്..!


പേളി മാണിയും ശ്രീനിഷും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ്. ബിഗ്ബോസില്‍ മത്സരാര്‍ഥിയായി എത്തിയ പേളിയും ശ്രീനിഷും പ്രണയിച്ച് വിവാഹിതരായത് അടുത്തിടയാണ്. ഇപ്പോള്‍ ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ് ഇരുവരും. തിരക്കേറിയ റോഡിലൂടെ ബൈക്കില്‍ പായുന്ന പേളിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. വീഡിയോയ്ക്ക് പിന്നാലെ ശ്രീനിഷ് പങ്കുവച്ച ചിത്രവും വാക്കുകളുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. 

ബിഗ്ബോസ് ഷോ പേളിക്കും ശ്രീനിഷിനും നല്‍കിയ മൈലേജ് ചില്ലറയായിരുന്നില്ല. നടിയും അവതാരകയും മോട്ടിവേഷണല്‍
സ്പീക്കറുമൊക്കെയാണ് പേളി മാണി. ഒപ്പം മികച്ച ഒരു ബൈക്ക് റൈഡറും. കഴിഞ്ഞ ദിവസം ബിഎംഡബ്ല്യൂ ബൈക്ക് കൊച്ചിയിലെ തിരക്കേറിയ റോഡിലൂടെ ഓടിച്ച് പോകുന്ന പേളിയുടെ വീഡിയോ വൈറലായിരുന്നു. ബിഎംഡബ്ല്യൂവിന്റെ 310 സിസി ബൈക്കാണ് പേളി ഓടിക്കുന്നത്. പേളി തന്നെയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്. ശ്രീനിഷാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. മറ്റൊരു ബൈക്കില്‍ പേളിക്ക് ഒപ്പം എത്തിയാണ് ശ്രീനിഷ് വീഡിയോ എടുത്തത്. വീഡിയോ പുറത്തു വിട്ടതിനു പിന്നാലെ പേളിക്ക് ഹെല്‍മറ്റ് വച്ച് കൊടുക്കുന്ന ഒരു ചിത്രം ശ്രീനിഷ് പങ്കുവച്ചതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. കുരുത്തകേട് കാട്ടുന്ന കൊച്ചുകുട്ടിയുടെ മുഖഭാവത്തോടെയാണ് പേളി ചിത്രത്തിലുള്ളത്. 

അതിനൊപ്പം ഒരു കുറിപ്പും ശ്രീനിഷ് പങ്കുവച്ചിട്ടുണ്ട്. അവള്‍ ജീവിതം ആസ്വദിക്കണം, സ്വപ്നങ്ങള്‍ക്ക്  പിന്നാലെ പോകണം ഒരു ഭര്‍ത്താവ് എന്ന നിലയില്‍ അവള്‍ സുരക്ഷിതയാണെന്ന് ഉറപ്പാക്കേണ്ടത് എന്റെ കര്‍ത്തവ്യമാണ്. ചുരുളമ്മേ നിന്നെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്. ശ്രീനിഷിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.  ബൈക്ക് ഓടിക്കുന്ന വീഡിയോ  പങ്കുവച്ച് ബ്രേക്കിങ്ങിനിടയില്‍ തെന്നിവീഴാത്ത മികച്ച സുരക്ഷയാണ് ബൈക്കിനുള്ളതെന്നാണ് പേളി കുറിച്ചിരിക്കുന്നത്. വളരെ നാളുകള്‍ക്ക് ശേഷം റൈഡിനു പോയെന്നും താരം കുറിച്ചിട്ടുണ്ട്. തന്നെ ബൈക്ക് ഓടിപ്പിക്കാന്‍ പ്രോല്‍സാഹിപ്പിച്ച ശ്രീനിക്കും പേളി നന്ദി അറിയിച്ചിട്ടുണ്ട്. മറ്റൊരു ആകാംഷനിറയ്ക്കുന്ന കാര്യം വരുന്നുണ്ടെന്ന് പറഞ്ഞാണ് പേളിയുടെ കുറിപ്പ് അവസാനിക്കുന്നത്.

srinish post about pearle maaney

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES