ശ്രീനിഷ് മാമന്റെ സുന്ദരികുട്ടികള്‍ക്ക് പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി പേളി അമ്മായിയെത്തി; പിറന്നാള്‍ അടിച്ചുപൊളിച്ച് താരകുടുംബം..!

Malayalilife
topbanner
 ശ്രീനിഷ് മാമന്റെ സുന്ദരികുട്ടികള്‍ക്ക് പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി പേളി അമ്മായിയെത്തി; പിറന്നാള്‍ അടിച്ചുപൊളിച്ച് താരകുടുംബം..!

ബിഗ്ബോസിലെ പ്രണയജോഡികളായിരുന്ന പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹം കഴിച്ചത് മേയ് മാസത്തിലായിരുന്നു. ക്രിസ്ത്യന്‍ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും വിവാഹം കഴിച്ച ദമ്പതികളുടെ വിവാഹചടങ്ങില്‍ തിളങ്ങിയത് രണ്ട് ഇരട്ട കുട്ടികളായിരുന്നു. ശ്രീനിഷിന്റെ സഹോദരിയുടെ മക്കളായ റിതികയും ശ്രുതികയുമായിരുന്നു അവര്‍. കഴിഞ്ഞ ദിവസം അവരുടെ പിറന്നാള്‍ ദിനത്തില്‍ മാമന്‍ ശ്രീനിഷും അമ്മായി പേളിയും സുന്ദരികുട്ടികള്‍ക്ക് ആശംസയുമായി എത്തിയിരുന്നു. ഇവരുടെ മനോഹര ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

രണ്ടു സഹോദരിമാരാണ് ശ്രീനിഷ് അരവിന്ദിനുള്ളത്. ഇതില്‍ മൂത്ത സഹോദരിമാരുടെ മക്കളാണ് ഇരട്ടകളായ ശ്രുതികയും റിതികയും. മുമ്പും ഇവരുടെ ചിത്രങ്ങള്‍ ശ്രീനിഷ് പങ്കുവച്ചിട്ടുണ്ട്. പാലക്കാട് ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങുകളില്‍ ഇവരുടെ ഡാന്‍സ് ഏറെ വൈറലായിരുന്നു. ആഘോഷപൂര്‍വ്വമുള്ള ഇവരുടെ ഡാന്‍സിനിടയില്‍ പേളിയും ശ്രീനിയും ഷിയാസുമെല്ലാം നൃത്തചുവടുകളുമായി എത്തിയിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു റിതികയുടെയും ശ്രുതികയുടെയും പിറന്നാള്‍. മരുമക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മാമ്മന്‍ ശ്രീനിയും അമ്മായിയായ പേളിയും ആശംസകള്‍ അറിയിച്ചതും. എന്റെ പ്രിയപ്പെട്ടവര്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് ശ്രീനി പറഞ്ഞത്. കല്യാണം കഴിഞ്ഞ് പാലക്കാട് ആയിരുന്നപ്പോള്‍ പകര്‍ത്തിയ റിതികയ്ക്കും ശ്രുതികയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പേളി ആശംസകള്‍ അറിയിച്ചത്. പിറന്നാള്‍ ആശംസിച്ചതിനൊപ്പം പിറന്നാള്‍ അടിച്ചുപൊളിക്കാനും പേളി പറയുന്നുണ്ട്. പേളി ആര്‍മ്മിക്കാരും പിന്നീട് റിതികയ്ക്കും ശ്രുതികയ്ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തി. ശ്രീനിഷ് പേളി ആരാധകരും ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചെത്തിയിരുന്നു.

srinish aravind sisters birthday celebration

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES