മലയാളി മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത താരജോഡികളാണ് പേളിയും ശ്രീനിഷ് അരവിന്ദും. ബിഗ്‌ബോസ് ഷോയിലെത്തി പ്രണയിച്ച് വിവാഹിതരായ ഇരുവര്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്. വിവാഹം കഴിഞ്ഞ് കറക്കവും ഹണിമൂണുമായി ജീവിതം ആഘോഷിക്കുന്ന തിരക്കിലാണ് ഇരുവരും. ഇരുവരും കണ്ടുമുട്ടിയിട്ട് ഒരു വര്‍ഷം ആയി എന്നതാണ് ഇപ്പോള്‍ പേളിഷ് ആരാധകര്‍ ആഘോഷമാക്കുന്നത്. ഇതിനിടെ ഹണിമൂണ്‍ ആഘോഷത്തിനിടയില്‍ സിംഗപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ ഇരുവരും കുടുങ്ങിപോയ വാര്‍ത്തയും എത്തിയിരിക്കയാണ്.
ബിഗ്‌ബോസ് റിയാലിറ്റി ഷോയാണ് ടിവി ആങ്കര്‍ പേളിയുടെയും നടന്‍ ശ്രീനിഷിന്റെയും ജീവിതം മാറ്റിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 24നായിരുന്നു ഷോ ആരംഭിച്ചത്. ഇവിടെ വച്ചാണ് ഇവര്‍ ആദ്യം കണ്ടതും പരിചയത്തിലായതും. പിന്നെ സൗഹൃദം പ്രണയമായി മാറി. നൂറു ദിവസവും ഇവര്‍ ഒന്നിച്ചാണ് കഴിഞ്ഞത്. ഇപ്പോള്‍ പേര്‍ളിയെ ആദ്യമായി ബിഗ് ബോസില്‍ കണ്ടതിന്റെ ഓര്‍മ്മ പങ്കുവെച്ചിരിക്കുയാണ് ശ്രീനിഷ് അരവിന്ദ്.
ബിഗ് ബോസ് വീട്ടിനുള്ളില്‍ വന്ന പേളി ശ്രീനിഷിന് ഷേക്ക് ഹാന്‍ഡ് കൊടുത്താണ് കേറി വന്നത്. ഇതിന്റെ ചിത്രമാണ് ശ്രീനി പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷം ഈ ദിവസമാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. അന്ന് നിന്നെ കണ്ടതാണ് എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമെന്നാണ് അടികുറിപ്പായി ശ്രീനി എഴുതിയിരിക്കുന്നത്. പേളിഷ് ആരാധകരെല്ലാം ഇവര്‍ കണ്ടുമുട്ടിയ ദിവസം ആഘോഷമാക്കുകയാണ്. വിമര്‍ശനങ്ങളെല്ലാം കാറ്റില്‍ പറത്തിയായിരുന്നു ദമ്പതികള്‍ വിവാഹിതരായത്.
വിവാഹശേഷം യാത്രകളുടെ തിരക്കിലാണ് ഇപ്പോള്‍ പേളിയും ശ്രീനിയും. ചെന്നൈ ഹിമാലയന്‍ യാത്രകള്‍ക്ക് പിന്നാലെ ഹണിമൂണിനായി സിംഗപ്പൂരിലേക്കാണ് ദമ്പതികള്‍ പോയത്. അതേസമയം ചാംഗി എയര്‍പ്പോര്‍ട്ടില്‍ കണക്ഷന്‍ ഫ്‌ളൈറ്റിന് വേണ്ടി അഞ്ചുമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നെന്നാണ് ഒരു ചിത്രത്തിനൊപ്പം പേളി സോഷ്യല്‍മീഡിയയില്‍കുറിച്ചത്. ജീവിതകാലം മുഴുവന്‍ എന്റെ തലയിണയായ ശ്രീനിഷാണ് ഈ സമയം തനിക്ക് മെത്ത ഒരുക്കിയതെന്നും പറഞ്ഞ് വെറും തറയില്‍ ശ്രീനിക്കൊപ്പം ഉറങ്ങുന്ന ചിത്രമാണ് പേളി പങ്കുവച്ചത്. ഇതാണ് യഥാര്‍ഥ ജീവിതമെന്നും സത്യകഥയെന്നും പേളി കുറിച്ചിട്ടുണ്ട്. എന്തായാകും ശ്രീനി പേളിയെ പൊന്നുപോലെയാണ് നോക്കുന്നതെന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്.