സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാ വിഷയമാണ് ശ്രീനി-പേളി പ്രണയം. ഇത് പ്രേക്ഷക ശ്രദ്ധയ്ക്കു വേണ്ടിയാണെന്നും പേളി ശ്രീനിയെ ചതിക്കുമെന്നും പല അഭിപ്രായങ്ങളാണ് ബിഗ്ബോസ് അംഗങ്ങള്‍ക്കുളളത്. എന്നാല്‍ ഇതൊന്നും ബാധിക്കാതെ ക്യാമറകളെ മറന്നുളള ഇരുവരുടെയും പ്രണയം പുരോഗമിക്കുകയാണ്. ബിഗ്ബോസിനെ ആരാധകര്‍ക്കു പ്രിയപ്പെട്ട മത്സരമാക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ശ്രീനി-പേളി പ്രണയം. അവര്‍ തമ്മില്‍ അടുപ്പം ആരംഭിച്ചപ്പോള്‍ തന്നെ പേളിഷ് ആരാധകര്‍ അത് ഏറ്റെടുത്തിരുന്നു. എന്നാല്‍ പ്രേക്ഷക ശ്രദ്ധ നേടാനുളള അടവാണ് ഇവരുടെ പ്രണയമെന്നും അഭിപ്രായമുണ്ട്. എന്തായാലും ഇവരുടെ പ്രണയരംഗങ്ങള്‍ ഷോയുടെ റേറ്റിങ്ങില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാക്കിയിരിക്കുകയാണ്.
കഴിഞ്ഞ എപ്പിസോഡില്‍ പേളി ശ്രീനിക്കു തല മസാജ് ചെയ്തു കൊടുക്കുന്ന രംഗമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ഇന്നലെത്തെ എപിസോഡിലാണ് ഉച്ചയോടെ പേളി ശ്രീനിഷിന് ഹെഡ് മസാജ് ചെയ്തു കൊടുത്തത്. മസാജിങ്ങിനിടെ ശ്രീനിഷിന് ഇഷ്ടമുളള പാട്ടുകള്‍ ഏതാണെന്ന് പേളി ചോദിച്ചു. യുവന്‍ ശങ്കര്‍ രാജയുടെ പാട്ടുകളൊക്കെ ഇഷ്ടമാണെന്നായിരുന്നു ശ്രീനിഷിന്റെ മറുപടി. തുടര്‍ന്ന് പേളിക്കായി ശ്രീനി പാട്ടുപാടി. വല്ലവന്‍ എന്ന ചിത്രത്തിലെ ലൂസു പെണ്ണെ എന്ന പാട്ടാണ് ശ്രീനിഷ് ആദ്യം പാടിയത്. വാടി വാടി വാടി ക്യൂട്ട് പൊണ്ടാട്ടി എന്ന ഒസ്തിയിലെ പാട്ടും ശ്രീനിഷ് പേളിക്കായി പാടിക്കൊടുത്തു. പേളി പൊട്ടിച്ചിരിച്ചാണ് ശ്രീനിഷിന്റെ പാട്ട് കേട്ടത്. നാണം കൊണ്ടു തുടുത്തമുഖമായിരുന്നു ആ സമയം പേളിയുടെത്. ഏവന്‍ടി ഉന്ന പെത്ത എന്ന പാട്ടു ശ്രീനി പാടിയപ്പോള്‍ ശ്രീനി ഓവര്‍ ആകുന്നു എന്നായിരുന്നു പേളിയുടെ പ്രതികരണം.
മുമ്പത്തെ ദിവസം വീട്ടില്‍ നിന്നും പോകണമെന്നും ശ്രീനിയെ പ്രണയിച്ച തീരുമാനം തെറ്റായിരുന്നുവെന്നും പറഞ്ഞ പേളി ഇന്ന് ശ്രീനിക്കു മസാജ് ചെയ്തു കൊടുക്കുന്ന രംഗം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പേളിയും ശ്രീനിയും തമ്മില്‍ ഉളള പ്രണയം സത്യമാണെന്ന് ഇതിലൂടെ മനസ്സിലാക്കാമെന്നാണ് പേളിഷ് ആരാധകര്‍ പറയുന്നത്. എന്നാണ് വോട്ടു ലഭിക്കാനുളള പേളിയുടെ അടവാണെന്ന സംശയമാണ് പേളിഷ് വിരുദ്ധ പ്രേക്ഷകരുടെ അഭിപ്രായം.