അഭിരാമിയെയും അമൃതയെയും തന്റെ വെപ്പാട്ടികളാക്കി; പാഷാണം ഷാജിയുടെ ചെറ്റത്തരം പുറത്ത്

Malayalilife
topbanner
അഭിരാമിയെയും അമൃതയെയും തന്റെ വെപ്പാട്ടികളാക്കി; പാഷാണം ഷാജിയുടെ ചെറ്റത്തരം പുറത്ത്

ബിഗ്‌ബോസിനെ എപ്പോഴും സജീവമാക്കുന്നത് ടാസ്‌കുകളും എലിമിനേഷനുമാണ്. സ്വര്‍ണ ഖനിയില്‍ നിന്ന് സ്വര്‍ണം കുഴിച്ചെടുക്കുകയായിരുന്നു ഇന്നലെ ബിഗ് ബോസ് നല്‍കിയ വീക്ക്‌ലി ടാസ്‌ക്. എന്നാല്‍ ടാസ്‌കിനിടയ്ക്ക് ഡെയ്‌ലി ടാസ്‌കായി പാര്‍ട്ടിയും ബിഗ്‌ബോസ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടിക്കിടെ അമൃതയെയും അഭിരാമിയേയും കുറിച്ച് പാഷാണം ഷാജി പറഞ്ഞ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ബിഗ് ബോസ് ആകര്‍ഷകമാക്കുന്നത് ഓരോ ആഴ്ചയിലെയും ടാസ്‌ക്കുകള്‍ കൂടിയാണ്. രസകരമായ ടാസ്‌ക്കുകളാണ് ഓരോ പ്രാവശ്യവും ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കായി നല്‍കുക. വാശിയോടെ മത്സരിക്കുമ്പോള്‍ കയ്യാങ്കളിയോളം കാര്യങ്ങള്‍ എത്തുകയും ചെയ്യാറുണ്ട്. സ്വര്‍ണ ഖനിയില്‍ നിന്ന് സ്വര്‍ണം കുഴിച്ചെടുക്കുകയായിരുന്നു ഇന്നലെ ബിഗ് ബോസ് നല്‍കിയ ടാസ്‌ക്. ആക്ടിവിറ്റി ഏരിയയിലായിരുന്നു സ്വര്‍ണ ഖനി ഒരുക്കിയത്. അറിയിപ്പ് മുഴങ്ങുമ്പോള്‍ മത്സരിച്ചു തുടങ്ങാമെന്നായിരുന്നു നിര്‍ദ്ദേശം. ആദ്യം ആക്ടീവിറ്റി ഏരിയയുടെ വാതില്‍ തൊടുന്ന രണ്ടുപേര്‍ക്കായിരിക്കും സ്വര്‍ണ ഖനിയില്‍ പ്രവേശിക്കാന്‍ അവസരം കിട്ടുക. അങ്ങനെ ആദ്യം അവസരം കിട്ടിയത് പാഷാണം ഷാജിക്കും സുജോയ്ക്കുമായിരുന്നു. രണ്ടുപേരും പോയി സ്വര്‍ണം എടുത്ത് കൊണ്ടുവരികയും ചെയ്തു.

ടാസ്‌ക് തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ബിഗബോസില്‍ ഡെയ്‌ലി ടാസ്‌ക് നല്‍കി. കളളന്‍ കപ്പലില്‍ തന്നെ എന്നതായിരുന്നു വീക്കിലി ടാസ്‌ക്. സ്വര്‍ണ്ണ മോഷ്ടാക്കളായ അംഗങ്ങള്‍ക്ക് രസകരമായ ഒരു ടാസ്‌ക് ഒരുക്കുകയായിരുന്നു ബിഗ്‌ബോസ്. ഇതനുസരിച്ച് ബിഗ്‌ബോസ് വീട്ടിലെ ലിവിങ് റൂം അധോലോകം അടക്കി വാഴുന്നവരുടെയായി മാറി. മോഷ്ടാക്കളുടെയും മാഫിയ തലവന്മാരുടെയുും വേഷവിധാനത്തിലാണ് പാര്‍ട്ടിയിലേക്ക് എത്തേണ്ടത്. പാര്‍ട്ടിക്കിടെ സ്വര്‍ണ്ണം മോഷണം പോകാനും പിടിച്ചുപറി ഉണ്ടാകാനും സാധ്യത ഉണ്ടെന്നും ബിഗബോസ് പറഞ്ഞിരുന്നു. കൊളളസങ്കേതത്തിലെന്ന് പോലെ എല്ലാവരും നൃത്തം ചെയ്യണമെന്നും ബിഗ്‌ബോസ് അറിയിച്ചു. ഇതിന് വേണ്ട വസ്ത്രങ്ങളും ബിഗ്‌ബോസ് നല്‍കിയിരുന്നു. എല്ലാവരും ബിഗ്‌ബോസ് പറഞ്ഞപോലെ മോഷ്ടാക്കളും മാഫിയതലവന്മാരുമായുമായി ഒരുങ്ങി പാര്‍ട്ടിക്കെത്തി. പാര്‍ട്ടിയില്‍ പേരും വേഷവിധാനവുമൊക്കെ മാറ്റിയാണ് എല്ലാവരും എത്തിയത്്.

എല്ലാവരുടെയും മുന്നില്‍ സ്വയം പരിചയപ്പെടുത്തണമെന്നും ബിഗ്‌ബോസ് നല്‍കിയിരുന്നു. മികച്ച വേഷവിധാനത്തിലാണ് എല്ലാവരും എത്തിയത്. എന്നാല്‍ പാര്‍ട്ടിക്കിടയിലെ പാഷാണം ഷാജിയുടെ വാക്കുകളാണ് ഇപ്പോള്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്. എല്ലാവരും തങ്ങളെ സ്വയം പരിചയപ്പെടുത്തിയിരുന്ന. മറ്റുളളവരെ പേരുപറഞ്ഞ് വിമര്‍ശിക്കാതെയാണ് എല്ലാവരും പരിചയപ്പെടുത്തിയത്. ഒറ്റപ്പൊട്ട് പൊന്നമ്മ, ഒറ്റവെട്ട് ഓമന എന്നീ പേരുകളിലാണ് അമൃതയും അഭിരാമിയും എത്തിയത്. ഇരുവരും തങ്ങളുടെ കഥാപാത്രത്തെ പരിചയപ്പെടുത്തി. പിന്നാലെ എതിര്‍ഗ്രൂപ്പിലെ പാഷണം ഷാജി സ്വയം പരിചയപ്പെടുത്താന്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്. ഗബ്വര്‍ സിങ്ങ് നായര്‍ എന്ന കഥാപാത്രമായിട്ടാണ് ഷാജി എത്തിയത്. താന്‍ കൊളളക്കാാരനാണെന്ന് പരിചയപ്പെടുത്തുന്നതിനിടെ അമൃതയെയും അഭിരാമിയെയും മോശമായി വിശേഷിപ്പിച്ചുവെന്നാണ് വിമര്‍ശനം എത്തുന്നത്.

ടാസ്‌കിന്റെ ഭാഗമായി ആണെങ്കിലും അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയതിനെതിരെ വിമര്‍ശനം എത്തുകയാണ്. താന്‍ കാട്ടില്‍ നിന്നാണ് വരുന്നതെന്നും പറഞ്ഞ ഷാജി ഒറ്റപൊട്ട് തങ്കമ്മ ഒറ്റവെട്ട് ഓമന എന്നിവരും വന്നിട്ടുണ്ടെന്നും ഇത് രണ്ടും താന്‍ കേരളത്തില്‍ വരുമ്പോള്‍ തന്റെ സെറ്റപ്പ് ആണെന്നും ഷാജി പറഞ്ഞു. ഞാന്‍ വന്നു കഴിഞ്ഞാല്‍ വലിയ ഹോട്ടലുകളിലൊന്നും റൂം എടുക്കാറില്ല. ഒരുദിവസം ഒറ്റ വെട്ട് ഓമനയുടെ കൂടെ അടുത്ത ദിവസം ഒറ്റപൊട്ട് തങ്കമ്മേട കൂടെ. അങ്ങോട്ടും ഇങ്ങോട്ടും ചെയ്ഞ്ച് ചെയ്ത് കിടക്കും. എന്നെ ഒരു രാത്രി അവിടെ കിട്ടാന്‍ ഇവര്‍ തമ്മില്‍ ഇടിയും വലിയുമാണ് എന്നു പറയുകയുണ്ടായി. ഷാജിയുടെ ഈ വാക്കുകളാണ് ഇപ്പോള്‍ വിമര്‍ശനം ഏറ്റുവങ്ങുന്നത്. ടാസ്‌കിന് ശേഷം  തങ്ങളെ പറ്റി പറഞ്ഞ സ്റ്റേറ്റ്‌മെന്റ് ചീപ്പായിരുന്നുവെന്നും താന്‍ പ്രതികരിക്കാത്തതാണെന്നും അഭിരാമി പറഞ്ഞു. അത് വളരെ മോശമായിരുന്നുവെന്നും അഭിരാമി പറഞ്ഞു. താന്‍ അത് കേട്ടില്ല എന്നാണ് അമൃത ഇതിനോട് പ്രതികരിച്ചത്. ഒരു പൊതുവേദിയില്‍ ഇങ്ങനെ പറഞ്ഞത് വളരെ മോശമായി പോയീ എന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉണ്ടാകുന്നത്. ഇത്തരത്തില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് ഷാജി മാപ്പു പറയണമെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. ആര്യയ്‌ക്കൊപ്പം ചേര്‍ന്ന് ഷാജിയും ഫെയ്ക്ക് ഗെയിം കളിക്കുകയാണെന്നും ഷാജിയെ പുറത്താക്കണമെന്നും സോഷ്യല്‍ മീഡിയ ആരാധകര്‍ പറയുന്നു.

 

Read more topics: # pashanam shaji ,# bigboss
pashanam shaji bigboss

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES