Latest News

ആദിയയെയും കസ്തൂരിയെയും ഒന്നിപ്പിച്ച് റാണി വിടവാങ്ങുന്നു..! നീലക്കുയില്‍ അവസാനിക്കുമോ?

Malayalilife
ആദിയയെയും കസ്തൂരിയെയും ഒന്നിപ്പിച്ച് റാണി വിടവാങ്ങുന്നു..! നീലക്കുയില്‍ അവസാനിക്കുമോ?

ഏഷ്യാനെറ്റില്‍ റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലാണ് നീലക്കുയില്‍. ആദിയുടെയും ഭാര്യ റാണിയുടെയും ആദി അബദ്ധത്തില്‍ വിവാഹം കഴിച്ച കസ്തൂരിയുടെയും തൃകോണ പ്രണയത്തിന്റെ കഥ പറയുന്ന നീലക്കുയില്‍ എപ്പോഴും പ്രേക്ഷകര്‍ക്ക് ആകാംഷ നല്‍കാറുള്ള സീരിയലാണ്.

കാട്ടില്‍ നിന്നും ഒരു അപ്രതീക്ഷിത സാഹചര്യത്തില്‍ വിവാഹം കഴിച്ച കസ്തൂരിയെ വേലക്കാരിയെന്ന വ്യാജേന ആദി വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സീരിയലിന്റെ ഇതിവൃത്തം. പിന്നീട് റാണിയെന്ന കാമുകിയെ ആദി വിവാഹം കഴിക്കുന്നു. ഇതിനിടയില്‍ റാണിയുടെ പിതാവ് ശരത്തിന് മറ്റൊരു ബന്ധത്തിലുള്ള മകളാണ് കസ്തൂരിയെന്നും ആദി തിരിച്ചറിയുന്നു. കസ്തൂരി അനുഭവിക്കുന്ന വേദനകളും സംഘര്‍ഷങ്ങളുമാണ് സീരിയലിന് പ്രേക്ഷകരെ കൂട്ടുന്നത്. ഒപ്പം കസ്തൂരി ആദിയുടെ ഭാര്യയാണെന്ന് റാണി അറിയുമോ എന്നുള്ളത് സീരിയലിന്റെ ആകാംക്ഷ ഇരട്ടിപ്പിക്കുന്നു. ഇപ്പോള്‍ റാണിയുടെ വീട്ടില്‍ താമസിച്ചാണ് കസ്തൂരി പഠിക്കുന്നത്. ഇതിനിടയില്‍ സ്വാതി റാണിയുടെ മനസില്‍ ആദിക്ക് മറ്റൊരു ബന്ധമുണ്ടെന്ന രീതിയില്‍ സംശയത്തിന്റെ വിത്തുകളിടുന്നു. ആദിയുടെ രഹസ്യകാമുകിയെ കണ്ടെത്താനുള്ള ശ്രമിത്തിലാണ് ഇപ്പോള്‍ റാണി.

ഇതിനിടയില്‍ റാണി സത്യങ്ങള്‍ അറിഞ്ഞെന്ന രീതിയില്‍ പ്രമോ എത്തിയതാണ് ആരാധകരെ ഞെട്ടിക്കുന്നത്. ആദി തന്നെയാണ് റാണിയോട് സത്യം തുറന്നു പറയുന്നതെന്നാണ് പ്രമോയില്‍ കാണിച്ചിരിക്കുന്നത്. ഇതോടെ ഇനി എന്താകും കഥ എന്നും പ്രേക്ഷകര്‍ തിരക്കുന്നു.

ആത്മാഭിമാനിയായ റാണിക്ക് ഒരിക്കലും ഇത് സഹിക്കാനാകില്ലെന്നും ആദിയെ ഉപേക്ഷിച്ച് റാണി പോകുമെന്നും അങ്ങനെ കസ്തൂരിയും ആദിയും ഒന്നിക്കുമെന്നും പ്രേക്ഷകര്‍ കരുതുന്നു. അതേസമയം കസ്തൂരി ആത്മഹത്യ ചെയ്യുമെന്നും റാണിയും ആദിയും ഒന്നിക്കുമെന്നുമാണ് ചിലര്‍ പറയുന്നത്. ഇതോടെ സീരിയല്‍ അവസാനിക്കുമെന്നും ഇവര്‍ പറയുന്നു.

Read more topics: # neelakuyil serial episode new
neelakuyil serial episode new

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES