Latest News

നടന്‍ നവനീത് സാജു വിവാഹിതനായി; മിഴിരണ്ടിലും സീരിയലില്‍  സഞ്ജുവായെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരം താലി ചാര്‍ത്തിയത്  വൈഷ്ണവി മാളിയേക്കല്‍ എന്ന കലാകാരിയെ

Malayalilife
topbanner
നടന്‍ നവനീത് സാജു വിവാഹിതനായി; മിഴിരണ്ടിലും സീരിയലില്‍  സഞ്ജുവായെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരം താലി ചാര്‍ത്തിയത്  വൈഷ്ണവി മാളിയേക്കല്‍ എന്ന കലാകാരിയെ

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്ത് സൂപ്പര്‍ ഹിറ്റായി മാറിയ പരമ്പരയായിരുന്നു മിഴി രണ്ടിലും. രണ്ടു വര്‍ഷത്തോളം പ്രേക്ഷകരിലേക്ക് മുടങ്ങാതെ എത്തിയ പരമ്പര ഒരു മാസം മുമ്പാണ് അവസാനിച്ചത്. സഞ്ജുവിന്റെയും സ്വാതിയുടേയും പ്രണയത്തിനിടയിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന ലച്ചുവെന്ന പെണ്‍കുട്ടിയുടേയും അവളെ വിവാഹം കഴിക്കേണ്ടി വന്ന സഞ്ജുവിന്റെയും കഥ പറഞ്ഞ പരമ്പര അവരുടെ പിന്നീടുള്ള ജീവിത മുഹൂര്‍ത്തങ്ങളാണ് വളരെ മനോഹരമായി ആരാധകരിലേക്ക് എത്തിച്ചത്. ഇപ്പോഴിതാ, പരമ്പരയില്‍ സഞ്ജുവായി എത്തിയ നായകന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. പരമ്പരയില്‍ ഒപ്പം കാഞ്ചന എന്ന വില്ലത്തിയായി അഭിനയിച്ച നടി ശ്രീപത്മ വിവാഹചിത്രങ്ങള്‍ പങ്കുവച്ചപ്പോഴാണ് ആരാധകരും വിവാഹ വാര്‍ത്ത അറിഞ്ഞത്.

സഞ്ജുവായി പരമ്പരയില്‍ ആദ്യം വേഷമിട്ടത് സല്‍മാന്‍ ഫാരിസ് എന്ന നായകനായിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് പരമ്പരയുടെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ സഞ്്ജുവിനെ മാറ്റിയിരുന്നു. തുടര്‍ന്ന് സഞ്ജുവായി പ്രേക്ഷകരിലേക്ക് എത്തിയത് നവനീത് സാജു എന്ന കൊച്ചിക്കാരനാണ്. നടന്‍ എന്നതിലുപരി അവതാരകനും എഴുത്തുകാരനും വോയിസ് ആക്ടറുമൊക്കെയായ നവനീത് ഒരു യമണ്ടന്‍ പ്രേമകഥ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അതിനിടെയാണ് മിഴിരണ്ടിലും പരമ്പരയിലേക്ക് പുതിയ നായകനെ തേടിയതും നവനീത് എത്തിയതും. തുടര്‍ന്ന് സഞ്ജുവായി എത്തിയ നവനീതിനെ ആദ്യം പ്രേക്ഷകര്‍ ഉള്‍ക്കൊള്ളാന്‍ മടിച്ചെങ്കിലും പരമ്പര അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴേക്കും ആരാധകര്‍ നവനീതിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു.

ഇപ്പോഴിതാ, കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് നവനീത് വിവാഹിതനായിരിക്കുകയാണ്. വൈഷ്ണവി മാളിയേക്കല്‍ എന്ന അതിസുന്ദരിയായ പെണ്‍കുട്ടിയെയാണ് നവനീത് വിവാഹം കഴിച്ചിരിക്കുന്നത്. കൊച്ചിക്കാരിയും നര്‍ത്തകിയും ജേര്‍ണലിസ്റ്റും ഒക്കെയായ വൈഷ്ണവി നടി നവ്യാ നായരുടെ ശിഷ്യ കൂടിയാണ്. നവ്യയുടെ മാതംഗിയില്‍ നൃത്തം അഭ്യസിക്കുന്ന വൈഷ്ണവി കുറച്ചു കാലം മുമ്പാണ് നൃത്തം അഭ്യസിച്ചു തുടങ്ങിയത്. ഉഗ്രന്‍ സിനിമാറ്റിക് ഡാന്‍സറായ വൈഷ്ണവി നൃത്തത്തോടുള്ള ആരാധന മൂലമാണ് നവ്യയിലേക്ക് എത്തിയതും ശിഷ്യമായി പരിശീലനും ആരംഭിച്ചതും. എന്തായാലും ഇനി ഭര്‍ത്താവിനൊപ്പം വൈഷ്ണവിയും അഭിനയ രംഗത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു നവനീതിന്റെ മിഴിരണ്ടിലും പരമ്പരയിലേക്കുള്ള പ്രവേശനം. ആദ്യം അഭിനയിച്ചിരുന്ന സല്‍മാന് മറ്റൊരു സീരിയില്‍ കിട്ടിയതോടെ മിഴി രണ്ടിലും പരമ്പര ഉപേക്ഷിച്ചുവെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആദ്യം പ്രചരിച്ചത്. എന്നാല്‍ സത്യം അതായിരുന്നില്ല. മറ്റൊരു പരമ്പരയുടെ ഡേറ്റുമായി വന്ന ക്ലാഷിനൊടുവില്‍ നടനെ പുറത്താക്കുകയായിരുന്നു ചെയ്തത്. നിരവധി തവണ ഇക്കാര്യം മിഴിരണ്ടിലും പരമ്പരയുടെ അണിയറ പ്രവര്‍ത്തകരുമായി സംസാരിക്കുകയും പുതിയ പരമ്പരയുടെ ഷൂട്ടിംഗ് നിരവധി തവണ നടന്‍ കാരണം മുടങ്ങുകയും ചെയ്തു. ഒടുവില്‍ മിഴിരണ്ടിലും പരമ്പരയില്‍ പ്രശ്‌നം രൂക്ഷമാവുകയും എപ്പിസോഡ് മുടങ്ങുന്ന ഘട്ടം വരികയും നിര്‍മ്മാതാവിന് ലക്ഷങ്ങള്‍ നഷ്ടം വരികയും ചെയ്യുന്ന ഘട്ടത്തില്‍ നടനെ ഒഴിവാക്കി നവനീതിനെ കൊണ്ടുവരികയായിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Namitha (@makeupby_nami_)

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navaneeth Saju (@navaneethsaju)

Read more topics: # നവനീത് സാജു
navaneethsaju wedding with vaishnavi

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES