വലിയ സൗകര്യങ്ങളൊന്നും ഇല്ലാത്ത ഞങ്ങളുടെ വീട്ടിലേക്ക് അവര്‍ വരില്ലെന്നാണ് കരുതിയത്‌; പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മലയാള സിനിമയുടെ ഒരുകാലത്തെ ആ സൗന്ദര്യധാമം ഞങ്ങളുടെ മുന്നിലേക്ക് വന്നു; നടി ഉണ്ണി മേരി അളിയന്‍സ് സെറ്റിലെത്തിയ സന്തോഷം പങ്ക് വച്ച് മഞ്ജു പത്രോസ്

Malayalilife
വലിയ സൗകര്യങ്ങളൊന്നും ഇല്ലാത്ത ഞങ്ങളുടെ വീട്ടിലേക്ക് അവര്‍ വരില്ലെന്നാണ് കരുതിയത്‌; പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മലയാള സിനിമയുടെ ഒരുകാലത്തെ ആ സൗന്ദര്യധാമം ഞങ്ങളുടെ മുന്നിലേക്ക് വന്നു; നടി ഉണ്ണി മേരി അളിയന്‍സ് സെറ്റിലെത്തിയ സന്തോഷം പങ്ക് വച്ച് മഞ്ജു പത്രോസ്

ഴിഞ്ഞ 31 വര്‍ഷമായി സിനിമാ ലോകത്തും നിന്നും വിട്ടു നില്‍ക്കുകയാണ് ഉണ്ണി മേരി എന്ന നടി. ഒരു കാലത്ത് ഗ്ലാമര്‍ താരമായി തിളങ്ങിയിരുന്ന നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണ് ഇപ്പോള്‍. നടി മഞ്ജു പത്രോസാണ് നടിയുടെ ചിത്രങ്ങള്‍ പങ്കുവച്ചത്. ഒറ്റനോട്ടത്തില്‍ ആരാധകര്‍ക്കു പോലും തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയിലേക്ക് ഉണ്ണി മേരി മാറിക്കഴിഞ്ഞു. സൂപ്പര്‍ ഹിറ്റ് കോമഡി പരമ്പരയായ അളിയന്‍സിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന നടിയുടെ ചിത്രങ്ങള്‍ വൈറലായി മാറുകയാണ് ഇപ്പോള്‍. ഒരു കാലത്ത് ആരാധിച്ചിരുന്ന നടിയെ മുന്നില്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ചു കൊണ്ട് മഞ്ജു പത്രോസ് പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്:

70കളിലും 80കളിലും മലയാള സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളിലടക്കം നിറഞ്ഞുനിന്നിരുന്ന നടിയാണ് ഉണ്ണി മേരി. എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ഉണ്ണി മേരിയുടെ വരവെന്ന് മഞ്ജു പറയുന്നു. 'ഒരു ദിവസം... ഒരു ഉച്ചയ്ക്ക്.... ഭക്ഷണത്തിന് ശേഷം എല്ലാവരും ചെറിയ കളിചിരികളും നുണക്കഥകളും ഒക്കെയായിരിക്കുന്ന സമയത്ത് ഡയറക്ടറുടെ ഫോണിലേക്ക് ഒരു കോള്‍ വരുന്നു. അദ്ദേഹത്തിന്റെ കണ്ണില്‍ ഭയങ്കരമായ അത്ഭുതം.. സ്വതവേ ഒട്ടും എക്സ്പ്രസിവ് അല്ലാത്ത അദ്ദേഹം കണ്ണുമിഴിക്കുന്നത് എന്താണെന്ന് ഞങ്ങള്‍ എല്ലാവരും ആലോചിച്ചു... ഫോണ്‍ കട്ട് ചെയ്തതിനുശേഷം അദ്ദേഹം പറഞ്ഞു എന്നെ വിളിച്ചത് ഉണ്ണിമേരി ചേച്ചിയാണ്...

അദ്ദേഹത്തിന്റെ കണ്ണിലുണ്ടായ അത്ഭുതം അതുകേട്ടപ്പോള്‍ ഞങ്ങളുടെ എല്ലാവരുടെയും കണ്ണുകളില്‍ വിരിഞ്ഞു... തങ്കവും ക്ലീറ്റയും മുത്തും ലില്ലിയും കനകനും അമ്മാവനും അമ്മായിയും അളിയന്‍സിലെ ഓരോ ചെറിയ ക്യാരക്ടര്‍സ് ചെയ്യുന്നവര്‍ പോലും അവരുടെ ജീവിതത്തിന്റെ ഭാഗമാണ് എന്ന് പറയാനാണ് അവര്‍ അന്ന് വിളിച്ചത്... സന്തോഷം കൊണ്ടോ അഭിമാനം കൊണ്ടോ എന്നറിയില്ല അന്ന് ഞങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞു... പിന്നീടും ഇടയ്ക്കിടയ്ക്ക് ഉണ്ണിമേരി ചേച്ചി ഞങ്ങളെ വിളിക്കും.. ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു ഞാന്‍ നാളെ വരികയാണ് എനിക്ക് നിങ്ങളെ കാണാതിരിക്കാന്‍ വയ്യ..

അപ്പോഴും കരുതി വെറുതെ പറയുന്നതായിരിക്കും ഞങ്ങളെ കാണാന്‍ വേണ്ടി മാത്രം എറണാകുളത്തുനിന്ന് വണ്ടികയറി തിരുവനന്തപുരത്ത് ഞങ്ങളുടെ പാങ്ങോട് വീട്ടില്‍.. വലിയ സൗകര്യങ്ങളൊന്നും ഇല്ലാത്ത ഞങ്ങളുടെ വീട്ടിലേക്ക് അവര്‍ വരില്ലായിരിക്കും.... പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മലയാള സിനിമയുടെ ഒരുകാലത്തെ ആ സൗന്ദര്യധാമം ഞങ്ങളുടെ മുന്നിലേക്ക് വന്നു... ഞങ്ങളെ ഓരോരുത്തരെയും കെട്ടിപ്പിടിച്ചു.. കവിളില്‍ ഉമ്മ തന്നു ഒരുപാട് സമയം കളികളും ചിരികളുമായി പഴയ കഥകള്‍ പറഞ്ഞ് ഞങ്ങളോടൊപ്പം ചിലവഴിച്ചു.. ഞങ്ങള്‍ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു... വൈകുന്നേരത്തെ കട്ടന്‍ ചായയും കുടിച്ച് ഞങ്ങളോട് യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ഞങ്ങളുടെ ആരോ പോയത് പോലെയാണ് തോന്നിയത്...

എന്റെ വളരെ ചുരുങ്ങിയ കാലഘട്ടത്തിലെ വേറിട്ട അനുഭവമാണ് അളിയന്‍സ്.... ഷൂട്ടിംഗ് നടക്കുന്ന സമയത്ത് നീല ഗേറ്റും മിലിറ്ററി ക്യാമ്പിലെ ആര്‍ച്ചും കണ്ടുപിടിച്ച ഒരുപാട് ആളുകള്‍ ഞങ്ങളെ കാണാന്‍ വരാറുണ്ട്.. അവരെല്ലാം വരുമ്പോള്‍ അവരുടെ തോന്നല്‍ തിരുവനന്തപുരം പാങ്ങോട് താമസിക്കുന്ന അവരുടെ ബന്ധുക്കളെ കാണാന്‍ പോകുന്നു എന്നാണ്... അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് മുട്ടായിയും ലഡുവും പഴങ്ങളും എല്ലാം കൊണ്ട് തരും... കുറേനേരം ഞങ്ങളോട് സംസാരിക്കും... ക്ലീറ്റോയെ വഴക്ക് പറയും, തങ്കത്തിന് നല്ല അടിയുടെ കുറവാണെന്ന് പറയും മുത്തിനെ വഴക്കു പറയല്ലേ എന്ന് പറയും അങ്ങനെ അങ്ങനെ.... ഇതിനു തക്ക എന്ത് പുണ്യമാണ് ജീവിതത്തില്‍ ചെയ്തതെന്ന് അറിയില്ല..... നിങ്ങള്‍ ഓരോരുത്തരെയും കാണാനും സ്വീകരിക്കാനും പാങ്ങോട് വീട്ടില്‍ ഞങ്ങള്‍ ഇനിയും ഉണ്ടാകും... വരണം ഒരുപാട് സ്നേഹം....', മഞ്ജു പത്രോസ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by MANJU SUNICHEN (@manju_sunichen)

manju pathrose seen unnimary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES