ഏറെ നാളത്തെ ഗോസിപ്പുകള്‍ക്ക് ശേഷം ജഷിന്‍ മോഹന്‍ വിവാഹ മോചന വാര്‍ത്തകള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. നടി വരദയുമായി വേര്‍പിരിഞ്ഞു എന്ന് നടന്‍ വ്യക്തമാക്കുകയായിരുന്നു.അത് ഞങ്ങളുടെ സ്വകാര്യതയാണ്, എന്താണ് കാരണം എന്നോ, ഇപ്പോള്‍ സംസാരിക്കാറുണ്ടോ എന്നോ ഒക്കെയുള്ള കാര്യങ്ങോട് പ്രതികരിക്കാന്‍ താത്പര്യമില്ല എന്നും ജിഷിന്‍ വ്യക്തമാക്കി.
'ഡിവോഴ്‌സ് ആയാലും അല്ലെങ്കിലും മറ്റുള്ളവരെ അത് ബാധിക്കില്ല. ഒന്നും ഞാന്‍ മൂടി വെക്കേണ്ട കാര്യമില്ല. ഞങ്ങള്‍ സപ്പറേറ്റഡ് ആണ്. ഞങ്ങള്‍ വിവാഹമോചിതരായി'.എന്നാണ് നടന്‍ വ്യക്തമാക്കിയത്.
സോഷ്യല്‍ മീഡിയയില്‍ വരുന്ന മറ്റ് ഗോസിപ്പുകളോടും ജിഷിന്‍ പ്രതികരിച്ചു. കന്യാദാനം എന്ന സീരയിലില്‍ കൂടെ അഭിനയിക്കുന്ന നായികയെ വിവാഹം ചെയ്തു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. അത് പ്രചരിപ്പിക്കുന്നവര്‍ക്കും അറിയാം, സീരിയല്‍ ജോഡികളാണ്, പറയുന്നതില്‍ കഴമ്പില്ല എന്ന്. എന്നാലും ഒരു മനസ്സുഗത്തിന് വേണ്ടി അവരത് ചെയ്യും. ഈ വാര്‍ത്തകളൊക്കെ കണ്ട് ഒരു ലൊക്കേഷനില്‍ വച്ച്, ഒരു സംവിധായകന്‍ തന്നോട്, 'ജിഷിന്‍ കല്യാണമൊക്കെ കഴിഞ്ഞല്ലേ, ഞങ്ങളോട് പറഞ്ഞില്ലല്ലോ' എന്ന് ചോദിച്ചതായും ജിഷിന്‍ പറയുന്നു. ഐശ്വര്യ വിവാഹിതയാണ്, എനിക്കവള്‍ സഹോദരിയെ പോലെയാണ് എന്നും ജിഷിന്‍ പറഞ്ഞു.
ഇരുവരും വിവാഹമോചിതരായെന്ന ഗോസിപ്പുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ആ വാര്‍ത്തയോട് ഇരുവരും പ്രതികരിച്ചിരുന്നില്ല.വാര്‍ത്ത നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പിന്നാലെ വരദ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. തന്റെ തന്നെ മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമാണ് വരദയുടെ പോസ്റ്റ്. 'ആരോഗ്യത്തോടെ ഇരിക്കുക, സ്വയം സംരക്ഷിക്കുക. പക്ഷെ നിങ്ങളെ നിങ്ങളാക്കുന്ന മനോഹരമായ കാര്യങ്ങള്‍ ചെയ്ത് സന്തോഷത്തോടെ ഇരിക്കുക' എന്നആണ് വരദയുടെ പോസ്റ്റ്
വാസ്തവം എന്ന സിനിമയിലൂടെയാണ് വരദ ഇന്റസ്ട്രിയിലേക്ക് വന്നത്. അതോടൊപ്പം നടി സീരിയലുകളിലും ടെലിവിഷന്‍ ഷോകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ആഗ്ര, സുല്‍ത്താന്‍, മകന്റെ അച്ഛന്‍ പോലുള്ള സിനിമകളിലെ വരദയുടെ വേഷം ശ്രദ്ധേയമായിരുന്നു. അമല എന്ന സീരിയലാണ് ടെലിവിഷന്‍ ലോകത്ത് അമലയെ കൂടുതല്‍ പരിചിതയാക്കിയത്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്ന മാംഗല്യം എന്ന സീരിയലിലാണ് നിലവില്‍ അമല അഭിനയിക്കുന്നത്.