യൂ ട്യൂബ് തുറന്നാല്‍ പല വെറൈറ്റി വ്‌ലോഗുകള്‍, ടിക് ടോക്കുകള്‍, ഡബ്സ് മാഷ്, അഭിനേത്രി, അവതാരക, പിന്നെ ലക്ഷ്മി മാത്രം സൃഷ്ടിച്ചെടുത്ത സ്വന്തം ചില ക്രിയേറ്റിവ് സംഗതികള്‍. ഇപ്പോള്‍ വ്‌ളോഗിങ്ങിലേക്കും മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിേക്കും എത്തിയതിനെക്കുറിച്ചും ബഡായി ബംഗ്ലാവില്‍ നിന്നും പിന്മാറിയതിനെക്കുറിച്ചും താരം മനസ്സു തുറക്കുകയാണ്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
അവതാര്‍ എന്ന സിനിമ കണ്ടപ്പോള്‍ മുതല്‍ തോന്നിയ ഒരു ആശയമാണ് വ്‌ലോഗിങ്ങിലേക്ക് തിരിയാം എന്നത്. അന്നൊക്കെ ഫോറിനേഴ്‌സ് വ്ളോഗിംഗ് ചെയ്യുന്നുണ്ട് എങ്കിലും മലയാളത്തില്‍ ആരും ചെയ്തു കണ്ടില്ല. അങ്ങനെയാണ് ഇന്‍സ്പയര്‍ ആയി ഞാന്‍ വ്ളോഗിംഗിലേക്ക് തിരിയുന്നത്. തനിക്ക് അഭിനയമേഖലയില്‍ നിന്നും മികച്ച ഓഫറുകള്‍ ഒന്നും വന്നിട്ടില്ലെന്നും ചില ഷോര്‍ട്ട് ഫിലിമുകളില്‍ നിന്നും, സീരിയലുകളില്‍ നിന്നും വിളി വരാറുണ്ട്. പക്ഷെ നമ്മള്‍ ഇവിടെ ദുബായില്‍ നിന്നും ഷൂട്ടിനൊക്കെ ആയി മാറി നില്‍ക്കേണ്ടി വരുമ്പോള്‍ അത്രയും പ്രാധാന്യം ഉള്ള ഒരു കാര്യത്തിനാകണം എന്ന് തോന്നി. അങ്ങനെ ഒരെണ്ണം വന്നിട്ടില്ല. കേന്ദ്ര കഥാപാത്രം എന്നല്ല ഞാന്‍ പറയുന്നത്. എനിക്ക് എന്റേതായ രീതിയില്‍ മികച്ചതാക്കാന്‍ സാധിക്കുന്ന ഒരു റോള്‍ വന്നാല്‍ തീര്‍ച്ചയായും ഞാന്‍ അഭിനയരംഗത്തേക്ക് ഇനിയും ഉണ്ടാകുമെന്നും താരം പറയുന്നു.
ഒന്ന് രണ്ട് സീരിയലുകളില്‍ നിന്നും ഓഫര്‍ വന്നിരുന്നുവെന്നും എന്നാല്‍ അങ്ങനെ എക്‌സൈറ്റിങ് ആയി ഒന്നും തോന്നിയില്ല. അതുകൊണ്ടാണ് പോകാതെ ഇരുന്നതെന്നും താരം പറയുന്നു. ബഡായി ബംഗ്ലാവില്‍ നിന്നും മാറാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും താരം പറയുന്നുണ്ട്.
മിഥുന്‍ ആ സമയം തന്നെ മറ്റൊരു പോപ്പുലര്‍ ഷോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ രണ്ടു ഷോ കൂടി ചെയ്യാന്‍ ആകില്ല. ഏതെങ്കിലും ഒന്നില്‍ സ്റ്റിക്ക് ഓണ്‍ ചെയ്യണം എന്ന് തീരുമാനിച്ചത് കൊണ്ട് മാത്രമാണ് ബഡായ് ബംഗ്‌ളാവ് വിടേണ്ടി വന്നതെന്നംു താരം പറയുന്നു. രണ്ടുവര്‍ഷത്തോളമായി ഷോയുടെ ആവശ്യ ത്തിനും മറ്റുമായി മിഥുന്‍ തിരക്കിലായിരുന്നുവെന്നും ലോക്ഡൗണ്‍ ആയതോടെയാണ് അദ്ദേഹത്തെ കിട്ടുന്നതെന്നും ലക്ഷ്മി പറയുന്നു. ഇന്നവേറ്റീവ് ആയതും, പ്രൊഡക്ടീവ് ആയതുമായ ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സാധിച്ചു. പിന്നെ ഇപ്പോള്‍ മാസ്‌ക്കും ഗ്ലൗസും ഉപയോഗിച്ചുകൊണ്ട് പുറത്തിറങ്ങാന്‍ ഒക്കെ സാധിക്കുന്നുണ്ട്. ദുബായ് ഇപ്പോള്‍ സാധാരണ സാഹചര്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുവെന്നും ലക്ഷ്മി പറയുന്നു.