പ്രേക്ഷക പ്രീതി നേടി മുന്നേറിയ ബിഗ്‌ബോസ് അവസാനിച്ച ശേഷവും മത്സരാര്‍ത്ഥികളുടെ വിശേഷങ്ങള്‍ ഇപ്പോഴും ആരാധകര്‍ക്ക് വിരുന്നാണ്. ബിഗ്ബോസിലെ ശ്രീനി-പേളി പ്രണയം പോലെ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ ഹിമയ്ക്ക് സാബുവിനോടുളള പ്രണയവും. കോമഡി സ്റ്റാര്‍സിന്റെ വേദിയിലെത്തിയ സാബുമോനോട് ബിഗ്ബോസിലെ പ്രണയത്തെക്കുറിച്ചുളള ചോദ്യവും സാബുമോന്റെ ഉത്തരവുമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
ഏഷ്യാനെറ്റില്‍ ഏറെ ജനപ്രീതി നേടിയ റിയാലിറ്റി ഷോ ആയിരുന്നു ബിഗ്ബോസ്. 17 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ സാബുമോന്‍ ആണ് വിജയിയായത്. വഴക്കും കയ്യാങ്കളിയും പ്രണയവും അങ്ങനെ എല്ലാ രസക്കൂട്ടുകളും നിറഞ്ഞ ഷോയില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി സാബുമോന്‍ ആയിരുന്നു.ബിഗ്ബോസിനു ശേഷം പല പരിപാടികളിലും ബിഗ്ബോസ് അംഗങ്ങള്‍ എത്തിയിരുന്നു. കോമഡി സ്റ്റാര്‍സിന്റെ വേദിയിലെത്തിയ സാബുമോനോട് ബിഗ്ബോസിലെ പ്രണയത്തെക്കുറിച്ചുളള ചോദ്യവും സാബുമോന്റെ ഉത്തരവുമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
ബിഗ്ബോസില്‍ ശ്രീനി പേളി പ്രണയം പോലെ തന്നെ ചര്‍ച്ചയായതാണ് ഹിമയ്ക്ക് സാബുവിനോടുളള പ്രണയം. എന്നാല്‍ ബിഗിബോസിനുളളില്‍ സാബു ഹിമയോടു ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകായിരുന്നു. ബിഗ്ബോസ് വിജയിയായി പുറത്തു വന്ന ശേഷം സാബുവിനോടു എല്ലാവര്‍ക്കും ചോദിക്കാന്‍ ഉണ്ടായിരുന്നത് ഹിമയോടുളള പ്രണയത്തെക്കുറിച്ചാണ്. കോമഡി സ്റ്റാര്‍സില്‍ അതിഥിയായി എത്തിയ സാബു ഹിമയുടെ പ്രണയം സ്വീകരിക്കാത്തത് എന്തു കൊണ്ടെന്ന ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹിമ പ്രണയം അവതരിപ്പിച്ച രീതി ശരിയായില്ലെന്നും അത് സത്യസന്ധമാണെന്ന് തോന്നിയില്ലെന്നുമാണ് സാൈബു മറുപടി നല്‍കിയത്. ഹിമയുടെ പ്രണയം സത്യമാണെന്ന് തനിക്ക് തോന്നിയിരുന്നുവെങ്കില്‍ തിരിച്ചും പ്രണയിച്ചേനേ എന്നും സാബു വ്യക്തമാക്കി. എന്നാല്‍ മുന്‍പ് സെല്‍മി ദ ആന്‍സര്‍ വേദിയിലും സാബു ഹിമയെക്കുറിച്ചു പറഞ്ഞിരുന്നു. ഹിമയെ പ്രണയിക്കാനും പ്രണയിക്കാതിരിക്കാനും സാധ്യത ഉണ്ടെന്നാണ് സാബു അന്നു പറഞ്ഞത്. ബിഗ്ബോസിനു ശേഷം ഹിമയെ കണ്ടില്ലെന്നും കാണണമെന്നും തന്നോടുളള പ്രണയം സത്യമാണോ എന്നു അറിയണമെന്ന് ആഗ്രഹമുണ്ടെന്നും സാബു പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. വിവാഹിതനായ സാബു ഹിമയെ പ്രണയിക്കും എന്നു പറഞ്ഞതില്‍ വലിയ വിമര്‍ശനമാണ് ഉണ്ടായിരുക്കുന്നത്.