Latest News

ഫ്ളവേഴ്സില്‍ അവസാനിക്കുന്നത് സീതയോ? ചാനലില്‍ പ്രിയാരാമന്റെ സീരിയല്‍ അരയന്നങ്ങളുടെ വീട് ഉടന്‍ !

Malayalilife
ഫ്ളവേഴ്സില്‍ അവസാനിക്കുന്നത് സീതയോ?  ചാനലില്‍ പ്രിയാരാമന്റെ സീരിയല്‍ അരയന്നങ്ങളുടെ വീട് ഉടന്‍ !

നപ്രിയ ചാനലായ ഫല്‍വേഴ്സില്‍ ഉടന്‍ ഒരു പുത്തന്‍ സീരിയല്‍ ആരംഭിക്കുന്നുവെന്ന് സൂചനകള്‍ പുറത്തുവന്നതോടെ അവസാനിക്കുന്നത് ഏത് സീരിയല്‍ ആണെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഇന്ദ്രന്റെ മരണം പ്രേക്ഷകര്‍ക്കിടയില്‍ ആകെ ഞെട്ടലുളവാക്കിയിരുന്നു. നായകന്‍ മരിച്ച സാഹചര്യത്തില്‍ സീതയാണോ നിര്‍ത്തുക എന്ന അങ്കലാപ്പിലാണ് ആരാധകര്‍. അതേസമയം പുതിയ സീരിയലില്‍ നായികയാവുന്നത് ഒരുകാലത്ത് മലയാളികളുടെ പ്രിയ നടിയായിരുന്നു പ്രിയാരാമന് ആണെന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷവും ആകാംക്ഷയും പകര്‍ന്നിരിക്കുകയാണ്.

ഫല്‍വേഴ്സില്‍ ഉടന്‍ എത്തുന്ന സീരിയലാണ് അരയന്നങ്ങളുടെ വീട്. ഇതിന്റെ പ്രമോ വീഡിയോ ഇപ്പോള്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത് വരികയാണ്. രാത്രി ഏഴരയ്ക്കാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുക എന്നാണ് സൂചന. അരുദ്ധതിയാണ് ഈ സമയത്ത് സംപ്രേക്ഷണം ചെയ്ത് വരുന്നത്. അതേസമയം അരുദ്ധതി നിര്‍ത്താനുള്ള സാഹചര്യമില്ല. ഇന്ദ്രന്‍ മരിച്ചതിനാല്‍ സീതയാണ് തീരാന്‍ കൂടുതല്‍ സാധ്യത എന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. എന്നാല്‍ സമയ ക്രമത്തില്‍ മാറ്റം വരുമെന്നും സീത മുന്നോട്ട് കൊണ്ടുപോയേക്കുമെന്നും സൂചനകളുണ്ട്. എന്താലായും പുതുവര്‍ഷത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന അരയന്നങ്ങളുടെ വീട് കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. ഒരുകാലത്ത് നായികയായി തിളങ്ങിയ പ്രിയാരാമന്‍ മിനിസ്‌ക്രീനിലൂടെ നായികയായി എത്തുന്നു എന്നത് പ്രേക്ഷകര്‍ക്ക് ഏറെ ആഹല്‍ദം പകര്‍ന്നിരിക്കുകയാണ്. തമിഴ് സീരിയലുകളിലൂടെ സജീവമായ താരം മുമ്പും കാവ്യാഞ്ജലി പോലുള്ള മലയാളം സീരിയലുകളില്‍ പ്രേക്ഷക മനം കവര്‍ന്നിട്ടുണ്ട്.

കുറച്ചു കാലം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമായിരുന്നു പ്രിയാരാമന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി ഇവരുടെ നായികയായി തിളങ്ങിയ നടി. ഐവി ശശി സംവിധാനം ചെയ്ത അര്‍ഥന എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്കെത്തിയത്.  മഞ്ജു വാര്യരെ പോലെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് പ്രിയാരാമന്‍ നടന്‍ രഞ്ജിത്തിനെ വിവാഹം കഴിക്കുന്നത്. മലയാളത്തിലും തമിഴിലും വില്ലനായി തിളങ്ങിയ നടനാണ് രഞ്ജിത്ത്. 1999ലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം സിനിമയോട് പ്രിയ രാമന്‍ വിടപറഞ്ഞു. 

 ഇതിനിടെ ദാമ്പത്യത്തില്‍ കല്ലുകടികള്‍ തുടങ്ങിയതോടെ പ്രിയ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവന്നു. വിവാഹത്തിന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രിയാരാമന്‍ സീരിയല്‍ രംഗത്തു കൂടി മലയാളം തമിഴ് രംഗത്ത് സജീവമായത്. കാവ്യാഞ്ജലി എന്ന സൂപ്പര്‍ഹിറ്റ് മലയാളം സീരിയലിലുള്‍പെടെ താരം അഭിനയിച്ചു. സീരിയല്‍ നിര്‍മ്മിക്കാനും പ്രിയാരാമന്‍ മുന്നോട്ട് വന്നു. ഇങ്ങനെ സീരിയല്‍ രംഗത്ത് സജീവമായ വേളയിലാണ് പ്രിയാ രാമന്റെ വിവാഹ മോചന കേസ് കോടതിയിലേക്ക് നീങ്ങിയത്. തുടര്‍ന്ന് കോടതി വിവാഹ മോചനം അനുവദിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഇവര്‍ക്ക് 2 മക്കളാണ് ഉള്ളത്. ആദിത്യയും ആകാശും. കുട്ടികളെ പ്രിയാ രാമനൊപ്പമാണ് കോടതി വിട്ടത്. തുടര്‍ന്ന് രഞ്ജിത്ത് തമിഴ് നടി രാഗസുധയെ വിവാഹം ചെയ്തു. എന്നാല്‍ വിവാഹ മോചനത്തിന് ശേഷം പ്രിയാരാമന്‍ വീണ്ടും വിവാഹിതയാകാന്‍ തയ്യാറായിട്ടില്ല. സിനിമയിലില്‍ ഇല്ലെങ്കിലും പ്രിയ ഇപ്പോള്‍ കുട്ടികളെ വളര്‍ത്തുന്നത് ഗ്രാനൈറ്റ് ബിസിനസിലൂടെയാണ്. . തലയുയര്‍ത്തി നില്‍ക്കാനും മക്കളുടെ ഭാവി സുരക്ഷിതമാക്കാനും കഠിനമായി ജോലി ചെയ്യേണ്ടി വന്നുവെന്നും പ്രിയാരാമന്‍ പറയുന്നു. തമിഴിലെ സെമ്പരുത്തി എന്ന സിരീയലില്‍ അഖിലാണ്ഡേശ്വിരി എന്ന കഥാപാത്രമായാണ് പിന്നെ പ്രിയാരാമന്‍ എത്തുന്നത്. അവതാരകയായും താരം ഇപ്പോള്‍ തിളങ്ങുന്നുണ്ട്.

flowers serial-seetha -end- actress priyaraman- project- coming soon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES