അഭിനേതാവ്, അവതാരകന്‍, ബിഗ്‌ബോസ് മത്സരാര്‍ത്ഥി എന്നി നിലകളില്‍ മലയാളികളുടെ സ്വീകരണ മുറിയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ദീപന്‍ മുരളി. ബിഗ് ബോസ് വേദിയില്‍ നിന്ന് ലഭിച്ച അംഗീകാരവും മിനിസ്‌ക്രീന്‍ അനുഭവവങ്ങള്‍ മലയാളി ലൈഫുമായി പങ്കുവയ്ക്കുകയാണ്.
കരിയറിന്റെ തുടക്കം ? മിനി സ്‌ക്രീന്‍ അരങ്ങേറ്റം
തിരുവനന്തപുരത്താണ് ജനിച്ചത് എങ്കിലും അച്ഛന്റെ സഥലമായ പൊ്റ്റയില്‍ തനിനാട്ടിന്‍പുറമാണ്. ഇവിടെയാണ് എന്റെ ബാല്യകാല ഓര്‍മകള്‍ ഏറെയും. എന്റെ കലാജീവിതത്തിന്റെ ആരംഭം എന്നത് ഫിലിം മേക്കിങ് അനിമേഷന്‍ കോഴിസ് പഠിച്ചു കൊണ്ടാണ്. പിന്നീട് ഇതേ സ്ഥാപനമത്തില്‍ തന്നെ ഫാക്വലിറ്റിയായും പ്രൊഡക്ഷന്‍ ഹെഡ്ഡായും ജോലി ചെയ്തു. സാധാരണകുടുംബത്തില്‍ നിന്നാണ് വളര്‍ന്നുവന്നത് എന്നതിനാല്‍ തന്നെ കഷ്ടപ്പാടുകളിലൂടെയാണ് ഇന്ന് ഈ കാണുന്ന ഞാനായി മാറിയത്.
നിരവധി അനിമേഷന്‍ അക്കാദമിയില്‍ ജോലി ചെയ്തിട്ടുണ്ട്. ത്രിഡി അനിമേഷനായിരുന്നു സ്‌പെഷ്യലൈേൈസഷന്‍. പ്ലസ്ടു, ഡിഗ്രി പഠനം ഹോംസ്റ്റഡിയായിരുന്നു. അന്നൊന്നും കരുതിയിരുന്നില്ല ഞാന്‍ ഒരു നടനാകുമെന്ന്. തിരുവനന്തപുരത്ത് സി.ഡി ലൈബ്രററി നടത്തി ജീവിതം കഴിച്ചു കൂട്ടിയ കാലഘട്ടമുണ്ടായിട്ടുണ്ട്. ഇവിടെ ജോലിക്കാപ്പം പുസ്തകം റഫര്‍ ചെയ്താണ് പ്ലസ്ടു ഡിഗ്രി മികച്ച നിലയില്‍ പാസായത്. ജി.ടെക്ക് മുതല്‍ നിരവധി അനിമേഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു.
പിന്നീട് ഒരു അനിമേഷന്‍ സ്ഥാപനത്തില്‍ ഫാക്കുലിറ്റിയായും ഒപ്പം അക്കാദമിക്ക് ഹെഡ്ഡായുംത്രിഡി ട്രെയിനിങ് ഹെഡ്ഡായും സേവനം അനുഷ്ഠിച്ചു. ഇവിടെ ഫിലിം പഠനക്ലാസുകള്‍ നയിച്ചത് പ്രമുഖരായ പല സിനിമാ സംവിധായകരായിരുന്നു. അക്കാദമിയില്‍ നിന്ന് അഭിനയത്തിന്റെ ആദ്യ ഹരം അറിഞ്ഞു. നാട്ടിന്‍ പുറത്ത്കാരനായതിനാല്‍ തന്നെ കഷ്ടപ്പെട്ടാണ് വളര്‍ന്നത്. അനിമേഷന്‍ അക്കാദമിയില്‍ ഫാക്കുലിറ്റിയായി ജോലി ചെയ്യുമ്പോഴാണ് മായ ആക്‌സ്മികമായി ജീവിതത്തിലേക്ക് കടന്നെത്തിയത്.
പ്രണയ വിവാഹം? മിനി സ്‌ക്രീന്‍ നേടി തന്ന സൗഭാഗ്യങ്ങള്‍?
അനിമേഷന്‍ അക്കാദമിയില്‍ ഇന്റര്‍വ്യുവിനായി എത്തിയ പെണ്‍കുട്ടിയെ (മായ)ഞാന്‍ ജീവിത സഖിയാക്കുമെന്ന് സങ്കല്‍പിച്ച് പോലുമില്ല. അവിടെ മൊട്ടിട്ട പ്രണയം ദൃഡമായി വളര്‍ന്നു വിവാഹത്തിലെത്തി. മകള്‍ മേധസ്വിയുടെ നൂല് കെട്ട് കഴിഞ്ഞിട്ടെയുള്ളു.
സീരിയലിലിന്റെ തുടക്കം; വെല്ലുവിളികള്‍?
സിനിമ സ്വപ്‌നം കണ്ട് നടന്ന ചെറുപ്പക്കാരില്‍ ഒരാളായിരുന്നു ഞാന്‍. എന്നാല്‍ സീരിയലിക്ക് എത്തിയപ്പോള്‍ ആദ്യം പലരും എതിര്‍ത്തു. സീരിയലോ എന്ന് പോലും പലരും ചോദിച്ചു. പക്ഷേ ഇന്ന് സീരിയലാണ് എന്റെ ചോറ്. മറ്റെന്തെങ്കിനേക്കാളും ഇന്ന് സീരിയലിന് ഞാന്‍ വില നല്‍കുന്നു.
അമ്മ വിടപറഞ്ഞത് ജീവിതത്തില്‍ തളര്‍ത്തി?
അമ്മയുടെ ശിക്ഷണത്തില്‍ വളര്‍ന്ന മകനാണ് ഞാന്‍. എനിക്ക് അമ്മയാണ് എല്ലാം. പക്ഷേ അമ്മയുടെ പെട്ടന്നുള്ള വിയോഗം എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. മായയാണ് ജീവിതത്തില്‍ വെളിച്ചമായത്. ഞാനും മായയും എന്റെ മകളും കൂടാതെ ചേട്ടനും കുടുംബവും അടങ്ങുന്നതാണ് എന്റെ ഫാമിലി. അമ്മ വിടപറഞ്ഞതില്‍ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഞാന്‍ കൂടുതലറിയാന്‍ തുടങ്ങി.
മഴവില്‍ മനോരമയും പരിണയത്തിലൂടെ തുണച്ച എ.എന്‍ നസീര്‍ സാറും
2012 ലാണ് മഴവില്‍ മനോരമയുടെ പരിണയത്തിലൂടെ സീരിയലിലേക്ക് അരങ്ങേറ്റം.മഴവില്‍ മനോരമയുടെ തുടക്കകാലത്ത് ഹിറ്റായി മാറിയ സീരിയലായിരുന്നു പരിണയം. സിനിമ ആഗ്രഹിച്ച് നടന്ന ഞാന്‍ അങ്ങനെ സീരിയല്‍ നടനായി. സിനിമയിലേക്ക് അവസരം എന്ന് കരുതിയാണ് നസീര്‍ സാറിനെ സമീപിച്ചത്. പക്ഷേ സാര്‍ നീട്ടിയത് സീരിയലിലെ ഒരു മികച്ച വേഷമായിരുന്നു. പരിണയത്തിലെ നടന്‍ അപ്രതീക്ഷിതമായി ഒരു തമിഴ് പ്രോജക്ടുമായി ബന്ധപ്പെട്ട് പോയപ്പോഴാണ് ആ സീരിയലിലെ മനു എന്ന വേഷം എന്നിലേക്ക് എത്തിയത്. ആകസ്മികമായിരുന്നു പി്‌ന്നെ എല്ലാം.... നല്ലപോലെ ആലോജിച്ചു .. സുഹൃത്തുക്കളോടും വീട്ടുകാരോടും. പിന്നീടാണ് പരിണയത്തിലെത്തിയത്.
സിനിമയിലേക്കുള്ള അരങ്ങേറ്റം?
ഒന്ന് രണ്ട് മലയാളം സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ തലകാണിച്ചിട്ടുണ്ടെങ്കിലും കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത തമിഴ് സിനിമയിലെ സഹനടനായുള്ള തന്ത്രപ്രധാന വേഷമാണ് സിനിമയില്‍ ശ്രദ്ധ ക്ഷണിച്ചുപറ്റിയത്. അഭിനയത്തെ സീരിയസായി സമീപിച്ചപ്പോള്‍ അനിമേഷന്‍ ജോലി രാജി വച്ചു.
ബിഗ്‌ബോസ് എന്‍ട്രിയും അനുഭവങ്ങളും
വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് എനിക്ക് ബിഗ്‌ബോസ് എന്‍ട്രി എത്തുന്നത്. വിവാഹശേഷം ഏറെ ബാധ്യതകളില്‍ നില്‍ക്കമ്പോഴാണ് ബിഗ്‌ബോസില്‍ ക്ഷണം്. തമിഴ്ബിഗ്‌ബോസ് കാണുന്നത് പതിവാണ്. അതിലെ ആലിംഗന രംഗങ്ങളെല്ലാം കണ്ടിട്ടുമുണ്ട്. എങ്കിലും ഒരു പരീക്ഷണത്തിന് തയ്യാറായി തന്നെയാണ് ബിഗ്‌ബോസിലെ മത്സരാര്‍ത്ഥിയായതും. മായയെ കാണ്‍വിന്‍സ് ചെയ്യിക്കാനാണ് പ്രയാസപ്പെട്ടത്. ബിഗ്‌ബോസ് പ്രെഡക്ഷന്‍ ഹൗസായ എന്റെ മോള്‍ കമ്പനിയില്‍ നിന്ന് വിളി വന്നു. ദീപന് ബിഗ്‌ബോസ് ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. ഒഡിഷനും പല ടെസ്റ്റുകളും നടത്തി അവയില്‍ പാസാകുകയും ചെയ്തു.
ലാലേട്ടനു മുന്നില്‍ ഡാന്‍സ് കളിച്ച അനുഭവം?
ഞാന്‍ ജീവിതത്തില്‍ ആരാധിക്കുന്ന രണ്ട് നടന്മാരില്‍ ഒരാളാണ് ലാല്‍ സാറും കമല്‍ഹാസനും . ബിഗ്‌ബോസില്‍ ലാല്‍ സാറിന് മുന്നില്‍ ഒരു ഡാന്‍സ് കളിക്കണം എന്ന് ആഗ്രഹിച്ചപ്പോള്‍ കൊറിയോഗ്രാഫറായ നീരവിനോട് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ അദ്ദേഹത്തിന് മുന്നില്‍ സെമി ക്ലാസിക്കല്‍ ഡാല്‍സ് കളിച്ചു. ഈ ഡാന്‍സ് വീഡിയോ സംപ്രേക്ഷണം ചെയ്തത് ഏറെ വൈറലാകുകയും ചെയ്തു. എന്നേ ലാലേട്ടന്‍ നിറഞ്ഞ് അഭിനന്ദിച്ചു. പക്ഷേ ആ രംഗം ടെലികാസ്റ്റില്‍ കാണിച്ചില്ല എന്ന് മാത്രം.
ലാലേട്ടന്‍ കെട്ടിപ്പിടിച്ച നിമിഷം മറക്കാന്‍ കഴിയില്ല
ലാലേട്ടനെ എനിക്കൊന്ന് കെട്ടിപ്പിടിക്കണം എന്നത് ജീവിതത്തിലെ ഏറ്റവും വലയി ആഗ്രഹമായിരുന്നു. ഇൗ ആഗ്രഹം ഫ്‌ളോറില്‍ പലരോടും പറഞ്ഞിട്ടുമുണ്ട്. ഡാന്‍സ് കഴിഞ്ഞപ്പോള്‍ അദ്ദേഹം പിന്നില്‍ നിന്ന് വന്ന് വേദിയില്‍ എന്റെ കണ്ണ് പൊത്തി കെട്ടിപ്പിടിച്ചപ്പോള്‍ ഞാന്‍ കോരിത്തരിച്ച് പോയി.
ക്യാമറകളിലൂടെ കടന്നു പോയ ബിഗ്‌ബോസ് അനുഭവം; അപ്രതീക്ഷിത പുറത്താക്കല്‍?
ക്യാമറകളിലൂടെ കടന്നുപോയ ബിഗ് ബോസ് ആദ്യ ദിനങ്ങളില്‍ പേടിയും ഭയവും നിറഞ്ഞിരുന്നു. ഒരു ഫ്‌ളോര്‍ നിറയെ ക്യാമകളെ അഭിമുഖീകരിച്ച് എങ്ങനെ ഓരോ ദിനവും തള്ളിനീക്കുമെന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ എല്ലാവരും അതിനോട് പൊരുത്തപ്പെട്ടു. എനിക്ക് ഡിസ്‌ക് പ്രോബ്ലം കൂടിയ സമയത്താണ് എനിക്ക് റെസ്റ്റ് എടുക്കേണ്ടി വന്നത്. നടുവിന് വേദന കൂടിയതോടെ കണ്‍ഫഷന്‍ റൂമിലെത്തി ഡോക്ടറെ കണ്ടു.
അദ്ദേഹം റെസ്റ്റ് എടുക്കാനാവശ്യപ്പെട്ടതോടെ ഞാന്‍ റെസ്റ്റില്‍ മുഴുകി. പക്ഷേ വസ്തുത എന്തെന്നാല്‍ റെസ്റ്റിന് കുറിച്ച സമയവും എന്റെ ആക്ടിവിറ്റികളിലും ജോലികളിലും കൃത്യമായി തീര്‍ത്തിട്ടാണ് ഞാന്‍ റെസ്‌റ്റെടുത്തത്. ഈ സമയങ്ങളില്‍ അര്‍ച്ചനയും സാബു ചേട്ടനുമടക്കം എന്നെ പരിചരിക്കാനുമെത്തി. എന്നാല്‍ പ്രോഗ്രാം ടെലികാസ്റ്റില്‍ ഞാന്‍ ജോലി ചെയ്ത ഭാഗങ്ങളൊന്നും തന്നെ വന്നില്ല. എപ്പോഴും റെസ്റ്റെടുക്കുന്ന എന്നെ മാത്രമാണ് കാണിച്ചത്. ഇത് പല തെറ്റിദ്ധാരണകള്‍ക്കും ഇട വന്നു. അതോടെ കാണികളുടെ കണ്ണില്‍ ഞാനൊരു കട്ടില്‍ സ്റ്റാറായി മാറി.
ബിഗ് ബോസ് സൗഹൃദങ്ങള്‍?
ബിഗ്‌ബോസിലെ ഏറ്റവും നല്ല സുഹൃത്ത് അര്‍ചനയാണ്. ബിഗ്‌ബോസ് കോണ്‍ട്രാക്ട് പ്രകാരം ആരാണ് മത്സരാര്‍ത്ഥി എന്ന് പോലും തുറന്നു പറയാന്‍ കഴിയില്ലായിരുന്നു. അര്‍ച്ചന ബിഗ്‌ബോസിന്റെ ഭാഗമാണ് എന്നറിഞ്ഞത് പോലും അവിടെ എത്തിയ ശേഷമാണ്.
അര്‍ച്ചനയാണ് ഇന്‍ഡസ്ട്രിയില്‍ നിന്ന് ലഭിച്ച മികച്ച സുഹൃത്ത്. ബിഗ്‌ബോസില്‍ നിന്ന് നല്ല പല സൗഹൃദങ്ങള്‍ ലഭിച്ചു. സാബു ചേട്ടന്‍, സുരേഷ് ചേട്ടന്‍ രഞ്ജിനി,അനൂപ് ചന്ദ്രന്‍, പേളി,ശ്രീനിഷ് തുടങ്ങി നിരവധി പേര്‍.ഒരു കട്ടില്‍ സ്റ്റാറായിട്ടാണ് പുറത്തിറങ്ങിയതെങ്കിലും ബിഗ്‌ബോസില്‍ ഞാനൊരു മോശവും പ്രവര്‍ത്തിച്ചിട്ടില്ല എന്നതാണ് എന്റെ ക്വാളിറ്റിയായി കരുതുന്നത്. ബിഗ്‌ബോസിലെ ഓരോ നിമിഷവും അടിച്ച് പൊളിച്ചാണ് ആഘോഷിച്ചത്. ഈ സൗഹൃദങ്ങള്‍ ഇപ്പോഴും പിന്‍തുടരുന്നുണ്ട്.വാട്‌സ് ആപ് കൂട്ടായ്മയിലൂടെ എപ്പോഴും ഞങ്ങള്‍ മീറ്റ് ചെയ്യാറുണ്ട്. അര്‍ച്ചനയുടെ പത്തിരക്കട ഉദ്ഘാടനത്തിന് പോലും ഞങ്ങള്‍ ഒത്തുകൂടിയിട്ടുണ്ട്.