Latest News

ഒരായിരം മൈലുകളുടെ യാത്ര ഒരു ചുവടുവെപ്പില്‍ തുടങ്ങുന്നു; ജിഷിന്റെ പോസ്റ്റിന് പിന്നാലെ സോളോ ട്രിപ്പിന്റെ ചിത്രവുമായി വരദ; പോസ്റ്റുകള്‍ തമ്മില്‍ റിലേറ്റ് ചെയ്യേണ്ടന്ന് ജിഷിന്‍; സീരിയല്‍ താരങ്ങളുടെ പോസ്റ്റുകള്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
 ഒരായിരം മൈലുകളുടെ യാത്ര ഒരു ചുവടുവെപ്പില്‍ തുടങ്ങുന്നു; ജിഷിന്റെ പോസ്റ്റിന് പിന്നാലെ സോളോ ട്രിപ്പിന്റെ ചിത്രവുമായി വരദ; പോസ്റ്റുകള്‍ തമ്മില്‍ റിലേറ്റ് ചെയ്യേണ്ടന്ന് ജിഷിന്‍; സീരിയല്‍ താരങ്ങളുടെ പോസ്റ്റുകള്‍ ചര്‍ച്ചയാകുമ്പോള്‍

ലയാളി പ്രേഷകരുടെ ഇടയില്‍ പ്രിയപെട്ട താരദമ്പതികളാണ് സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹനും ഭാര്യ വരദയും. ഇവര്‍ ഇവരുടെ എല്ലാ പുതിയ വിശേഷള്‍ ചിത്രങ്ങളായും, വിഡിയോ ആയും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് പതിവാണ്. അടുത്ത സമയത്തു ആണ് ഇരുവരും തമ്മിലുള്ള ബന്ധം വേര്‍പിരിയുകയാണ് എന്ന രീതിയില്‍ ഉള്ള ചില ന്യൂസുകള്‍ പുറത്തു വന്നിരുന്നു. ജിഷിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ നിന്നും വരദ ഡിലീറ്റ് ചെയ്തതാണ് ഇതിനുള്ള ഒരു കാരണം. കൂടാതെ തന്നെ വരദയുടെ യൂട്യൂബ് ചാനലിലെ വീഡിയോകളില്‍ ഒന്നും തന്നെ ജിഷിനെ കാണാനും ഇല്ലായിരുന്നു. വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെയിലാണ് ജിഷിന്‍ കഴിഞ്ഞ ദിവസം പോസ്റ്റ് പങ്ക് വച്ചതും ഏറെ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചു.

ജീവിതത്തില്‍ ഒരു പ്രശ്നങ്ങള്‍ക്ക് മുന്നിലും തളര്‍ന്നു പോകില്ല എന്നും കരഞ്ഞു പോകില്ല എന്നും സ്വയം തീരുമാനം എടുക്കണം. നമ്മള്‍ക്ക് നമ്മള്‍ മാത്രമേയുളളൂ എന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മള്‍ ശക്തിയുളളവന്‍ ആകുന്നത്. തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാല്‍ മതി പിന്നെ ഏത് പ്രശ്നവും സ്വയം നേരിടുവാന്‍ കഴിയും. ശുഭദിനം'. എന്നാണ് ജിഷിന്‍ പങ്കുവെച്ച കുറിപ്പ്.

എന്നാല്‍ പിന്നാലെ താന്‍ സോളോ ട്രിപ്പിലാണെന്ന കുറിപ്പുമായി വരദയുമെത്തി. 'ദി ജേര്‍ണി ഓഫ് എ തൗസാന്‍ഡ് മൈല്‍സ് ബീഗിന്‍സ് വിത്ത് എ സിംഗിള്‍ സ്റ്റെപ് ' എന്ന തലകെട്ടോടെ ആരുന്നു വിമാനത്തില്‍ നിന്നും, വിമാനത്താവളത്തില്‍ നിന്നുമൊക്കെയുള്ള ചിത്രങ്ങള്‍ ആണ് താരം ആരാധകര്‍ക്കുവേണ്ടി പങ്കുവച്ചിരിക്കുന്നത്.എന്നാല്‍ ഈ രണ്ട് പോസ്റ്റുകള്‍ റിലേറ്റ് ചെയ്യേണ്ടെന്ന് ജിഷിന്‍ വ്യക്തമാക്കിയെങ്കിലും ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല.

Read more topics: # ജിഷിന്‍,# വരദ
varada prepares to solo travel

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES