കാശിയും വാരണസിയും വഴിയുളള യാത്ര കഴിഞ്ഞ് മടങ്ങും വഴി ട്രെയിനില്‍ വച്ച് അച്ഛനെ മരണം വിളിച്ചു; മഹാരാഷ്ട്ര ബോര്‍ഡറായ ബല്‍ഹര്‍ഷയില്‍ ഉള്ള അമ്മയ്ക്ക് സഹായം ഒരുക്കാന്‍ ലൈവിലെത്തി പൊട്ടിക്കരഞ്ഞ് നടി ശ്രിയ അയ്യര്‍

Malayalilife
കാശിയും വാരണസിയും വഴിയുളള യാത്ര കഴിഞ്ഞ് മടങ്ങും വഴി ട്രെയിനില്‍ വച്ച് അച്ഛനെ മരണം വിളിച്ചു; മഹാരാഷ്ട്ര ബോര്‍ഡറായ ബല്‍ഹര്‍ഷയില്‍ ഉള്ള അമ്മയ്ക്ക് സഹായം ഒരുക്കാന്‍ ലൈവിലെത്തി പൊട്ടിക്കരഞ്ഞ് നടി ശ്രിയ അയ്യര്‍

ടിയും അവതാരകയും ബോഡി ബില്‍ഡറുമായ താരമാണ് നമുക്കെല്ലാവര്‍ക്കും പ്രിയപ്പെട്ട ശ്രീയ അയ്യര്‍. ഈ വര്‍ഷം ഓഗസ്റ്റില്‍ ആയിരുന്നു താരത്തിന്റെ കാമുകനെ താരം വിവാഹം കഴിച്ചത്. ഓരോ പ്രതിസന്ധികളില്‍ നിന്നും ജീവിതത്തെ ഉയരങ്ങളിലേക്ക് എത്തിച്ച നടി വിവാഹിതയായെന്ന വിവരം പുറത്തുവന്നപ്പോള്‍ ആരാധകര്‍ എല്ലാവരും അത് ആഘോഷമാക്കി. എന്നാല്‍ ഇപ്പോള്‍ തന്നെ ജീവിതത്തില്‍ ഒരു ദുഃഖ വാര്‍ത്ത സംഭവിച്ചിരിക്കുകയാണ് എന്നാല്‍ ലൈവില്‍ എത്തി പറഞ്ഞിരിക്കുകയാണ് താരം. 

ഇപ്പോള്‍ താരത്തിന്റെ ഒരു ലൈവ് വീഡിയോ ആണ് വൈറലായി മാറുന്നത്. അച്ഛനും അമ്മയും നോര്‍ത്ത് ഇന്ത്യയില്‍ പോയി വരുമ്പോള്‍ മഹാരാഷ്ട ബോര്‍ഡറില്‍ വെച്ച് അച്ഛന്‍ മരിക്കുക ഉണ്ടായി എന്നാണ് താരം പറയുന്നത്, മഹാരാഷ്ടയില്‍ ഉള്ള വ്യക്തികള്‍ ആരേലും ഈ വീഡിയോ കാണുന്നുണ്ടെകില്‍ എനിക്ക് ഒന്ന് മെസ്സേജ് അയക്കണം. എന്റെ അച്ഛനും അമ്മയും അവിടെ പെട്ട് പോയിരിക്കുകയാണ്. 

അമ്മയ്ക്ക് ഭാഷ പ്രശ്‌നം ഉണ്ട് ആരെങ്കിലും സഹായിക്കണം. Balharshah - Maharashtra ബോര്ഡറില് ആണ് ഉള്ളതെന്നും ആര്‍ക്കെങ്കിലും സഹായിക്കാന്‍ ആകുമെങ്കില്‍ ഇന്‍ബോക്‌സ് ചെയ്യണമെന്നും ശ്രീയ പറയുന്നു.അവരെ എനിക്ക് എങ്ങനേലും നാട്ടില്‍ എത്തിക്കണം, കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ആണ് താരത്തിന്റെ വീഡിയോ, സ്വന്തം അച്ഛന്റെ മരണത്തിന് ശേഷം ഇങ്ങനെ ഒരു കാര്യം അഭ്യര്ഥിക്കുമ്പോള്‍ ആരേലും സഹായിക്കണം എന്നും അത്തരം ഒരു അവസ്ഥയിലാണ് താനും തന്റെ കുടുംബവും എന്നും ശ്രീയ പറയുന്നു. 

sreeya iyer s father passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES