Latest News

ഗ്ലാമറസ് വേഷങ്ങൾ ധരിക്കുമെങ്കിലും പുറത്ത് പർദ്ദ നിർബന്ധമാണ്; എല്ലാത്തിനും കൂടെ നിൽക്കുന്നത് ഭർത്താവാണ്; ഇനിയും സിനിമയിലേക്ക് തിരിച്ചു വരും; സജിത ബേട്ടിയുടെ വിശേഷങ്ങൾ

Malayalilife
ഗ്ലാമറസ് വേഷങ്ങൾ ധരിക്കുമെങ്കിലും പുറത്ത് പർദ്ദ നിർബന്ധമാണ്; എല്ലാത്തിനും കൂടെ നിൽക്കുന്നത് ഭർത്താവാണ്; ഇനിയും സിനിമയിലേക്ക് തിരിച്ചു വരും; സജിത ബേട്ടിയുടെ വിശേഷങ്ങൾ

ല്ല ഭംഗിയുള്ള പൂച്ചക്കണ്ണുമായി മലയാളത്തിൽ തുള്ളി ചാടി നടക്കുന്ന ഒരു പെൺകുട്ടി ആയിരുന്നു സജിത ബേട്ടി. ബാലതാരമായി ബിഗ് സ്‌ക്രീനിൽ തിളങ്ങി നിന്ന താരമാണ് സജിതാ ബേട്ടി. മിക്ക ചിത്രങ്ങളിലും ബാലതാരമായി തിളങ്ങിയ സജിത മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയ ആയി മാറുകയും ചെയ്തു. അഭിനയിച്ച എല്ലാ സിനിമകളിലും തന്റേതായ ഒരു അഭിനയ മികവ് താരം കാഴ്ചവച്ചിട്ടുണ്ട്. റിങ് മാസ്റ്ററിലും ടൂ കൺട്രിസിലുമൊക്കെ ശ്രദ്ധേയമായ വേഷം ചെയ്തു. 2018 ൽ മുത്തലാഖ് എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. അൻപതോളം സിനിമയിൽ അഭിനയിച്ച താരം മിനിസ്‌ക്രീനിലെ തിളങ്ങി നിന്നു. നാല്പതോളം സീരിയലുകൾ ചെയ്ത താരം അവസാനമായി അഭിനയിച്ച സീരിയൽ ഫ്ലാവെർസ് ടി വിയിലെ സീതയിലായിരുന്നു. പിന്നീട് കുറിഞ്ഞിനേയും നോക്കി കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുന്നു. സോഷ്യൽ മീഡിയയിലൊക്കെ ഇടയ്ക് ഇടയ്ക് താരത്തിന്റെ ചിത്രങ്ങളും മറ്റും വരാറുണ്ട്. കിലുക്കം പെട്ടിയെ പോലെ സംസാരിക്കുന്ന സജിത എന്നും പ്രേക്ഷകരുടെ ഉള്ളിൽ തന്നെ ഉണ്ടായിരുന്നു.

ഹൈദരാബാദിൽ നിന്നുള്ള ഉറുദു സംസാരിക്കുന്ന മുസ്‌ലിംകളുടെ ഒരു വിഭാഗത്തിൽ പെട്ടയാളാണ് സജിത ബേട്ടി. താരത്തിന് രണ്ട് മൂത്ത സഹോദരന്മാരും രണ്ട് സഹോദരിമാരും ഉണ്ട്; വാഹിദ ബെട്ടി, മോത്തിലാൽ, സാഹിദ ബെട്ടി, ഹീരാലാൽ എന്നിവരാണ് ഇവർ നാലുപേരും. 2012 ഓഗസ്റ്റ് 12 ന് ഷമാസ എന്ന ആളെ വിവാഹം കഴിച്ചു. നിരവധി ആൽബങ്ങളിലും പരസ്യങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിൽ നെഗറ്റീവ് വേഷങ്ങൾ അവതരിപ്പിച്ചതിലൂടെ മലയാളിയുടെ ഇടയിൽ അവർ പ്രശസ്തയാണ്. മിസ്റ്റർ & മിസ്സിസ് എന്ന ചിത്രത്തിലൂടെ ബാലനടിയായി സിനിമാ രംഗത്തെത്തി. ടെലിവിഷൻ ചാനലുകളിൽ അവതാരകയായും താരം വന്നിട്ടുണ്ട്.

പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങൾ ആയിരുന്നില്ല സജിത ചെയ്തത്. കൈകാര്യം ചെയ്തതിൽ അധികവും. വില്ലത്തി വേഷങ്ങളായിരുന്നു. ഇത് തന്നെയാണ് പിന്നീടും ശ്രദ്ധിക്കപ്പെട്ടത്. കാരണം ആ കണ്ണുകൾ കൊണ്ട് വില്ലത്തികളുടെ ഒരു സ്വാഭാവവും കുശുമ്പും ഒക്കെ നന്നായി തന്നെ കാണിക്കാൻ പറ്റും. ഇടക്കാലത്ത് ഗ്ളാമർ വേഷങ്ങളിലൂടെയും താരം പ്രേക്ഷകരിൽ നിറഞ്ഞു നിന്നിരുന്നു. സജിത ഗർഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് നിറഞ്ഞുനിന്നു. കുറച്ചുകാലം ഭർത്താവിനൊപ്പം വിദേശത്തായിരുന്ന സജിത പിന്നീട് നാട്ടിൽ സെറ്റിൽഡ് ആണ്. ബിസിനസ്സുകാരനായ ഭർത്താവ് ഷമാസ് തന്റെ ഒപ്പം എന്തിനും ഏതിനും കൂടെ ഉണ്ടെന്ന് മുൻപ് സജിത വ്യക്തമാക്കിയിട്ടുണ്ട്. അഭിനയത്തിലേക്ക് തിരിച്ചെത്തുമെന്നും സജിത പറഞ്ഞിരുന്നു. പക്ഷെ കുഞ്ഞ് വളർന്നതിനു ശേഷം മാത്രമേ എന്നും പറഞ്ഞിരുന്നു. ഇപ്പോൾ കുടുംബമാണ് വലുതെന്നും, അവരുടെ കാര്യം നോക്കി ഇറക്കുന്നതാണ് ഇപ്പോഴത്തെ സന്തോഷമെന്നും താരം പറഞ്ഞു. 

sajitha betti actress malayalam movie serial glamorous

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES