വാനമ്പാടിയിലെ പപ്പിയുടെ മമ്മി രുക്കു ഇത്രയ്ക്കും മോഡേണോ? പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍..!

Malayalilife
 വാനമ്പാടിയിലെ പപ്പിയുടെ മമ്മി രുക്കു ഇത്രയ്ക്കും മോഡേണോ? പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍..!

വാനമ്പാടി സീരിയലില്‍ പ്രധാന വില്ലത്തിയായ പത്മിനിയുടെ മമ്മിയായി എത്തുന്നത് നടി പ്രിയാ മേനോന്‍ ആണ്. വാനമ്പാടിയിലെ രുക്മിണിയായി മകള്‍ പപ്പിയുടെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കുകയും അനുമോളെ ദ്രോഹിക്കുകയും ചെയ്യുന്ന കഥാപാത്രമായിട്ടാണ് പ്രിയ ഇതില്‍ എത്തുന്നത്. സീരിയലില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് പ്രിയയുടെ വസ്ത്രാധാരണമാണ്. ഇപ്പോള്‍ മോഡേണ്‍ ലുക്കിലെ താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിക്കുന്നത്.

മൂന്നു മണി സീരിയലിലൂടെയാണ് പ്രിയ മിനി സ്‌ക്രീനിലേക്ക് എത്തുന്നത്. മലയാളം പോലും ശരിക്കറിയാത്ത പ്രിയ ഇപ്പോള്‍ മലയാളികള്‍ക്ക് മൊത്തം അറിയാവുന്ന നടിയായി മാറിയിരിക്കയാണ്. അത്ര സ്വാഭാവിക അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്. വാനമ്പാടിയിലെ രുക്മിണി എന്ന കഥാപാത്രമായിട്ടാണ് താരത്തെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയം. ഒരു സകലകലാവല്ലഭ കൂടിയാണ് താരം. വേറിട്ട അഭിനയസിദ്ധി സ്വന്തമാക്കിയ നടി, സംവിധായിക, കാന്‍വാസില്‍ അദ്ഭുതങ്ങള്‍ പകര്‍ത്തുന്ന ചിത്രകാരി, മികച്ച നര്‍ത്തകി, സംഗീതജ്ഞ, അധ്യാപിക, പാചകവിദഗ്ധ, ജ്വല്ലറി മേക്കര്‍ തുടങ്ങി പ്രിയ കൈവയ്ക്കാത്ത മേഖലകള്‍ തന്നെ ചുരുക്കമാണ്.

മലയാളിയാണെങ്കിലും മുംബൈയിലാണ് പ്രിയ പഠിച്ചതും വളര്‍ന്നതുമെല്ലാം മസ്‌കറ്റില്‍ ജോലിയുള്ള തൃശൂര്‍ സ്വദേശിയെ വിവാഹം കഴിച്ചതോടെ കഴിഞ്ഞ 23 വര്‍ഷമായി മസ്‌കറ്റിലാണ് താരം താമസിക്കുന്നത്. അവിടെ അദ്ധ്യാപികയായ താരം അപ്രതീക്ഷിതമായിട്ടാണ് അഭിനയ മേഖലയിലേക്ക് എത്തിയത്. മൂന്നുമണി എന്ന സീരിയലിലൂടെയാണ് പ്രിയ അഭിനയത്തിലേക്ക് എത്തുന്നത്. മൂന്നുമണിയിലും പ്രേക്ഷകര്‍ ശ്രദ്ധിച്ചത് പ്രിയയുടെ വസ്ത്രാധാരണമാണ്. പിന്നീട് വാനമ്പാടിയില്‍ എത്തിയപ്പോഴും തന്റെ വ്യത്യസ്തമായ ഡ്രസ്സിങ് സ്‌റ്റൈല്‍ കൊണ്ട് താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. സാരിയില്‍ തന്നെ വ്യത്യസ്തമായ ഫാഷനുകളാണ് പ്രിയ പരീക്ഷിക്കുന്നത്. ഇപ്പോള്‍ പട്ടാഭിരാമന്‍ എന്ന സിനിമയിലൂടെ ബിഗ്‌സ്‌ക്രീനിലേക്കും പ്രിയ എത്തി. സീരിയലില്‍ തമ്പുരു മോളുടെ ഗ്രാന്‍ഡ് മ ആയിട്ട് അഭിനയിക്കുന്ന പ്രിയയുടെ  മോഡേണ്‍ലുക്കിലെ ചിത്രങ്ങളാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.

മലയാള സീരിയലിലും സിനിമയിലും അഭിനയിക്കാന്‍വേണ്ടി മാത്രം ഒമാനില്‍നിന്നും മുംബൈയില്‍നിന്നും കേരളത്തിലെത്തുന്ന പ്രിയ  കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. അച്ഛനും അമ്മയും മുംബൈയിലായതുകൊണ്ട് പഠിച്ചതും വളര്‍ന്നതുമെല്ലാം അവിടെയാണ്. ഭര്‍ത്താവ് മധു, ഒമാന്‍ മെഡിക്കല്‍ കോളജ് അക്കാഡമിക് റജിസ്ട്രാര്‍ ആണ്. മസ്‌ക്കറ്റ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് പ്രിയ. ഇരട്ടക്കുട്ടികളടക്കം മൂന്നു മക്കളുടെ അമ്മയാണു പ്രിയ മേനോന്‍. മൂത്ത മകന്‍ അമൃത് മേനോന്‍ ഫിലിപ്പൈന്‍സില്‍ എംബിബിഎസ് വിദ്യാര്‍ഥിയാണ്. ഇരട്ടകളായ കരിഷ്മ മേനോന്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ ആന്റ് ഫിലിം മേക്കിങ്ങിനു ബാംഗഌര്‍ സെന്റ് ജോസഫ്‌സിലും കാഷ്മിര മേനോന്‍ എംബിബിഎസിനു ഫിലിപ്പൈന്‍സിലും പഠിക്കുന്നു.

Read more topics: # Rukmini,# vanambadi,# pria menon,# actress
profile of serial actress pria menon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES