അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ വിജയി;ണവും പ്രശസ്തിയും കൈവന്നപ്പോള്‍ സൂക്ഷിച്ചില്ല; ഇപ്പോള്‍ ജീവിക്കാന്‍ നിവര്‍ത്തിയില്ല; പ്രശാന്തിന്റെ ഇപ്പോഴത്തെ അവസ്ഥ

Malayalilife
അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ വിജയി;ണവും പ്രശസ്തിയും കൈവന്നപ്പോള്‍ സൂക്ഷിച്ചില്ല; ഇപ്പോള്‍ ജീവിക്കാന്‍ നിവര്‍ത്തിയില്ല; പ്രശാന്തിന്റെ ഇപ്പോഴത്തെ അവസ്ഥ

കേരളക്കരയിലെ ഏറ്റവും ആദ്യത്തെ റിയാലിറ്റി ഷോയും തരംഗമായി മാറുകും ചെയ്ത റിയാലിറ്റി ഷോ ആയിരുന്നു അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ ഡാന്‍സര്‍. നടന്‍ നീരജ് മാധവ് അടക്കം പങ്കെടുത്ത ഈ റിയാലിറ്റി ഷോയ്ക്ക് അക്കാലത്ത് ആയിരക്കണക്കിന് ആരാധകരും ഉണ്ടായിരുന്നു. പുതിയ പ്രതിഭകളെ കലാസ്വാദകര്‍ക്ക് പരിചയപ്പെടുത്തിയ ഈ നൃത്തവേദിയിലെ ആദ്യത്തെ ടൈറ്റില്‍ വിന്നര്‍ ആയിരുന്നു പ്രശാന്ത് എന്ന ഈ ചെറുപ്പക്കാരന്‍. എന്താണ് റിയാലിറ്റി ഷോ എന്നു പോലുമറിയാതിരുന്ന കാലത്ത് ഇത്രയും വലിയൊരു വേദിയിലേക്ക് എത്തിയ പ്രശാന്തിന്റെ ജീവിതം മാറി മറിയുകയായിരുന്നു അതിനു ശേഷം. സുഹൃത്തിനൊപ്പം ഓഡിഷന് എത്തിയ പ്രശാന്ത് ആദ്യ പെര്‍ഫോമന്‍സില്‍ തന്നെ റിയാലിറ്റി ഷോയിലേക്ക് ഇടം നേടി. അതിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മികച്ച നൃത്താവതരണങ്ങളിലൂടെ ജഡ്ജസിന്റെയും ആരാധകരുടെയും മനസ് കീഴടക്കുവാന്‍ പ്രശാന്തിന് കഴിഞ്ഞു. കഠിനാധ്വാനം കൈമുതലാക്കി ഒന്നാം സ്ഥാനം നേടിയാണ് പ്രശാന്ത് ആ വേദി വിട്ട് പുറത്തിറങ്ങിയത്. ആ കാലം പ്രശാന്ത് എന്ന സൂപ്പര്‍ താരത്തിന് ഒരു നല്ല കാലഘട്ടം തന്നെയായിരുന്നു. ആ സമയത്ത് റിലീസ് ആയ പൃഥ്വിരാജിന്റെ കംഗാരു എന്ന ചിത്രത്തില്‍ എല്ലാം പ്രശാന്തിന്റെ ഡാന്‍സും പാട്ടും ഉണ്ടായിരുന്നു. പക്ഷെ പിന്നീട് പ്രശാന്തിന്റെ ജീവിതത്തില്‍ സംഭവിച്ചത് സ്വപ്നത്തില്‍ പോലം കരുതാത്ത സംഭവങ്ങളായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഏഷ്യനെറ്റിലെ ഡാന്‍സിങ് സ്റ്റാര്‍സ് എന്ന ഷോയില്‍ വീണ്ടും അവസരം ലഭിക്കുമോ എന്നന്വേഷിച്ച് പ്രശാന്ത് എത്തിയപ്പോഴാണ് റിയാലിറ്റി ഷോയ്ക്ക് അപ്പുറം ഉള്ള ചില റിയാലിറ്റിയെ കുറിച്ച് ആരാധകര്‍ ശരിക്കും മനസിലാക്കിയത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രശാന്ത് എങ്ങിനെയായിരുന്നുവോ അതിലും ദയനീയമാണ് ഇന്ന് പ്രശാന്തിന്റെ അവസ്ഥ. അന്ന് പെയിന്റിങ് തൊഴിലാളിയും നൃത്തവും എല്ലാമായി ജീവിച്ചിരുന്ന പ്രശാന്ത് സൂപ്പര്‍ ഡാന്‍സിന്റെ വേദിയില്‍ വളരെ യാദൃശ്ചികം ആയിട്ടാണ് എത്തിയത്. തന്നെ പോലെയുള്ളവര്‍ക്ക് സെലക്ഷന്‍ കിട്ടുമോ എന്ന് ആലോചിച്ച് മടിച്ച് നിന്ന ഇടത്ത് നിന്ന് പിന്നീട് ആ ഷോയുടെ ടൈറ്റില്‍ വിന്നറായി മാറുകയായിരുന്നു. അവിടെ നിന്നും പുറത്തിറങ്ങിയപ്പോള്‍ കൈ നിറയെ ഒരുപാട് ഷോകളും സൗഹൃദങ്ങളും കാശും കാറും ഒക്കെയായി. ആരും സ്വപ്നം കാണുന്ന ഒരു ജീവിതം. പ്രശാന്തില്‍ നിന്നും നൃത്തം പഠിക്കുവാന്‍ കുട്ടികള്‍ ക്യൂ നിന്ന കാലവും അതോടൊപ്പം എത്തി.

എന്നാല്‍ പിന്നീട് എന്താണ് തന്റെ ജീവിതത്തില്‍ സംഭവിച്ചത് എന്താണ് എന്ന് പ്രശാന്തിന് പോലും മനസിലാക്കുവാന്‍ സാധിക്കാത്ത രീതിയിലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അന്ന് ആ പ്രശസ്തിയില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് സൗഹൃദങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു. ചെറിയ രീതിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജീവിതം ആഘോഷിച്ചു എന്നത് സത്യമാണ്. പക്ഷെ അത് ധൂര്‍ത്ത് ആയി പോയില്ല എന്ന് ഉറപ്പിച്ചു പറയുകയാണ് പ്രശാന്ത്. ആ കാലത്ത് കുടുംബത്തെ നോക്കിയും അവരെ കരപ്പറ്റിക്കുവാനും ആയിരുന്നു പ്രശാന്ത് ശ്രമിച്ചത്. പക്ഷെ, പതുക്കെ പതുക്കെ അത് സാമ്പത്തിക ബാധ്യതകളിലേക്ക് മാറി. ഒപ്പം നിന്നവര്‍ മാറി നിന്ന് ചെയ്തതുമൊക്കെ പ്രശാന്തിന് വിനയായി വരികയായിരുന്നു.

അങ്ങനെ കടം കയറി, കാറ് പോയി. ഷോകള്‍ ഒന്നും ഇല്ലാതെയായി. പണം തരാനുള്ളവരും തന്നില്ല. സ്റ്റേജ് ഷോകള്‍ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും സ്ഥലവും വീടും ഉണ്ടാക്കാന്‍ ഒന്നും പറ്റിയിരുന്നില്ല. 250 രൂപയ്ക്കും 500 രൂപയ്ക്കും ഒക്കെയാണ് പോയി ഷോ ചെയ്തിരുന്നത്. ആരോടും വില പേശി കാശ് വാങ്ങിയിരുന്നില്ല. അത്രയ്ക്ക് ഇഷ്ടമായിരുന്നു പ്രശാന്തിന് ഡാന്‍സ്. ഡാന്‍സ് പഠിപ്പിച്ച് കൊടുക്കുമ്പോഴും അവര്‍ തരുന്നത് വാങ്ങിക്കും. പഠിപ്പിച്ച കുട്ടികളൊക്കെ ഒരു നിലയിലായത് കാണുമ്പോള്‍ സന്തോഷം കൊണ്ട് കണ്ണു നിറയുകയാണ് പ്രശാന്തിന്. ഇപ്പോള്‍ ഡാന്‍സിനൊന്നും ആരും വിളിക്കാതെയായി. സ്റ്റേജ് ഷോകളെല്ലാം ഇല്ലാതെയായി.

അതിനിടെയാണ് അഞ്ച് വര്‍ഷം മുന്‍പ് കല്യാണം കഴിഞ്ഞത്. രണ്ട് കുട്ടികളുമായി. ഇപ്പോള്‍ കുടുംബത്തിന്റെ ബാധ്യത പഴയതിലും അധികം ഉണ്ട്. വാടക വീട്ടില്‍ തന്നെയാണ് താമസം. മക്കള്‍ക്ക് പാല് വാങ്ങാന്‍ പോലും കാശ് ഇല്ല. പെയിന്റിങ് തൊഴില്‍ തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്. ഡാന്‍സ് പണ്ടത്തെ പോലെ കളിക്കാനൊന്നും ഇപ്പോള്‍ പറ്റുന്നുമില്ല. ഇനിയൊരു റിയാലിറ്റി ഷോയില്‍ പോകാന്‍ ഒന്നും പറ്റില്ല. ഇപ്പോഴുള്ള കുട്ടികളുടെ ഡാന്‍സിന്റെ റേഞ്ച് എല്ലാം മാറി.  പങ്കെടുത്താല്‍ തന്നെ നാണം കെട്ട് തിരിച്ച് പോരാനേ സാധിക്കുകയുള്ളൂ. സ്റ്റേജ് ഷോകള്‍ക്ക് ഒക്കെ വിളിച്ചാല്‍ പോകാമായിരുന്നു. അവസരം ഉണ്ടെങ്കില്‍ ആരെങ്കിലും തരണം എന്ന് അപേക്ഷിക്കുകയാണ് പ്രശാന്ത് ഇപ്പോള്‍.

Read more topics: # പ്രശാന്ത്
prashant talks about the LIFE

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES