22 വയസില്‍ ഏഴുവയസുള്ള കുട്ടിയുടെ അമ്മയായി മിനി സ്‌ക്രീനിലെത്തി; വെള്ളിത്തിരയില്‍ നിന്നും മിനിസ്‌ക്രീനിലെത്തിയ മൃദുലയുടെ വിശേഷങ്ങള്‍ 

Malayalilife
22 വയസില്‍ ഏഴുവയസുള്ള കുട്ടിയുടെ അമ്മയായി മിനി സ്‌ക്രീനിലെത്തി; വെള്ളിത്തിരയില്‍ നിന്നും മിനിസ്‌ക്രീനിലെത്തിയ മൃദുലയുടെ വിശേഷങ്ങള്‍ 

ഭാര്യ സീരിയലിലെ രോഹിണി ആയി എത്തുന്ന സീരിയല്‍ നടിയാണ് മൃദുല വിജയ്. ഭര്‍ത്താവിനെ കാണാതായിട്ടും വര്‍ഷങ്ങള്‍ കാത്തിരിക്കുന്ന കണ്ണീര്‍ കഥാപാത്രമായിരുന്നു സീരിയലിലെ തുടക്കത്തിലെ രോഹിണി എങ്കിലും ഇപ്പോള്‍ ബോള്‍ഡ് കഥാപാത്രത്തെയാണ് സീരിയലില്‍ താരം അവതരിപ്പിക്കുന്നത്. കൃഷ്ണ തുളസി, കല്യാണ സൗഗന്ധികം തുടങ്ങിയ സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ടെങ്കിലും സിനിമയില്‍ നായിക ആയി പതിനഞ്ചാം വയസില്‍ എത്തിയ ശേഷം സീരിയലില്‍ ചേക്കേറിയ ആളാണ് മൃദുല എന്ന് അധികം ആര്‍ക്കുമറിയാത്ത കാര്യം.

ജെനിഫര്‍ കറുപ്പയ്യ' എന്ന തമിഴ് സിനിമയില്‍ റോസി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മൃദുല സിനിമയില്‍ ചുവടുവച്ചത്. അപ്പോള്‍ വെറും പതിനഞ്ച് വയസായിരുന്നു താരത്തിന്. പിന്നീട് 'കടന്‍ അന്‍പൈ മുറിക്കും' എന്ന മറ്റൊരു തമിഴ് സിനിമയിലും നായികയായി. തുടര്‍ന്നാണ് മലയാളത്തില്‍ 'സെലിബ്രേഷന്‍' എന്ന സിനിമയില്‍ നായിക ആകാനുള്ള ഓഫറെത്തിയത്.

പിന്നീടാണ് ഏഷ്യാനെറ്റിലെ കല്യാണ സൗഗന്ധികം എന്ന സീരിയലിലും താരം നായിക ആയത്. തുടര്‍ന്ന് കൃഷ്ണ തുളസിയിലെ കൃഷ്ണ ആയി.  കൃഷ്ണ തന്റെ അഭിനയ ജീവിതത്തില്‍ കിട്ടിയതില്‍ വച്ചേറ്റവും മികച്ച കഥാപാത്രമാണെന്നു മൃദുല പറയുന്നു.ഇപ്പോള്‍ ഭാര്യയിലെ രോഹിണിയായി തകര്‍പ്പന്‍ അഭിനയമാണ് താരം കാഴ്ച വയ്ക്കുന്നത്. ഇപ്പോള്‍ വെറും 22 വയസേ ഉള്ളുവെങ്കിലും ഭാര്യയില്‍ ഏഴുവയസുള്ള കുട്ടിയുടെ അമ്മയായിട്ടാണ് മൃദുല വേഷമിടുന്നത്.

തിരുവനന്തപുരമാണ് മൃദുലയുടെ സ്വദേശം. പാപ്പനംകോട് ദ്വാരകയില്‍ വിജയകുമാറിന്റെയും റാണിയുടെയും മകളാണ് മൃദുല വിജയ്. പ്രശസ്തനായ സിനിമാ എഡിറ്റര്‍ എം. എന്‍. അപ്പുവിന്റെ കൊച്ചുമകളുമാണ് മൃദുല. ആദാമിന്റെ വാരിയെല്ല്, നെല്ല്, യവനിക തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റിംഗ് നിര്‍!വഹിച്ചത് അപ്പുവാണ്. സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും നേടിയിട്ടുണ്ട് അപ്പു.

ഡിഗ്രി പ്രൈവറ്റായിട്ടാണ് മൃദുല പഠിച്ചത്. കല്യാണാലോചനകള്‍ വരുന്നുണ്ടെങ്കിലും ഇപ്പോള്‍ അതേക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് മൃദുല പറയുന്നു.  എന്റെ കുടുംബത്തേയും എന്റെ ഫീല്‍ഡിനെയും മനസ്സിലാക്കി സപ്പോര്‍ട്ട് ചെയ്യുന്ന നല്ല കരുതലുള്ള ഒരാളെയാണ് ജീവിതപങ്കാളിയായി കാണുന്നത് എന്നും മൃദുല വ്യക്മാക്കുന്നു.

Read more topics: # mruthutha-vijay-life
mruthutha-vijay-life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES